Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫ് ഭരിക്കുമ്പോൾ കൊടിപിടിച്ച് പിൻവലിപ്പിച്ചവർ അതേ നികുതി ഇപ്പോൾ പുനഃസ്ഥാപിച്ചു; സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോൾ 2015ലെ ഭൂനികുതി പുനഃസ്ഥാപിച്ച് തോമസ് ഐസക്ക്; ഭൂനികുതിയിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ അധിക വരുമാനം

യുഡിഎഫ് ഭരിക്കുമ്പോൾ കൊടിപിടിച്ച് പിൻവലിപ്പിച്ചവർ അതേ നികുതി ഇപ്പോൾ പുനഃസ്ഥാപിച്ചു; സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോൾ 2015ലെ ഭൂനികുതി പുനഃസ്ഥാപിച്ച് തോമസ് ഐസക്ക്; ഭൂനികുതിയിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ അധിക വരുമാനം

തിരുവനന്തപുരം: സമരം വേറെ, ഭരണം വേറെ.. എന്നതാണ് പലപ്പോഴും ഇടതുപക്ഷത്തിന്റെ നിലപാട്. ഈ ഇരട്ടത്താപ്പ് പുറത്തുവരുന്നതാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഏർപ്പെടുത്തി ഭൂനികുതിക്കെതിരെ സമരം ചെയ്തത് അന്നത്തെ പ്രതിപക്ഷമായ സിപിഎമ്മായിരുന്നു. ഇപ്പോൾ ബജറ്റ് പ്രഖ്യാപനത്തില് 2015ലെ ഭൂനികുത പുനഃസ്ഥാപിക്കുകയും ചെയ്തു തോമസ് ഐസക്ക്. ഭൂനികുതിയിലൂടെ 100 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

1000 കോടിയുടെ നീർത്തട അധിഷ്ഠിത പദ്ധതികൾക്ക് നിർദേശമുണ്ട്. കയർ തൊഴിലാളികൾക്ക് 600 രൂപ ദിവസക്കൂലി ഉറപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തൊണ്ട് ചകിരിയാക്കുന്നതിന് കൂടുതൽ മില്ലുകൾ സ്ഥാപിക്കും. കയർ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.

കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇടനിലക്കാരില്ലാതെ തോട്ടണ്ടി ഇറക്കുമതി ചെയ്യും. 54.45 കോടി കശുവണ്ടി വ്യവസായത്തിന് നീക്കിവെക്കുന്നു.

കൈത്തറി മേഖലയിൽ റിബേറ്റ് തുടരും. എസ്സി, എസ് ടി വിഭാഗത്തിന് നീക്കിയിരിപ്പ് 2859 കോടി രൂപയാണ്. എസ്സി, എസ് ടി ആനുകൂല്യം 25 ശതമാനം വർധിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP