Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൻഷൻ ആവശ്യപ്പെട്ട് നിയമസഭയുടെ സന്ദർശക ഗാലറിയിൽ ബഹളം വച്ചയാൾക്ക് തടവ് ശിക്ഷ; ദൃശ്യങ്ങൾ ലൈവായി കാണിച്ച ചാനലുകളെ വിലക്കി സഭാത്തലവൻ; പ്രതിഷേധക്കാരന്റെ പേരും നൽകാൻ പാടില്ല

പെൻഷൻ ആവശ്യപ്പെട്ട് നിയമസഭയുടെ സന്ദർശക ഗാലറിയിൽ ബഹളം വച്ചയാൾക്ക് തടവ് ശിക്ഷ; ദൃശ്യങ്ങൾ ലൈവായി കാണിച്ച ചാനലുകളെ വിലക്കി സഭാത്തലവൻ; പ്രതിഷേധക്കാരന്റെ പേരും നൽകാൻ പാടില്ല

തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് അത്യപൂർവ്വ പ്രതിഷേധവും നടന്നു. നിയമസഭയുടെ പുതിയ മന്ദിരത്തിൽ ആദ്യമായി സന്ദർശക ഗാലറിയിൽ മുദ്രാവാക്യം വിളികൾ ഉയർന്നു. കെഎസ്ആർടിസിയിലെ പെൻഷൻ മുടങ്ങുന്നതായിരുന്നു പ്രതിഷേധത്തിന് കാരണം. പെൻഷൻ നൽകാതെ പാവപ്പെട്ട പെൻഷൻകാരെ ബുദ്ധിമുട്ടിലാക്കുന്നതാണ് ഉയർത്തിയത്.

പ്രതിഷേധിച്ചയാൾക്ക് ഒരു ദിവസം വെറും തടവ് നിയമസഭ വിധിച്ചു. നിയമസഭയോടുള്ള അവഹേളനമാണ് ഇത്. ഇത്തരം സംഭവങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. ഇയാളുടെ പേര് നൽകരുതെന്നും റൂളിങ്ങുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇയാൾക്ക് ഒരു ദിവസം വെറും തടവ് നൽകണമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. സഭ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. 1995ന് ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നിയമസഭയിൽ നടക്കുന്നത്.

കെഎസ്ആർടിസിയിൽ നിന്നും കണ്ടക്ടർ തസ്തികയിൽ വിരമിച്ചയാളാണ് പ്രതിഷേധമുയർത്തിയത്. മുൻ ഗതാഗത മന്ത്രി മാത്യു ടി തോമസിന്റെ ശുപാർശയിലാണ് ഇയാൾ നിയമസഭയുടെ സന്ദർശക ഗാലറിയിൽ എത്തിയത്. നിയമസഭയിലെ സന്ദർശക ഗ്യാലറിയിലിരുന്ന് തങ്ങളെ രക്ഷിണമെന്നും ദയവായി പെൻഷൻ നൽകണമെന്നുമാണ് നിയമസഭയുടെ ചോദ്യോത്തര വേള നടന്ന സമയത്ത് ഇയാൾ വിളിച്ച് പറഞ്ഞത്.

ഇന്ന് ചോദ്യോത്തര വേളയിൽ ആരോഗ്യമന്ത്രി നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയ സമയത്താണ് പ്രതിഷേധം ഉയർന്നത്. ചോദ്യോത്തര വേളയുടെ സമയത്തായതിനാൽ എല്ലാ ചാനലുകളും ഈ പ്രതിഷേധം ലൈവായി കാണിച്ചു. സന്ദർശക ഗാലറിയിലെ ഒറ്റയാൾ പ്രതിഷേധത്തെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഗാലറിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്തേക്കും കൊണ്ടു പോയി.

ഇതെല്ലാം ചാനലുകളിൽ തൽസമയം കാട്ടി. വീണ്ടും വീണ്ടും ദൃശ്യങ്ങൾ ആവർത്തിക്കുയും ചെയ്തു. ഇതിനിടെ സഭയുടെ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ റൂളിങ്ങും തൽസമയം കേട്ടു. ഒരു ചാനലും ആ ദൃശ്യങ്ങൾ കാണിക്കരുതെന്ന് ഡെപ്യൂട്ടി സ്പീക്കർ റൂളിങ്ങ് നൽകി. ഇതോടെ നിയമസഭയിലെ അത്യപൂർവ്വ പ്രതിഷേധ ദൃശ്യങ്ങൾ ചാനലുകളിൽ അപ്രത്യക്ഷമായി. ദൃശ്യമില്ലാത്ത വാർത്തമാത്രമായി അത് ചുരുങ്ങി.

സന്ദർശക ഗാലറിയിലെ ബഹളം അപ്രതീക്ഷിതമായിരുന്നു. ഇതേ തുടർന്ന് മഫ്തിയിലുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡുകളെത്തി പ്രതിഷേധക്കാരനെ ബലം പ്രയോഗിച്ച് പുറത്തേക്ക് കൊണ്ടു പോയി. ആളുകൾക്ക് തലയനക്കാൻ പോലും സന്ദർശക ഗാലറിയിൽ അനുവാദമില്ല. സഭയെ നോക്കി അനങ്ങാതെ ഇരിക്കണമെന്നാണ് ചട്ടം. സംസാരിക്കാനും പാടില്ല. കടലാസ് ഉൾപ്പെടെ ഒന്നും സന്ദർശക ഗാലറിയിൽ പ്രവേശിപ്പിക്കുകയുമില്ല. എംഎൽഎയെ പോലുള്ളവരുടെ ശുപാർശക്കത്തുണ്ടെങ്കിലേ സന്ദർശക ഗാലറിയിൽ പ്രവേശനും നൽകൂ. ഇത്രയും സുരക്ഷാ ശക്തമായ മേഖലയിലാണ് പ്രതിഷേധം ഉണ്ടായത്.

പ്രതിഷേധിച്ചയാളെ കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ ആളെ ഒന്നും ചെയ്യരുതെന്നും ഡെപ്യൂട്ടി സ്പീക്കർ റൂളിങ്ങ് നൽകി. പ്രതിഷേധക്കാരനെ വാച്ച് ആൻഡ് വാർഡ് കൈയേറ്റം ചെയ്യുമെന്ന ആശങ്ക പ്രതിപക്ഷം ഉയർത്തിയപ്പോഴായിരുന്നു അത്. അതിനിടെ മറ്റ് മാർഗ്ഗമൊന്നുമില്ലാത്തതിനാലാണ് കെഎസ്ആർടിസി പെൻഷനുകാർ പ്രതിഷേധമുയർത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. അതിനാൽ പ്രതിഷേധമുയർത്തിയ ആൾക്കെതിരെ നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP