1 usd = 71.90 inr 1 gbp = 95.42 inr 1 eur = 84.49 inr 1 aed = 19.57 inr 1 sar = 19.17 inr 1 kwd = 237.67 inr

Sep / 2018
20
Thursday

ആ കുന്നിടിച്ചിലുകൾക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയിൽ നടത്തിയ ഇടപെടലുകളുമാണ്; മൂന്നാർ ഒഴിപ്പിക്കൽ നിൽക്കാനിടയായ സാഹചര്യങ്ങൾ പുനഃപരിശോധിക്കണം; ഇത് മൂന്നാർ ഓപ്പറേഷൻ തകർത്തവർക്കുള്ള മറുപടി തന്നെ; നിയമസഭയിലെ പ്രളയ ചർച്ചയിൽ '95ന്റെ ചെറുപ്പത്തിലും' താരമായി സാക്ഷാൽ വി എസ്

August 30, 2018 | 11:16 AM IST | Permalink



ആ കുന്നിടിച്ചിലുകൾക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയിൽ നടത്തിയ ഇടപെടലുകളുമാണ്; മൂന്നാർ ഒഴിപ്പിക്കൽ നിൽക്കാനിടയായ സാഹചര്യങ്ങൾ പുനഃപരിശോധിക്കണം; ഇത് മൂന്നാർ ഓപ്പറേഷൻ തകർത്തവർക്കുള്ള മറുപടി തന്നെ; നിയമസഭയിലെ പ്രളയ ചർച്ചയിൽ '95ന്റെ ചെറുപ്പത്തിലും' താരമായി സാക്ഷാൽ വി എസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് വയസ്സ് 95 ആയി. ഇപ്പോഴും കേരള ജനതയുടെ പ്രതീക്ഷയാണ് വി എസ് എന്ന രണ്ടക്ഷരം. ഇപ്പോഴും തന്റെ മനസ്സിലുള്ളത് പറയാൻ മടിക്കാത്ത നേതാവ്. പ്രളയ ദുരിതാശ്വാസ ചർച്ചയിലും വി എസ് ഉയർത്തിയത് തന്റെ പഴയ നിലപാടുകളാണ്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ കുടിലതകൾ ഒരുവശത്ത് ജനങ്ങളെ വേട്ടയാടുമ്പോൾ മറുവശത്ത് പ്രകൃതിയാണ് ദുരന്തമായി പെയ്തിറങ്ങുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഏഴ് മനുഷ്യാവകാശ പ്രവർത്തകരെ ഭരണകൂട ഭീകരത അറസ്റ്റ് ചെയ്തത്. ജനങ്ങളോട് സംസാരിക്കുന്നു എന്നതാണ് അവർ ചെയ്ത കുറ്റം. അതിന്റെതന്നെ മറുവശമാണ്, പ്രളയദുരന്തത്തിൽ പെട്ട് നട്ടംതിരിയുന്ന ജനതയുടെ മോചന മാർഗങ്ങൾ അടയ്ക്കാൻ നടത്തുന്ന ശ്രമം-അങ്ങനെ ബിജെപിക്കും കോൺഗ്രസിനും വിമർശനം. പിന്നെ തന്റെ വികസന സ്വപ്‌നങ്ങളെ തകർത്ത പാർട്ടിക്കുള്ള ഒളിയമ്പും.

മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിനെ രക്ഷിക്കാൻ വി എസ് ഇറങ്ങി പുറപ്പെട്ടു. പുലിക്കുട്ടികളെ അങ്ങോട്ട് പറഞ്ഞയച്ചു. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയും സിപിഐയും ചേർന്ന് അവരെ പൂച്ചക്കുട്ടിക്കളാക്കി. അവരോട് പ്രളയം ചൂണ്ടി വി എസ് പറയേണ്ടത് പറഞ്ഞു. സർ, ഇത് എന്റെ ഒരു പുതിയ വെളിപ്പെടുത്തലല്ല. എത്രയോ കാലമായി, ശാസ്ത്രീയമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നാം കേട്ടുവരുന്നതാണ്. പക്ഷെ, നിരവധി സങ്കുചിത താൽപ്പര്യങ്ങളുടെ സമ്മർദ്ദത്തിൽ, എല്ലാം നാം അവഗണിച്ചു വരികയായിരുന്നു- 95ലും പോരാട്ട വീര്യം തളരാതെ വി എസ് നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ താൻ ചെയ്തതിനെ പിന്തുണച്ചിരുന്നുവെങ്കിൽ എന്ന ചോദ്യമാണ് നിയമസഭയിൽ പരോക്ഷമായി വി എസ് ഉയർത്തുന്നത്.

മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുന്നതിനും, അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും തുടക്കമിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മന്ത്രിസഭ തീരുമാനിച്ചാണ് അതിനു വേണ്ടി പ്രത്യേകം ഒരു ദൗത്യസംഘം രൂപീകരിച്ചത്. ആ പ്രക്രിയ ഇടക്ക് വെച്ച് നിൽക്കാനിടയായ സാഹചര്യങ്ങൾ പുനഃപരിശോധിക്കണം. മൂന്നാറിൽ മാത്രമല്ല, കേരളത്തിലെമ്പാടും നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുകളയുകയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ പുനരാരംഭിക്കണം.

കുന്നിടിച്ചിലിനും ഉരുൾ പൊട്ടലിനും കാരണമാവുന്ന അനധികൃത ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കണം. പരിസ്ഥിതി ലോല പ്രദേശം എന്നതിന്റെ അർത്ഥം പ്രകൃതി തന്നെ പഠിപ്പിക്കാൻ ഇനിയും ഇട വരുത്തരുത്. ക്വാറികൾക്ക് നിയമപരമായി നൽകിയ ഇളവുകൾ പിൻവലിച്ചുകൊണ്ടാവട്ടെ നമ്മുടെ തുടക്കം. നെൽവയൽ തണ്ണീർത്തട സംരക്ഷണത്തിനായി നിയമമുണ്ടാക്കിയവരാണ് നാം. അതിന്റെ സത്ത ചോർത്തിക്കളയാനല്ല, ആ നിയമത്തെ കൂടുതൽ കർക്കശമാക്കാനും അത് മാതൃകാപരമായി പ്രാവർത്തികമാക്കാനുമാണ് കേരളം മുന്നോട്ടു വരേണ്ടത്. മാധവ് ഗാഡ്ഗിൽ നടത്തിയ പ്രവചനങ്ങൾ ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, കേരളം ആ റിപ്പോർട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായി മാത്രമാണ് പരിഗണിച്ചതെന്നും വി എസ് കൂട്ടിച്ചേർത്തു.

പശ്ചിമഘട്ടത്തോട് മല്ലിടാൻ കേരളത്തിന് കെൽപ്പില്ല എന്ന തിരിച്ചറിവ് ഇപ്പോൾ കേരളത്തിനുണ്ടായിട്ടുണ്ട്. നമ്മുടെ പഴയ പഠന റിപ്പോർട്ടുകൾ ഒരിക്കൽക്കൂടി പഠനവിധേയമാക്കാനുള്ള സമയമാണിതെന്നും വി എസ് വിശദീകരിക്കുന്നു.

വിഎസിന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

സർ,

കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വിപുലമായ ദുരന്തത്തിലൂടെയാണ് നാം കടന്നുപോവുന്നത്. മഴ തോർന്നാലും മരം പെയ്യുമെന്ന് പറയുന്നതുപോലെ, പ്രളയദുരിതങ്ങൾ അവസാനിച്ചിട്ടില്ല. നമുക്ക് പരിചയമില്ലാത്ത പ്രളയ ദുരന്തത്തെ കേരള ജനത ഒറ്റ മനസ്സായി നേരിടുകയാണ്. നമുക്കിപ്പോൾ രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും ശ്രദ്ധ പതിപ്പിക്കേണ്ടതായിട്ടുള്ളത്. ആദ്യത്തേത് ദുരിതാശ്വാസ പ്രവർത്തനങ്ങളാണ്. ഒപ്പംതന്നെ, രണ്ടാമത്തെ ദൗത്യവും ഏറ്റെടുത്തേ തീരൂ. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണത്. സർ, ആസുരമായ കാലത്താണ് നാം അതിജീവനത്തിന്റെ മാർഗങ്ങൾ തേടുന്നത്.

സംഘപരിവാർ രാഷ്ട്രീയത്തിന്റെ കുടിലതകൾ ഒരുവശത്ത് ജനങ്ങളെ വേട്ടയാടുമ്പോൾ മറുവശത്ത് പ്രകൃതിയാണ് ദുരന്തമായി പെയ്തിറങ്ങുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഏഴ് മനുഷ്യാവകാശ പ്രവർത്തകരെ ഭരണകൂട ഭീകരത അറസ്റ്റ് ചെയ്തത്. ജനങ്ങളോട് സംസാരിക്കുന്നു എന്നതാണ് അവർ ചെയ്ത കുറ്റം. അതിന്റെതന്നെ മറുവശമാണ്, പ്രളയദുരന്തത്തിൽ പെട്ട് നട്ടംതിരിയുന്ന ജനതയുടെ മോചന മാർഗങ്ങൾ അടയ്ക്കാൻ നടത്തുന്ന ശ്രമം.

ദേശീയ തലത്തിൽ മാത്രമല്ല, അന്തർ ദേശീയ തലത്തിലും വലിയ തോതിലുള്ള പ്രതികരണങ്ങൾ ഉയർന്നുവരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതിന്റെ വിശദീകരണത്തിലേക്ക് തൽക്കാലം ഞാൻ കടക്കുന്നില്ല. കേരളം നേരിട്ട പ്രളയത്തിന് കാരണം കനത്ത മഴ തന്നെയാണ്. പക്ഷെ, ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുൾ പൊട്ടലുമാണെന്നത് തർക്കമില്ലാത്ത സംഗതിയാണ്. ആ കുന്നിടിച്ചിലുകൾക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയിൽ നടത്തിയ ഇടപെടലുകളുമാണ്. സ്വയംവിമർശനപരമായി പറഞ്ഞാൽ, നമ്മുടെ നയ രൂപീകരണത്തിലാണ് പിഴവ് സംഭവിച്ചത്. സർ, ഇത് എന്റെ ഒരു പുതിയ വെളിപ്പെടുത്തലല്ല. എത്രയോ കാലമായി, ശാസ്ത്രീയമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നാം കേട്ടുവരുന്നതാണ്. പക്ഷെ, നിരവധി സങ്കുചിത താൽപ്പര്യങ്ങളുടെ സമ്മർദ്ദത്തിൽ, എല്ലാം നാം അവഗണിച്ചു വരികയായിരുന്നു.

ഇപ്പോൾ നമ്മുടെ ശ്രദ്ധ ഒരു പുതിയ കേരളത്തിന്റെ നിർമ്മാണത്തിലാണ്. വികസനമെന്ന മന്ത്രം വികസന ആക്രോശമായി മാറരുത്. വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും അതിർവരമ്പുകൾ തീർച്ചപ്പെടുത്താനുള്ള അവസരമാണിത്. കുന്നിടിച്ചും വനം കയ്യേറിയും വയൽ നികത്തിയും തടയണകൾ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിർമ്മാണങ്ങളും മറ്റ് പ്രവർത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ ജീവനും ജീവനോപാധിയും വെച്ചുള്ള കളിയാണത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി, ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളിലും നാം കാണിക്കേണ്ടതുണ്ട്.

സർ, ഇപ്പോഴത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വികസനത്തെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകൾ കുറെക്കൂടി ശാസ്ത്രീയമായി പുനർ നിർവ്വചിക്കാൻ സർക്കാർ തയ്യാറാവേണ്ട സമയമാണ്.  വികസനമെന്ന ലേബലിൽ അനിയന്ത്രിതമായി പ്രകൃതിയിൽ നടക്കുന്ന ഇടപെടലുകൾക്ക് നിയന്ത്രണം വന്നേ തീരൂ.

നിയമങ്ങൾ കുറെക്കൂടി കർശനവും പഴുതടച്ചുള്ളതുമാക്കണം

സർ, മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുന്നതിനും, അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും തുടക്കമിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മന്ത്രിസഭ തീരുമാനിച്ചാണ് അതിനു വേണ്ടി പ്രത്യേകം ഒരു ദൗത്യസംഘം രൂപീകരിച്ചത്. ആ പ്രക്രിയ ഇടക്ക് വെച്ച് നിൽക്കാനിടയായ സാഹചര്യങ്ങൾ പുനഃപരിശോധിക്കണം. മൂന്നാറിൽ മാത്രമല്ല, കേരളത്തിലെമ്പാടും നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുകളയുകയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ പുനരാരംഭിക്കണം.

സർ, കുന്നിടിച്ചിലിനും ഉരുൾ പൊട്ടലിനും കാരണമാവുന്ന അനധികൃത ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കണം. പരിസ്ഥിതി ലോല പ്രദേശം എന്നതിന്റെ അർത്ഥം പ്രകൃതി തന്നെ പഠിപ്പിക്കാൻ ഇനിയും ഇട വരുത്തരുത്. ക്വാറികൾക്ക് നിയമപരമായി നൽകിയ ഇളവുകൾ പിൻവലിച്ചുകൊണ്ടാവട്ടെ നമ്മുടെ തുടക്കം. നെൽവയൽ തണ്ണീർത്തട സംരക്ഷണത്തിനായി നിയമമുണ്ടാക്കിയവരാണ് നാം. അതിന്റെ സത്ത ചോർത്തിക്കളയാനല്ല, ആ നിയമത്തെ കൂടുതൽ കർക്കശമാക്കാനും അത് മാതൃകാപരമായി പ്രാവർത്തികമാക്കാനുമാണ് കേരളം മുന്നോട്ടു വരേണ്ടത്.

സർ, മാധവ് ഗാഡ്ഗിൽ നടത്തിയ പ്രവചനങ്ങൾ ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, കേരളം ആ റിപ്പോർട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായി മാത്രമാണ് പരിഗണിച്ചത്. പശ്ചിമഘട്ടത്തോട് മല്ലിടാൻ കേരളത്തിന് കെൽപ്പില്ല എന്ന തിരിച്ചറിവ് ഇപ്പോൾ കേരളത്തിനുണ്ടായിട്ടുണ്ട്. നമ്മുടെ പഴയ പഠന റിപ്പോർട്ടുകൾ ഒരിക്കൽക്കൂടി പഠനവിധേയമാക്കാനുള്ള സമയമാണിത്. വൻകിടക്കാർ കാടും കായലും കയ്യേറി നിർമ്മിക്കുന്ന

ഫ്ളാറ്റ് സമുച്ചയങ്ങളും, അനധികൃത ഭൂവിനിയോഗവും നിസ്സാരമായ പിഴയൊടുക്കി കോടതികളിലൂടെ സാധൂകരിച്ചെടുക്കുന്നത് അങ്ങും കാണുന്നില്ലേ? മേലിൽ അതിനുള്ള അവസരമുണ്ടാവരുത്. സർ, പരമ്പരാഗത ജല നിർഗമന മാർഗങ്ങൾ അടച്ചുകളഞ്ഞതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. മനുഷ്യ നിർമ്മിതികൾ തകർത്തുകൊണ്ടാണ് പ്രളയ ജലം ഒഴുകാൻ വഴി കണ്ടെത്തിയത്. തകർന്നുപോയ വീടുകളും പാലങ്ങളും റോഡുകളും പുനർ നിർമ്മിക്കുന്നതോടൊപ്പം, നമ്മുടെ പരമ്പരാഗത ജല നിർഗമന പാതകളുടെ പുനരുദ്ധാരണവും ആരംഭിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയടക്കം, കൊട്ടിഘോഷിച്ച മഹാ വികസനങ്ങളിൽ ഏതെല്ലാമാണ് മഹാ ദുരന്തങ്ങൾക്ക് കാരണമാവുക എന്ന, ശാസ്ത്രീയമായ വിലയിരുത്തലിനും ഇതുതന്നെയാണ് പറ്റിയ സന്ദർഭം. അശാസ്ത്രീയ വികസന പ്രവർത്തനങ്ങൾക്കെല്ലാം വില കൊടുക്കേണ്ടിവരുന്നത് പശ്ചിമഘട്ടം അടക്കമുള്ള നമ്മുടെ ഭൂപ്രകൃതിയാണ്. വികസനം വേണ്ടെന്ന് ആരും പറയില്ല. പക്ഷെ, കൃത്യമായ ആസൂത്രണത്തിന്റെയും മാസ്റ്റർ പ്ലാനിന്റെയും അടിസ്ഥാനത്തിലല്ലാതെ, വ്യക്തിഗത വികസന പദ്ധതികൾ നടപ്പാക്കരുത്.

സർ, വികസനം തടസ്സപ്പെടുത്താത്ത പ്രകൃതി സംരക്ഷണമല്ല, പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുദ്രാവാക്യം. ചിലർക്ക് മുമ്പിൽ നിയമം വഴിമാറുന്ന സ്ഥിതി ഉണ്ടായിക്കൂട. വികസനം ഒരിടത്തും, പരിസ്ഥിതി സംരക്ഷണം മറ്റൊരിടത്തും ആസൂത്രണം ചെയ്യുന്ന വൈരുദ്ധ്യം അവസാനിക്കണം. വികസനം ജനങ്ങൾക്ക് മേൽ ദുരന്തമായി വീഴാൻ പാടില്ല. ഇത്തരം നിർദ്ദേശങ്ങളെ വികസനവിരുദ്ധമെന്നും കേവല പരിസ്ഥിതി വാദമെന്നും പറഞ്ഞ് കളിയാക്കുന്നവർക്ക് വേറെ ലക്ഷ്യങ്ങളുണ്ടാവും. സർ, പറഞ്ഞുവന്നത് ഇത്രയേയുള്ളു. നവ കേരള സൃഷ്ടിക്കായി നമുക്ക് ആദ്യം വേണ്ടത് സമഗ്രമായ ഒരു മാസ്റ്റർ പ്ലാനാണ്. അല്ലാതെ വ്യക്തിഗത പദ്ധതികളല്ല. ആ മാസ്റ്റർ പ്ലാനിന് രൂപം നൽകാൻ കേരളത്തിലെ യുവജനങ്ങളുടെയും, കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെയും വിപുലമായ സഹായം തേടണം. നമ്മുടെ ഡോക്ടർമാരും എഞ്ചിനീയർമാരും നിയമജ്ഞരും അദ്ധ്യാപകരും ബ്യൂറോക്രാറ്റുകളും സാമൂഹ്യ പ്രവർത്തകരുമടക്കം ഉൾപ്പെടുന്ന വിപുലമായ ഒരു കർമ്മസേനക്ക് രൂപം നൽകണം. ആ കർമ്മസേനക്ക് ഒരു ടേംസ് ഓഫ് റഫറൻസ് തയ്യാറാക്കണം. അവിടെ മാറ്റിനിർത്തലുകളില്ല.

കേരളം കണ്ട മഹത്തായ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിന്നത് തീരദേശ മത്സ്യത്തൊഴിലാളികളായിരുന്നു എന്ന് നാം തിരിച്ചറിയണം. എല്ലാ വികസന പ്രവർത്തനങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങളും ആ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം. ബോധവൽക്കരണ കാര്യത്തിൽ കേരളം മുൻപന്തിയിലാണ്. ബോദ്ധ്യപ്പെടുത്തേണ്ട മറ്റൊന്നുകൂടിയുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർവാത്മനാ സഹകരിച്ച കേരളീയരുടെ കർമ്മശേഷി ഇനിയും വിന്യസിക്കാനുള്ളത്, ഭാവി കേരളം കെട്ടിപ്പടുക്കുന്നതിനു വേണ്ടിയാണ്. ബൗദ്ധികമായും ധനപരമായും അവർക്കത് സാദ്ധ്യമാണ്.
വ്യക്തമായ പദ്ധതികളോടെ, മാർഗനിർദ്ദേശങ്ങൾ നൽകി സർക്കാർ ഒപ്പമുണ്ടാവുമെന്ന് ആശിക്കാം.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും ഏർപ്പെട്ടിരിക്കുന്നവരുമായ എല്ലാവരേയും ഈ സന്ദർഭത്തിൽ അനുമോദിക്കേണ്ടതുണ്ട്. കേന്ദ്ര ഗവർമെണ്ടിൽനിന്നും സഹകരണമുണ്ടെന്നും, കൂടുതൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാൽ പോലും, കൂടുതൽ സഹായത്തിനായി കൂട്ടായി സമ്മർദ്ദം ചെലുത്താൻ മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് നാം ശ്രമിക്കുകയും വേണം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും; തൃപ്പൂണിത്തുറയിൽ നിന്നും ഏറ്റുമാനൂരിലേക്ക് കൊണ്ടു പോകുക പൊലീസ് ജീപ്പിൽ; ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ ശേഷം കോട്ടയം സബ് ജയിലിലേക്ക് മാറ്റും; ഇന്ന് ഫ്രാങ്കോ മുളക്കൻ അറസ്റ്റിലാവുമെന്ന് ഉറപ്പായതോടെ നാളെത്തന്നെ ജാമ്യം ലഭിക്കാനുള്ള നീക്കങ്ങളുമായി ഫ്രാങ്കോയും ആളുകൾ കോട്ടയത്ത്
സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെളിഞ്ഞെങ്കിലും ബലാത്സംഗത്തിന് തെളിവില്ലെന്ന നിലപാടിൽ ഉറച്ചു പൊലീസ്; മെത്രാന്റെ പദവി ദുരുപയോഗം ചെയ്തതിന്റെ പേരിൽ ജാമ്യമുള്ള വകുപ്പ് ചാർജ്ജ് ചെയ്തു കോടതിയിൽ ഹാജരാക്കി വിട്ടയക്കാൻ നീക്കം; ഏതു തീരുമാനവും പൊലീസിന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ എടുക്കാൻ നിർദ്ദേശിച്ചു എം വി ജയരാജൻ: ഫ്രാങ്കോയെ അറസ്റ്റു ചെയ്യണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത് പൊലീസ്
പ്രിയ സുധാകരൻജീ.. ബിജെപിയുടെ വാതിൽ തുറന്നു നിങ്ങൾ ധൈര്യമായി കയറിവരൂ..! താങ്കൾ നയിക്കണം, ഞങ്ങൾ അണിചേരാം.. കോൺഗ്രസ്സിലൂടെ അല്ല, ബിജെപിയിലൂടെ..! കോൺഗ്രസ് അധ്യക്ഷസ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് നേതാക്കളും അണികളും; ഫേസ്‌ബുക്ക് പേജിൽ വെൽക്കം കമന്റുകൾ പ്രവഹിക്കുന്നു
മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയപ്പോൾ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പ്രതീകാത്മക ശവമഞ്ചങ്ങൾ വെച്ചത് തിരിച്ചടിയായി; ഗ്രൂപ്പു നേതാവിനെതിരായ നീക്കത്തോടെ വിശാല ഐ ഗ്രൂപ്പും പിന്തുണയും നഷ്ടമായി; കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയും കോർപ്പറേഷനിലെ ഭരണം കൈവിട്ടതോടെ കണ്ണൂരിലെ കരുത്തനെന്ന പ്രതാപത്തിന് മങ്ങലേൽപ്പിച്ചു; നെഹ്റു ഗ്രൂപ്പിന് കേസൊതുക്കാൻ ഇടനിലക്കാരനായതും തിരിച്ചടിയായി: കെ സുധാകരന് കെപിസിസി അധ്യക്ഷ പദവി ലഭിക്കാതെ പോയത് ഗ്രൂപ്പു കൈവിട്ടതും പ്രതിച്ഛായാ നഷ്ടവും കാരണം
71.2 ശതമാനം പേർ യെസ് പറഞ്ഞിട്ടു കെ സുരേന്ദ്രനെ തഴഞ്ഞു ബിജെപി; 54 ശതമാനം പ്രവർത്തകരും യെസ് പറഞ്ഞിട്ടും സുധാകരനെ തഴഞ്ഞ് കോൺഗ്രസും; അധികാര സമവാക്യങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത് പ്രവർത്തകരുടെ വികാരം; കോൺഗ്രസ് - ബിജെപി പ്രവർത്തകർക്കിടയിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം; ഒത്തുതീർപ്പ് സ്ഥാനാർത്ഥികൾ പിണറായി വിജയന്റെ തുടർ ഭരണം ഉറപ്പിക്കുന്നതിനെതിരെ അണപൊട്ടി ഒഴുകി അണികളുടെ രോഷം
അഴിക്കുള്ളിലാവും മുമ്പേ നാണക്കേടൊഴിവാക്കാൻ ധൃതി പിടിച്ച് നടപടി; തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്ന് വത്തിക്കാൻ നീക്കി; മുംബൈ അതിരൂപതാ മുൻസഹായ മെത്രാൻ ആഗ്‌നലോ റൂഫിനോ ഗ്രേഷ്യസിന് പകരം ചുമതല; ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ഫ്രാങ്കോയുടെ അറസ്റ്റിന് നിയമോപദേശം തേടി അന്വേഷണസംഘം
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
ബിഷപ്പായതു പോപ്പ് പുറത്താക്കിയ വത്തിക്കാനിലെ അധോലോകത്തെ സ്വാധീനിച്ച്; ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് ഇഷ്ടക്കാരോട് തുറന്ന് പറയും; വിമത വൈദികരെ നിരീക്ഷിക്കാൻ പഞ്ചാബ് പൊലീസിന്റെ സഹായം; ചോദ്യം ചെയ്യുന്നവരെ ക്രിമിനൽ കേസിലോ പെണ്ണു കേസിലോ കുടുക്കും; തന്നെക്കാൾ പ്രശസ്തി ലഭിച്ചതു കൊണ്ട് വൈദികനെ മഹറോൺ ചൊല്ലി വീട്ടിലിരുത്തി; മെത്രാൻ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയർത്തിയത് അധോലോക സാമ്രാജ്യം
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം