Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഎസിന് നിയമസഭാ മണ്ഡലത്തിൽ മുറി അനുവദിച്ച് സ്പീക്കർ പുലിവാല് പിടിച്ചു; മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കും ഒരു മുറി വേണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്

വിഎസിന് നിയമസഭാ മണ്ഡലത്തിൽ മുറി അനുവദിച്ച് സ്പീക്കർ പുലിവാല് പിടിച്ചു; മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കും ഒരു മുറി വേണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: മുന്മുഖ്യമന്ത്രിയായ വി എസ്.അച്യുതാനന്ദനു നിയമ സഭയിൽ മുറി അനുവദിക്കാൻ തീരുമാനിച്ച സ്പീക്കർ ശ്രീരാമകൃഷ്ണനെ പ്രതിസന്ധിയിലാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ സമുച്ചയത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഓഫിസ് മുറി അനുവദിക്കണമെന്നു ചെന്നിത്തല സ്പീക്കർ പി.ശ്രീരാമകൃഷ്ണനു കത്തു നൽകി. അച്യുതാനന്ദന് മുറി അനുവദിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ നീക്കം.

സഭയിൽ മുന്മുഖ്യമന്ത്രിമാർ എന്ന നിലയിൽ വിഎസും ഉമ്മൻ ചാണ്ടിയും തുല്യരാണ് എന്നാണു ചെന്നിത്തലയുടെ നിലപാട്. ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ കൂടിയായ വി എസ്, തനിക്ക് ഇടവേളകളിൽ വിശ്രമിക്കാനും മറ്റുമായി സഭയിൽ മുറി വേണമെന്നു സ്പീക്കറോട് അഭ്യർത്ഥിച്ചിരുന്നു. കാബിനറ്റ് പദവി കൂടിയുള്ള സാഹചര്യത്തിൽ തനിക്ക് ഇതിന് അർഹതയുണ്ടെന്നു വി എസ് വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് മുറി നൽകിയത്.

എന്നാൽ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷപദവിയിലൂടെ ലഭിച്ച കാബിനറ്റ് പദവിക്കു സഭാപ്രവർത്തനവുമായി ബന്ധമൊന്നുമില്ല. വിഎസിന് അനുവദിക്കുന്നതിനോട് എതിർപ്പില്ല. പക്ഷേ, അങ്ങനെ എങ്കിൽ ഉമ്മൻ ചാണ്ടിക്കും നൽകണം. വിഎസിനു മുറി നൽകാൻ തീരുമാനിച്ചുവെങ്കിലും ഏത് എന്നു നിശ്ചയിച്ച് അനുവദിച്ചിട്ടില്ല. കഴിഞ്ഞ സർക്കാരിൽ 21 മന്ത്രിമാരും ഇത്തവണ 19 പേരുമായതിനാൽ മുറി ഒഴിവുണ്ട്. ഭാവിയിൽ മന്ത്രിസഭ വികസിപ്പിച്ചാൽ പ്രശ്‌നം സങ്കീർണ്ണമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സ്പീക്കർ ആശയക്കുഴപ്പത്തിലാകുന്നത്.

ഉമ്മൻ ചാണ്ടിക്ക് മുറി അനുവദിച്ചാൽ അത് കീഴ് വഴക്കമാകും. ഭാവിയിലും മുൻ മുഖ്യമന്ത്രിമാരെല്ലാം ഈ ആവശ്യവുമായി രംഗത്ത് വരും. ്അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP