Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാട്‌സ് ആപ് ഹർത്താലും നിപയും ചർച്ചയായി ചോദ്യോത്തരവേള; വാട്‌സ് ആപ് ഹർത്താലിന്റെ ആഹ്വാനത്തിന് പിന്നിൽ ആർഎസ്എസ് എന്ന് വ്യക്തമാക്കി രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; ഹർത്താലുമായി ബന്ധപ്പെട്ട് 1595 പേർ അറസ്റ്റിലായെന്നും 385 ക്രിമിനിൽ കേസുകൾ ഉണ്ടെന്നും പിണറായി; നിപ കൈകാര്യം ചെയ്തതിൽ സർക്കാരിന് വീഴ്ചയെന്ന് ആരോപിച്ച് മാസ്‌കും കയ്യുറകളും ധരിച്ചെത്തിയ പാറയ്ക്കൽ അബ്ദുള്ളയ്ക്ക് നേരെ തിരിഞ്ഞ് ഭരണപക്ഷം

വാട്‌സ് ആപ് ഹർത്താലും നിപയും ചർച്ചയായി ചോദ്യോത്തരവേള; വാട്‌സ് ആപ് ഹർത്താലിന്റെ ആഹ്വാനത്തിന് പിന്നിൽ ആർഎസ്എസ് എന്ന് വ്യക്തമാക്കി രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; ഹർത്താലുമായി ബന്ധപ്പെട്ട് 1595 പേർ അറസ്റ്റിലായെന്നും 385 ക്രിമിനിൽ കേസുകൾ ഉണ്ടെന്നും പിണറായി; നിപ കൈകാര്യം ചെയ്തതിൽ സർക്കാരിന് വീഴ്ചയെന്ന് ആരോപിച്ച് മാസ്‌കും കയ്യുറകളും ധരിച്ചെത്തിയ പാറയ്ക്കൽ അബ്ദുള്ളയ്ക്ക് നേരെ തിരിഞ്ഞ് ഭരണപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ ചോദ്യോത്തരവേളയിൽ വലിയ ചർച്ചയായത് നിപയും വാട്‌സ്ആപ് ഹർത്താലും. വാട്‌സ് ആപ് ഹർത്താലിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി ആർഎസ്എസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

നിയമസഭയിൽ ആർഎസ്എസ്സിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യോത്തരവേളയിൽ വാട്സ്ആപ്പ് ഹർത്താലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സമരത്തിന് ആഹ്വാനം ചെയ്തത് ആർഎസ്എസ് പ്രവർത്തകരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഹർത്താൽ ആഹ്വാനം ചെയ്ത സംഭവത്തിൽ 1595 പേരേയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 385 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട നടപടികളിൽ ഇടപെടാൻ സർക്കാരിന് ചില പരിമിധികളുണ്ടെന്നും കേന്ദ്ര സർക്കാരാണ് ഇനിൽ ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുഷ്പ്രചാരണങ്ങളിൽ സമൂഹം ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സോഷ്യൽമീഡിയയിൽ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട എത്രപേർക്കെതിരെ നടപടിയെടുത്തു എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. പ്രത്യേകം ചോദ്യമായി ഉന്നയിച്ചാൽ മറുപടി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിപ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച വന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭയിൽ പ്രതിപക്ഷാംഗം പാറയ്ക്കൽ അബ്ദുള്ള മാസ്‌കും കയ്യുറയും ധരിച്ചാണ് സഭയിൽ എത്തിയത്. ഇത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എംഎൽഎയ്ക്ക് നേരെ വിമർശനമുയർത്തി. രോഗബാധിതനാണെങ്കിൽ അയാൾ ചികിത്സ തേടുകയാണ് വേണ്ടതെന്നും അങ്ങനെയെങ്കിൽ സഭയിൽ ഇരിക്കരുതെന്നും ആയിരുന്നു ആരോഗ്യമന്ത്രിയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP