Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാം പ്രതീക്ഷിച്ചതു പോലെ; പതിമൂന്നാം നിയമസഭയെ ഇനി ശക്തൻ നയിക്കും; സ്പീക്കർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎയ്ക്ക് കിട്ടിയത് 74 വോട്ട്; ഗണേശ് കുമാറിന്റെ വോട്ട് അയിഷാ പോറ്റിക്ക്; ചീഫ് വിപ്പും യുഡിഎഫിനൊപ്പം തന്നെ

എല്ലാം പ്രതീക്ഷിച്ചതു പോലെ; പതിമൂന്നാം നിയമസഭയെ ഇനി ശക്തൻ നയിക്കും; സ്പീക്കർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎയ്ക്ക് കിട്ടിയത് 74 വോട്ട്; ഗണേശ് കുമാറിന്റെ വോട്ട് അയിഷാ പോറ്റിക്ക്; ചീഫ് വിപ്പും യുഡിഎഫിനൊപ്പം തന്നെ

തിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പിൽ 77 വോട്ടുകൾ നേടി യു.ഡി.എഫിന്റെ എൻ. ശക്തൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാർത്ഥി ആയിഷ പോറ്റിക്ക് 66 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് നോമിനിയായ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയടക്കം അംഗങ്ങളാണ് 140 വോട്ടെടുപ്പിൽ പങ്കെടുത്തത്. യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേശ് കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിക്കാണ് വോട്ടുചെയ്തത്.

രാവിലെ ചോദ്യോത്തരവേള കഴിഞ്ഞശേഷം ശൂന്യവേളയിൽ പ്രോട്ടെം സ്പീക്കർ ഡൊമിനിക് പ്രസിന്റേഷന്റെ അദ്ധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സഭയിലെ അദ്ധ്യക്ഷവേദിയിൽ തയാറാക്കിയ ബൂത്തിലാണ് അംഗങ്ങൾ വോട്ട് ചെയ്തത്. രഹസ്യ ബാലറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്. പതിമൂന്നാം നിയമസഭയിൽ യുഡിഎഫിന്റെ ഭാഗമായിരുന്ന മുൻ മന്ത്രി ഗണേശ് കുമാർ മറുകണ്ടം ചാടിയതാണ് സ്പീക്കർ തെരഞ്ഞെടുപ്പിലെ സവിശേഷത. ഇന്നലെ തന്നെ അയിഷാ പോറ്റിക്ക് ഗണേശ് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപനം ബാലകൃഷ്ണ പിള്ള അറിയിച്ചിരുന്നു. ഇന്ന് ഗണേശ് വോട്ട് ചെയ്യുക കൂടി ചെയ്തതോടെ യുഡിഫിൽ നിന്ന് കേരളാ കോൺഗ്രസ് പൂർണ്ണമായും പുറത്തായി.

ഇന്ന് സഭയിലെത്തിയ ഗണേശിനെ കൈയടിയോടെയാണ് പ്രതിപക്ഷം സ്വാഗതം ചെയ്തതെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഗണേശിനപ്പുറമുള്ള വിള്ളൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്ത് ഉണ്ടായില്ല. ഡിജിപിയെ വിമർശിച്ചതോടെ മുഖ്യമന്ത്രിയുമായി തെറ്റിയ പിസി ജോർജ്ജ് ആർക്ക് വോട്ട് ചെയ്യുമെന്നത് നിർണ്ണായകമായിരുന്നു. എന്നാൽ വോട്ടെടുപ്പിലെ ഫലം വച്ചു നോക്കിയാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജോർജ് വോട്ട് ചെയ്തു എന്നാണ് വ്യക്തമാകുന്നത്.

സ്പീക്കറായി തെരഞ്ഞെടുത്ത ശക്തനെ നിയമസഭ അഭിനന്ദിച്ചു. ശക്തൻ ജനസമ്മതിയുള്ള നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്പീക്കർ തെരഞ്ഞെടുപ്പിൽ എഴുപത്തിനാല് വോട്ട് നേടി വിജയിച്ച ശക്തനെ അഭിനന്ദിച്ച് കൊണ്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരേയും ഉൾക്കൊണ്ട ജി. കാർത്തികേയന്റെ പാരന്പര്യം പിന്തുടരാൻ ശക്തൻ നിർബന്ധിതനാണെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ പറഞ്ഞു. നിയമസഭയിലെ മറ്റ് കക്ഷി നേതാക്കളും ശക്തനെ അഭിനന്ദനം അറിയിച്ചു.

ജി.കാർത്തികേയന്റെ മരണത്തോടെയുണ്ടായ ഒഴിവിലേക്ക്‌ ശക്തന്റെ പേര് മാത്രമാണ് കോൺഗ്രസ് പരിഗണിച്ചത്. 20042006 കാലത്ത് ഗതാഗതമന്ത്രിയായിരുന്നു ശക്തൻ. കാട്ടാക്കട മണ്ഡലത്തിൽ നിന്നാണ് ശക്തൻ നിയമസഭയിലെത്തിയത്. 1982ലെ തിരഞ്ഞെടുപ്പിൽ കോവളത്തു നിന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. 2001 ലും 2006 ലും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി നേമത്തുനിന്നും വിജയിച്ചു. 2011 ൽ കാട്ടാക്കടയിൽ നിന്നും വിജയിച്ച നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി.

1951 മെയ്‌ അഞ്ചിന് വൈ. നല്ലതമ്പിയുടെയും വൈ. തങ്കമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്താണ് ശക്തൻ ജനിച്ചത്. ബിരുദാനന്തര ബിരുദത്തിനുശേഷം എൽഎൽ.ബി പൂർത്തിയാക്കി. കെപിസിസി നിർവാഹക സമിതിയംഗം, എ.ഐ.സി.സി അംഗം എന്നീ നിലകളിൽ സംഘടനാരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. 1987-93 കാലയളവിൽ തിരുവനന്തപുരം ഡി.സി.സി ട്രഷററായും തുടർന്ന് ഏഴുവർഷം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നാലുവർഷം ജില്ലാ കൗൺസിൽ പ്രതിനിധിയും ആയിരുന്നു. ഭാര്യ: സ്റ്റെല്ല. രണ്ടുമക്കളുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP