Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`ടൂറിസം മേഖലയിൽ ഗൈഡുകളുടെ എണ്ണം വളരെ കുറവാണ്`; ഈ പ്രശ്‌നം പരിഹരിച്ചാൽ നിരവധി യുവാക്കൾക്ക് തൊഴിലവസരം ഉണ്ടാവുകയില്ലേ? സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് സ്വീകരിക്കാമോ? യുവാക്കളുടെ `എംഎൽഎ ബ്രോ` നിയമസഭയിൽ കന്നി ചോദ്യമായി ഉന്നയിച്ചത് യുവാക്കളുടം പ്രശ്‌നം; അരൂരിലെ ടൂറിസം മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമോ എന്ന് ചോദിച്ച് ഷാനിമോൾ; ഉപതെരഞ്ഞെടുപ്പിലെ താരങ്ങളായ രണ്ട് എംഎൽഎമാരുടെ നിയമസഭയിലെ ആദ്യ ചോദ്യങ്ങൾ ഇങ്ങനെ

`ടൂറിസം മേഖലയിൽ ഗൈഡുകളുടെ എണ്ണം വളരെ കുറവാണ്`; ഈ പ്രശ്‌നം പരിഹരിച്ചാൽ നിരവധി യുവാക്കൾക്ക് തൊഴിലവസരം ഉണ്ടാവുകയില്ലേ? സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് സ്വീകരിക്കാമോ? യുവാക്കളുടെ `എംഎൽഎ ബ്രോ` നിയമസഭയിൽ കന്നി ചോദ്യമായി ഉന്നയിച്ചത് യുവാക്കളുടം പ്രശ്‌നം; അരൂരിലെ ടൂറിസം മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമോ എന്ന് ചോദിച്ച് ഷാനിമോൾ; ഉപതെരഞ്ഞെടുപ്പിലെ താരങ്ങളായ രണ്ട് എംഎൽഎമാരുടെ നിയമസഭയിലെ ആദ്യ ചോദ്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങൾ കരസ്ഥമാക്കിയത് വട്ടിയൂർക്കാവിൽ വികെ പ്രശാന്തും അരൂരിൽ ഷാനിമോൾ ഉസ്മാനും ആണ്. പ്രളയകാലത്ത് യുവാക്കളെ ഒരുമിപ്പിച്ച് നിർത്തി ദുരിതപ്രദേശങ്ങളിലേക്ക് ലോഡുകൾ അയച്ചതോടെ അന്ന് തിരുവനന്തപുരം മേയർ ആയിരുന്ന പ്രശാന്തിനെ യുവാക്കൾ മേയർ ബ്രോ എന്ന് വിളിച്ചു. പിന്നീട് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് 14465 വോട്ടുകളുടെ മഹാഭൂരിപക്ഷത്തിൽ ആണ് വട്ടിയൂർക്കാവുകാർ നിയമസഭയിലേക്ക് അയച്ചത്. എല്ലാ വിഭാഗത്തിന്റേയും പിന്തുണയുണ്ടായിരുന്നെങ്കിലും മണ്ഡലത്തിൽ യുവാക്കളുടെ അനുകൂല വികാരമാണ് പ്രശാന്ത് തരംഗത്തിലേക്ക് എത്തിയത്. ആ നന്ദി നിയമസഭയിലെ തന്റെ കന്നി ചോദ്യത്തിലും യുവാക്കളുടെ പ്രശ്‌നം ഉന്നയിച്ചാണ് പ്രശാന്ത് പ്രകടിപ്പിച്ചത്.

ചെറുപ്പക്കാരുടെ പ്രതിനിധിയായി സഭയിലെത്തിയ വി.കെ പ്രശാന്ത് യുവാക്കളുടെ അവസരങ്ങൾക്ക് വേണ്ടി വാദിച്ചാണ് തുടങ്ങിയത്. ടൂറിസം സംബന്ധിച്ചായിരുന്നു എംഎൽഎ ബ്രോയുടെയും ആദ്യ ചോദ്യം. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടൂറിസം രംഗത്ത് വലിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. അതിൽ തന്നെ തലസ്ഥാനമായ തിരുവനന്തപുരത്തിന് വലിയ പ്രാധാന്യം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ ടൂറിസം മേഖലയിൽ ഗൈഡുകളുടെ കുറവ് വലിയ രീതിയിൽ കാണപ്പെടുന്നുണ്ട്. ഈ പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടാൽ പരിഹാരം കാണാൻ കഴിയില്ലേ? ഇതിലൂടെ കൂടുതൽ യുവാക്കൾക്ക് തൊഴിലവസരവും വിനോദസഞ്ചാരികളുടെ സുരക്ഷിതമായ യാത്രയും ഉറപ്പ് വരുത്താനാകില്ലേ എന്നുമാണ് എംഎൽഎ ബ്രോ ചോദിച്ചത്.

ഇതിന് മറുപടിയായി ഗൈഡുകൾക്കുള്ള പരിശീലന പദ്ധതി തയാറായെന്നും കൂടുതൽ ഗൈഡുമാരെ നിയമിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.നിയമസഭയിലെ ആദ്യ ഇടപെടൽ സ്ത്രീകൾക്കു സമർപ്പിച്ചായിരുന്നു പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗം ഷാനിമോൾ ഉസ്മാൻ തുടങ്ങിയത്. കായലുകളുടെ നാടായ അരൂരിന്റെ ടൂറിസം വികസനത്തെ കുറിച്ചായിരുന്നു ചോദ്യം. ടൂറിസം മേഖലയിൽ നിരവധി സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും അവരുടെ ജോലിയിലെ സ്ഥിരത ആനുകൂല്യങ്ങൾ എന്നിവയിൽ വ്യക്തത വേണ്ടതുണ്ട് എന്നും ഷാനിമോൾ പ്രസംഗത്തിൽ പറയുന്നുണ്ട്.

അരൂർ മണ്ഡലത്തിൽ ടൂറിസത്തിന് വലിയ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ ഹൗസ് ബോട്ട് ടൂറിസം പോലെ ലോക പ്രസിദ്ധമായ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. മണ്ഡലത്തിൽ കൂടുതൽ സ്ത്രീകൾക്ക് ജോലി ലഭിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയുമോ എന്നും അവർ ചോദിച്ചു.അരൂരിന്റെ സാധ്യതകൾ പരിശോധിച്ച് വേണ്ടതു ചെയ്യാമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇതിന് മറുപടി നൽകുകയും ചെയ്തു. അരൂരിൽ 2016ൽ 38519 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം നേതാവ് എഎം ആരിഫ് വിജയിച്ച മണ്ഡലത്തിലാണ് ഷാനി മനു സി പുളിക്കലിനെ രണ്ടായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP