Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വരാപ്പുഴ കസ്റ്റഡി മരണത്തിൽ അടിയന്തിര പ്രമേയം ആവശ്യപ്പെട്ട് നിയമ സഭയിൽ പ്രതിപക്ഷ ബഹളം; ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ മൂന്നാം ദിവസവും സഭ നടപടികൾ നിർത്തിവെച്ചു

വരാപ്പുഴ കസ്റ്റഡി മരണത്തിൽ അടിയന്തിര പ്രമേയം ആവശ്യപ്പെട്ട് നിയമ സഭയിൽ പ്രതിപക്ഷ ബഹളം; ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ മൂന്നാം ദിവസവും സഭ നടപടികൾ നിർത്തിവെച്ചു

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ കുറിച്ച് സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ ബാനറും ഉയർത്തി. ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് സഭാ നടപടികൾ സ്പീക്കർ നിർത്തിവച്ചു.

ശ്രീജിത്തിന്റെ കൊലപാതക കേസിലെ യഥാർഥ കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹര്യം ചർച്ചക്കെടുക്കണം എന്നാവശ്യം ഉന്നയിച്ച് പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ ഈ വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്നും അതിനാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ റൂളിങ് നൽകി. വിഷയം അടിയന്തിര സ്വഭാവമുള്ളതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. എന്നാൽ സ്പീക്കർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് സഭ പിന്നെന്തിനാണ് ചേരുന്നതെന്ന ചെന്നിത്തല ചോദിച്ചു.

ഇതോടെ സ്പീക്കറുടെ ഡയസ്സിനു മകളിൽ കറുത്ത ബനർ ഉയർത്തി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങിയത്. അംഗങ്ങളോട് ശാന്തരാകാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ സുഗമമായി നടക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സഭ നിറുത്തിവയ്ക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചത്.

അതേസമയം മൂന്നാം ദിവസവും സഭ സ്തംഭിച്ചതിനെത്തുടർന്ന് സപീക്കർ മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും യോഗം വിളിച്ചു. പിന്നീട് അൽപ സമയത്തിന് ശേഷം സഭ വീണ്ടും ചേർന്നെങ്കിലും ബഹളം തുടർന്നതിനാൽ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
സോളർ, ബാർ കോഴക്കേസുകൾ കോടതി പരിഗണിക്കവേ നിയമസഭ ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്പീക്കർ തീരുമാനം പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP