Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബജറ്റ് ചോർന്നുവെന്ന് പറഞ്ഞ് സഭയിൽ പ്രതിപക്ഷ ബഹളം; തോമസ് ഐസക്കിന്റെ ബജറ്റവതരണം തടസ്സപ്പെട്ടു; സോഷ്യൽ മീഡിയയിലൂടെ എല്ലാം പുറത്തുവരുന്നുവെന്ന് തെളിവുസഹിതം ഉയർത്തിക്കാട്ടി ചെന്നിത്തല; സഭ വിട്ടിറങ്ങി മീഡിയാ റൂമിൽ ചെന്നിത്തലയുടെ സമാന്തര ബജറ്റ് അവതരണം; ഐസക് രാജിവയ്ക്കണമെന്നും ആവശ്യം

ബജറ്റ് ചോർന്നുവെന്ന് പറഞ്ഞ് സഭയിൽ പ്രതിപക്ഷ ബഹളം; തോമസ് ഐസക്കിന്റെ ബജറ്റവതരണം തടസ്സപ്പെട്ടു; സോഷ്യൽ മീഡിയയിലൂടെ എല്ലാം പുറത്തുവരുന്നുവെന്ന് തെളിവുസഹിതം ഉയർത്തിക്കാട്ടി ചെന്നിത്തല; സഭ വിട്ടിറങ്ങി മീഡിയാ റൂമിൽ ചെന്നിത്തലയുടെ സമാന്തര ബജറ്റ് അവതരണം; ഐസക് രാജിവയ്ക്കണമെന്നും ആവശ്യം

തിരുവനന്തപുരം: കേരള നിയമസഭയിൽ ബജറ്റ് അവതരണം തുടരുന്നതിനിടെ ബജറ്റ് മുഴുവൻ ചോർന്നുവെന്ന് വ്യക്തമാക്കി പ്രതിപക്ഷം ബജറ്റ് അവതരണം തടസ്സപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ എല്ലാം പുറത്തുവന്നുവെന്ന് പറഞ്ഞാണ് ബജറ്റ് അവതരണം തടസ്സപ്പെടുത്തിയത്. ഇനി വേണമെങ്കിൽ ഞാൻ ബജറ്റ് അവതരിപ്പിക്കാമെന്നും ഐസക് വായിക്കാൻപോകുന്ന കാര്യങ്ങൾ വരെ പുറത്തുവന്നുവെന്നും പറഞ്ഞായിരുന്നു പ്രതിപക്ഷ ബഹളം.

ഇതേസമയം തന്റെ ഓഫീസിൽ നിന്ന് ഇക്കാര്യം കൊടുത്തുവിട്ടതാണെന്ന് വ്യക്തമാക്കി തന്റെ കൈവശമുള്ള പേപ്പറുകൾ ഉയർത്തിക്കാട്ടി ചെന്നിത്തല ബജറ്റ് ചോർന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് സഭവിട്ട് പ്രതിഷേധിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മീഡിയാ റൂമിലെത്തി സമാന്തര ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് ചോർന്ന സാഹചര്യത്തിൽ ബജറ്റ് ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന ആവശ്യമാണ് ചെന്നിത്തല പത്രസമ്മേളനത്തിൽ ഉന്നയിച്ചത്.

ഇക്കാര്യം പരിശോധിക്കുമെന്നും തനിക്കറിയാത്ത കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. പക്ഷേ, അതുകൊണ്ടൊന്നും പ്രതിപക്ഷം അടങ്ങിയില്ല. ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കി പ്രതിപക്ഷം ബഹളം തുടർന്നു. എന്നാൽ സ്പീക്കർ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഇതോടെ ഐസക് ബജറ്റ് അവതരണം തുടങ്ങിയെങ്കിലും ഇടയ്ക്കിടെ പ്രതിപക്ഷം ബഹളം തുടരുകയാണ്.

വരവു ചെലവു കണക്കുകൾ ഉൾപ്പെടെ സഭയിൽ ധനമനത്രി വായിക്കുന്നതിന് മുമ്പുതന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെങ്ങനെയെന്ന ചോദ്യമുയർത്തിയാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയത്. പക്ഷേ, ഇത് വകവയ്ക്കാതെ ഐസക് ബജറ്റ് അവതരണം തുടർന്നു. സഭയിൽ ബജറ്റ് അവതരിപ്പിച്ച് അംഗങ്ങൾക്ക് വിതരണം ചെയ്ത ശേഷമാണ് കോപ്പികൾ മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകുന്നതെന്നിരിക്കെ എങ്ങനെ ബജറ്റ് അതിന് മുമ്പ് പുറത്തെത്തിയെന്ന ചോദ്യമാണ് ചെന്നിത്തല ഉയർത്തിയത്.

ഇതോടെ പ്രതിഷേധം ശക്തമായി. പ്രതിപക്ഷാംഗങ്ങൾ സീറ്റുവിട്ടിറങ്ങി സഭയിൽ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളികൾ തുടങ്ങി. തുടർന്നും ഐസക് ബജറ്റ് അവതരണം തുടർന്നതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. രാവിലെ ഒമ്പതുമണിയോടെയാണ് തോമസ് ഐസക് ബജറ്റവതരണം തുടങ്ങിയത്.

രണ്ടുമണിക്കൂർ പിന്നിട്ട് 11.10 ആയപ്പോഴാണ് സഭയിൽ പ്രതിപക്ഷ നിരയിൽ നിന്ന് പ്രതിഷേധ സ്വരമുയർന്നത്. എന്താണ് പ്രശ്‌നമെന്ന് ആ്്ദ്യം വ്യക്തമായില്ലെങ്കിലും പിന്നീട് ചെന്നിത്തല എഴുന്നേറ്റുനിന്ന് പേപ്പറുകൾ ഉയർത്തിക്കാട്ടി ബജറ്റ് ചോർന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP