Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമൂഹത്തിൽ പിൻതള്ളപ്പെട്ട വിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമായ നടപടിയാണ് പ്രത്യേക പ്രാതിനിധ്യം; പിന്നോക്കാവസ്ഥ അനുഭവിച്ച വിഭാഗങ്ങൾക്ക് സാമൂഹിക സാമ്പത്തിക നീതി ലഭ്യമാകണമെങ്കിൽ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണം; ജനകീയ പ്രസ്ഥാനങ്ങൾ പൊതുമണ്ഡലത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളാണ് അനാചാരങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാക്കിയത്; പട്ടികജാതി - പട്ടികവർഗ സംവരണം പത്തുവർഷത്തേക്ക് നീട്ടാനുള്ള പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

സമൂഹത്തിൽ പിൻതള്ളപ്പെട്ട വിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമായ നടപടിയാണ് പ്രത്യേക പ്രാതിനിധ്യം; പിന്നോക്കാവസ്ഥ അനുഭവിച്ച വിഭാഗങ്ങൾക്ക് സാമൂഹിക സാമ്പത്തിക നീതി ലഭ്യമാകണമെങ്കിൽ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണം; ജനകീയ പ്രസ്ഥാനങ്ങൾ പൊതുമണ്ഡലത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളാണ് അനാചാരങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാക്കിയത്; പട്ടികജാതി - പട്ടികവർഗ സംവരണം പത്തുവർഷത്തേക്ക് നീട്ടാനുള്ള പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദ്യാഭ്യാസ പരമായി ദീർഘകാലം പിന്നോക്കാവസ്ഥ അനുഭവിച്ച വിഭാഗങ്ങൾക്ക് സാമൂഹിക സാമ്പത്തിക നീതി ലഭ്യമാകണമെങ്കിൽ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി- പട്ടികവർഗ സംവരണം പത്ത് വർഷത്തേക്കുകൂടി ദീർഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കാൻ ചേരുന്ന നിയമസഭയുടെ പ്രത്യേകസമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുയായിരുന്നു മുഖ്യമന്ത്രി.

തൊട്ടുകൂടായ്മയും കാണായ്മയും ഈ സമൂഹത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവ്വാർത്ഥത്തിൽ പോലും നിലിനിന്നിരുന്നു. എന്നാൽ ജനകീയ പ്രസ്ഥാനങ്ങൾ പൊതുമണ്ഡലത്തിൽ നടത്തിയ ശക്തമായി ഇടപെടലുകളാണ് ഇത്തരം അനാചാരങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രമേയം ചുവടെ

പട്ടികജാതി - പട്ടിക വർഗ്ഗവിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമ നിർമ്മാണങ്ങളിലും സർക്കാർ സർവ്വീസുകളിലും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാണ് ഭരണഘടനയിൽ പ്രത്യേക പ്രാതിനിധ്യത്തിനുള്ള അനുച്ഛേദങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാതിവ്യവസ്ഥയും അതിന്റെ ഭാഗമായ സാമൂഹ്യ ഉച്ചനീചത്വവും കൊടികുത്തി വാണിരുന്ന സമൂഹത്തിൽ പിൻതള്ളപ്പെട്ട വിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമായ നടപടിയാണ് പ്രത്യേക പ്രാതിനിധ്യം. നമ്മുടെ സാമൂഹിക സ്ഥിതിയിൽ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്നും ജാതി വ്യവസ്ഥയുടെ ജീർണ്ണിച്ച അംശങ്ങൾ പല തട്ടിലും നിലനിൽക്കുന്നുവെന്നത് വസ്തുതയാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ഗ്രാമങ്ങളിലും ഇപ്പോഴും ആവാസ വ്യവസ്ഥയിൽപ്പോലും ജാതി മുഖ്യ ഘടകമാണ്. ജനങ്ങളെ വേർതിരിക്കുന്ന ജാതിമതിൽ സ്വാതന്ത്ര്യം പ്രാപിച്ച് ഏഴ് ദശകങ്ങൾക്കു ശേഷവും നിലനിൽക്കുന്നു എന്ന ദൗർഭാഗ്യകരമായ അവസ്ഥ നമ്മുടെ സമൂഹത്തിൽ ഉണ്ട്. നവോത്ഥാനപ്രസ്ഥാനങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിൽ ഒരുപക്ഷേ പുതുതലമുറയ്ക്ക് ഇത് ആശ്ചര്യമായി തോന്നാം.

തൊട്ടുകൂടായ്മയും കാണായ്മയും ഈ സമൂഹത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവ്വാർത്ഥത്തിൽ പോലും നിലിനിന്നിരുന്നു. എന്നാൽ ജനകീയ പ്രസ്ഥാനങ്ങൾ പൊതുമണ്ഡലത്തിൽ നടത്തിയ ശക്തമായി ഇടപെടലുകളാണ് ഇത്തരം അനാചാരങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാക്കിയത്.

വിദ്യാഭ്യാസ പരമായി ദീർഘകാലം പിന്നോക്കാവസ്ഥ അനുഭവിച്ച വിഭാഗങ്ങൾക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹിക സാമ്പത്തിക നീതി ലഭ്യമാകണമെങ്കിൽ എല്ലാ തലങ്ങളിലും മതിയായ പ്രാതിനിധ്യം പ്രത്യേകമായി ഉറപ്പുവരുത്തേണ്ടത് ഒരു തുടർ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ഈ ഭരണഘടനാ ഭേദഗതി പാസ്സാക്കുന്നതിന്റെ ആവശ്യം ഉയർന്നു വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP