Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മടക്കയാത്രയിൽ റൂബയെ തടയാൻ ആരേയും അനുവദിക്കില്ല; കസ്റ്റംസുകാരനെതിരെ കേസ് എടുക്കം; അച്ചടക്ക നടപടി വേണമെന്ന് കേന്ദ്രത്തോടും ആവശ്യപ്പെടും; കരിപ്പൂരിലെ കൊള്ളയിൽ പരിഹാരമുണ്ടാകുമെന്ന് മന്ത്രി കെസി ജോസഫ്‌

മടക്കയാത്രയിൽ റൂബയെ തടയാൻ ആരേയും അനുവദിക്കില്ല; കസ്റ്റംസുകാരനെതിരെ കേസ് എടുക്കം; അച്ചടക്ക നടപടി വേണമെന്ന് കേന്ദ്രത്തോടും ആവശ്യപ്പെടും; കരിപ്പൂരിലെ കൊള്ളയിൽ പരിഹാരമുണ്ടാകുമെന്ന് മന്ത്രി കെസി ജോസഫ്‌

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രവാസികളോടു നിരന്തരമായി മോശമായി പെരുമാറിക്കൊണ്ടിരിക്കുന്ന കരിപ്പൂർ എയർപ്പോർട്ടിലെ കസ്റ്റംസ് ഉദ്ദ്യോഗസ്ഥരുടെ അവസാനത്തെ ഇരയാകുമോ ഹക്കിം റൂബ? ആവുമെന്നാണ് മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ പ്രതീക്ഷ. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ടാൽ കള്ളക്കേസിൽ കുടുക്കുമെന്ന സ്ഥിതി മാറ്റുമെന്നാണ് പ്രവാസി മന്ത്രി കെസി ജോസഫിന്റെ വാക്കുകളിലും ഉള്ളത്. പ്രവാസികളും ഈ വിഷയത്തിൽ കെഎ ഷാജി കൊണ്ടുവന്ന സബ്മിഷനിലാണ് മന്ത്രിയുടെ മറുപടി.

ഹക്കിം റൂബയുടെ മടക്കയാത്ര ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ നടപടിയുണ്ടാകും. കൈക്കൂലിക്ക് എതിരെ പ്രതികിച്ച യുവാവിനെ കള്ളക്കേസിൽ കുടുക്കാനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രമം. കൈക്കൂലി നൽകാത്തതിന് കസ്റ്റംസ് സൂപ്രണ്ട് മർദ്ദിച്ചുവെന്നും വിമാനത്താവളത്തിൽ തടഞ്ഞുവച്ചുവെന്നും കാസർകോട് എരിയാൽ സ്വദേശി ഹക്കിം റുബയാണ് കരിപ്പൂർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ റൂബയെ കേസിൽ കുടുക്കാനായിരുന്നു ശ്രമം. ഈ ഘട്ടത്തിലാണ് കേരള സർക്കാരിന്റെ ഇടപെടൽ. വർഷങ്ങളായി ഒരേ എയർപോർട്ടിൽ ജോലി ചെയ്തു വരുന്ന തൃശൂർ മണലൂർ സ്വദേശിയായ ഫ്രാൻസിസ് തണ്ടിക്കൽ കൊടങ്കണ്ടത്ത്് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രധാനികളുടെയും ഇഷ്ടക്കാരനായ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. ഈ ബന്ധവും സ്വാധീനവുമാണ് ഹക്കിം റൂബയ്ക്ക് വിനയായത്.

റൂബയുടെ പരാതിയിൽ പൊലീസ് കേസ് എടുക്കുമെന്നാണ് സൂചന. നിയമസഭയിൽ മന്ത്രി നൽകിയ മറുപടിയുടെ വികാരം അതാണ്. ഫ്രാൻസിസ് തണ്ടിക്കൽ കൊടങ്കത്തിനെതിരെ നടപടി വേണമെന്ന് കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടും. സത്യസന്ധമായ അന്വേഷണം ഉറപ്പുവരുത്താനും ശ്രമിക്കു. ദൂബായിൽ നിന്ന് കരിപ്പൂർ എയർപ്പോർട്ടിൽ വന്നിറങ്ങിയ ഹക്കീം റൂബ കൂടെ കൊണ്ടുവന്നത് സ്വന്തം മകൾക്ക് കാതിലിടാൻ ഒരു കമ്മലിന്റെ സ്റ്റഡഡ് , ഭാര്യക്ക് കയ്യിൽ കെട്ടാൻ ഒരു കൈ ചെയിൻ എന്നിവയായിരുന്നു. രണ്ടും കൂടി 7.26 ഗ്രാം മാത്രം. ഒരു പവൻ തികയാൻ ഇനിയും വേണം ഏതാനും മില്ലി ഗ്രാം. നിയമപ്രകാരം ഒരു പുരുഷന് 50000 രൂപ വിലയുള്ള ആഭരണം കൊണ്ടുവരാം എന്നിരിക്കെ 20000 രൂപ പോലും തികയാത്ത ഈ സ്വര്ണ്ണം കൊണ്ട് വന്നതിനു അന്യായമായി നികുതിയും കസ്റ്റംസ് ഉദ്യോഗസ്ഥർ ഈടാക്കി.

മാത്രമല്ല , കൈക്കൂലി വിസമ്മതിച്ചതിന് മുഖത്ത് അടിക്കുകയും എട്ടു മണിക്കൂർ തടഞ്ഞു വെക്കുകയും ചെയ്തതിനെതിരെ പരാതിപ്പെട്ടതിന്റെ പേരിൽ ഹക്കീമിനെ സ്വർണ്ണക്കടത്ത് മാഫിയ ആക്കാനും ശ്രമിക്കുകയാണ്. അപ്പോൾ പിന്നെ കൈക്കൂലിക്ക് എതിരെ വരുന്നവർ എങ്ങനെ പ്രതികരിക്കും. എന്നാൽ യഥാർത്ഥ കടത്തുകാർക്ക് യഥേഷ്ടം വിമാനത്താവളം ഉപയോഗിക്കുകയും ചെയ്യാം. ഇത് വ്യാപക പ്രതിഷേധത്തിന് ഇടവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭയിൽ പ്രശ്‌നം ഉന്നയിച്ചത്.

ഹക്കീം പൊലീസിൽ പരാതി നലൽകിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇതിനു പിന്നാലെ ഫ്രാൻസിസും പരാതിയുമായി രംഗത്തു വരികയായിരുന്നു. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും കൂടുതൽ സ്വർണം കടത്താൻ ശ്രമിച്ചെന്നും വരുത്താനാണ് നീക്കം. ഈ പരാതിയിൽ പൊലീസ് കേസ് എടുത്തു. ഇതോടെ ഇയാൾക്ക് തിരിച്ച് മടങ്ങാൻ കഴിയാത്ത സാഹചര്യവുമുണ്ട്. കസ്റ്റംസുകാർക്കെതിരെ പരാതി കൊടുക്കുന്നവർ ഇനി വിമാനത്താവളം ഉപയോഗിക്കേണ്ടന്നെ നിലപാടാണ് അവരുടേത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധവും ശക്തം. എന്നാൽ ഇതൊന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ ബാധിക്കുന്നില്ലെന്നാണ് കരിപ്പൂരിൽ നിന്നുള്ള സൂചന. ഇതിന് അറുതി വരണമെന്നാണ് കെഎം ഷാജിയുടെ ആവശ്യം.

ദുബായിൽ ഐടി എഞ്ചിനീയറായ ഹക്കീം റുബ കഴിഞ്ഞ ബുധനാഴ്ച പത്തരയ്ക്കാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. ലഗേജ് പരിശോധിക്കാതിരിക്കാൻ കൈക്കൂലി തരണമെന്ന ആവശ്യം നിരസിച്ചതോടെ കസ്റ്റംസ് സൂപ്രണ്ട് ഫ്രാൻസിസ് കോടങ്കണ്ടത്ത് ഹക്കീമിനെ മർദ്ദിക്കുകയും വിമാനത്താവളത്തിൽ പിടിച്ചുവെക്കുകയും ചെയ്തു. തുടർന്ന് രാത്രി ഏഴരയ്ക്ക് മാത്രമാണ് ഹക്കീമിന് പുറത്തു കടക്കാനായത്. ഇത് സംബന്ധിച്ച് ഹക്കീം റുബ കരിപ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ഹക്കീമിനെതിരെയും പരാതി നൽകി. എന്നാൽ തന്നെ അറസ്റ്റ് ചെയ്ത് മടക്കയാത്ര മുടക്കാൻ പൊലീസിനുമേൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുകയാണെന്ന് ഹക്കീം റുബ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തെളിവുകൾ പുറത്തുവരുന്നത്.

ഹക്കീമിന് പിന്തുണയുമായി വിവിധ പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ സ്ഥലത്തെ സിസിടിവി കാമറകൾ മാസങ്ങളായി പ്രവർത്തന രഹിതമാണെന്നും ആരോപണമുണ്ട്. ഹക്കീമിന്റെയും കസ്റ്റംസിന്റെയും പരാതിയെ തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ യാത്രക്കാരനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് ഉദ്യോഗസ്ഥൻ വിളിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം പോലും നൽകാതെ എട്ടു മണിക്കൂറോളം വിമാനത്താവളത്തിൽ തടഞ്ഞുവച്ചതിനെതിരെ ദേശീയസംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾക്കും ഹക്കീം പരാതി നൽകിയിട്ടുണ്ട്. ഇതും ഫലം കാണുമെന്ന പ്രതീക്ഷ റൂബയ്ക്കില്ല.

അടുത്ത ആഴ്ച ജോലി സ്ഥലത്തേക്ക് തിരിക്കേണ്ട ഹക്കീമിനെ അറസ്റ്റു ചെയ്യാനുള്ള അണിയറ നീക്കവും നടന്നു വരുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയുള്ള കേസ് തെളിയിക്കുന്നതിനാവശ്യമായ രേഖകളും തെളിവുകളും നൽകുന്നതിൽ എയർപോർട്ട് അഥോറിറ്റിയും നിസ്സഹകരണം തുടരുകയാണ്. വർഷങ്ങളായി എയർപോർട്ടുകളിൽ നിലനിൽക്കുന്ന പിടിച്ചുപറിക്കും ലഗേജ് മോഷണത്തിനും എതിരെ പരാതി നൽകിയവരുടെ സ്ഥിതിയും സമാനമാണ്. ഏതെങ്കിലും യാത്രക്കാർ പരാതി നൽകിയാൽ തന്നെ സമ്മർദത്താൽ ഇവർ കേസുമായി മുന്നോട്ടു കൊണ്ടു പോകാതെ പിന്തിരിയുന്ന അവസ്ഥയാണുള്ളത്. കസ്റ്റംസ് വിഭാഗവും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റം കരിപ്പൂരിൽ പതിവു രീതിയാണ്. ദിവസങ്ങൾക്ക് മുമ്പ് സംഗീത സംവിധായകൻ എം ജയചന്ദ്രനെ കരിപ്പൂർ വിമാനത്തവാളത്തിൽ വച്ച് അപമാനിച്ചിരുന്നു. വിമാനത്താവളത്തിൽ ക്യൂ തെറ്റിച്ച് ചിലരെ മുന്നോട്ടുകൊണ്ടു പോകുന്നത് ശ്രദ്ധയിൽപെട്ട ജയചന്ദ്രൻ ചോദ്യം ചെയ്തതായിരുന്നു ഇവിടെ കസ്റ്റംസിനെ ചൊടിപ്പിച്ചത്.

യാത്രക്കാരുടെ പരാതികളിൽ നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ച് പ്രവാസി യാത്രക്കാർ കരിപ്പൂർ വിമാനത്താവളത്തെ കൈയൊഴിയുന്നതായും സൂചനയുണ്ട്. കസ്റ്റംസുകാരുടെ പിടിച്ചുപറി ഭയന്ന് പലരും തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റുകയാണെന്നാണ് ടിക്കറ്റിങ്ങ് രംഗത്തു നിന്നുള്ള റിപ്പോർട്ടുകൾ. യാത്രക്കാരെ ദേഹപരിശോധനയും ലഗേജ് പരിശോധനയും നടത്തി കാശും വിലപിടിപ്പുള്ളവസ്തുക്കളും മോഷ്ടിക്കുന്നത് ഇവിടെ തുടർക്കഥയാവുകയാണ്. ഹക്കിം റൂബയ്ക്ക് ഉണ്ടായതിന്
സമാനമായ നിരവധി സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായതായി പരാതിയുണ്ട്. പഴ്‌സിൽ നിന്ന് റിയാൽ നഷ്ടപ്പെട്ട പ്രവാസി അധികൃതരെ സമീപിച്ച സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായി. പിടിച്ചുപറിയ്‌ക്കെതിരായി നിരവധി പേർ പരാതിയുമായി എത്തുന്നുണ്ട്.

കുറഞ്ഞ സമയത്തെ ലീവിന് നാട്ടിൽ വരുന്ന പ്രവാസികളാണ് ഇരയാവുന്നവരിൽ അധികവും. അതിനാൽ തന്നെ പരാതിയുമായി അധികൃതർക്കു മുന്നിൽ കയറിയിറങ്ങാൻ ഇവർക്ക് സമയമുണ്ടാവുന്നില്ല. ഇത് പകൽക്കൊള്ളയ്ക്ക് കൂടുതൽ വളമാവുന്നു. പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്ന അനുഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. പ്രവാസികളുടെ ഇത്തരം പരാതികളിൽ തുടർ നടപടികൾ വൈകുന്നതായും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP