1 usd = 71.19 inr 1 gbp = 91.74 inr 1 eur = 80.94 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.77 inr

Jan / 2019
22
Tuesday

കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് മാണി പോകുന്നതെന്ന് വി എസ്; പ്രതിപക്ഷ നേതാവ് അന്തിക്രിസ്തുവെന്ന് തിരിച്ചടിച്ച് ധനമന്ത്രിയും; ബാർകോഴയിൽ നിയമസഭയിൽ വാക്‌പോര്; മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം; അന്വേഷണം ശരിയായ ദിശയിലെന്ന് ആഭ്യന്തരമന്ത്രി

March 10, 2015 | 01:20 PM IST | Permalinkകെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് മാണി പോകുന്നതെന്ന് വി എസ്; പ്രതിപക്ഷ നേതാവ് അന്തിക്രിസ്തുവെന്ന് തിരിച്ചടിച്ച് ധനമന്ത്രിയും; ബാർകോഴയിൽ നിയമസഭയിൽ വാക്‌പോര്; മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം; അന്വേഷണം ശരിയായ ദിശയിലെന്ന് ആഭ്യന്തരമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാർ കോഴ ആരോപണങ്ങളിൽ ധനമന്ത്രി മാണിയെ കണക്കിന് പരിഹസിച്ച് വി എസ് അച്യുതാനന്ദൻ. തക്ക മറുപടിയുമായി മാണിയും വിഎസിനെ കടന്നാക്രമിച്ചു. നിയമസഭാ സമ്മേളനം സജീവമായതോടെ മാണിയെ പ്രതിപക്ഷം എങ്ങനെ നേരിടുമെന്നും വ്യക്തമായി. ചോദ്യോത്തരവേളയിൽ മാണിയോട് പ്രതിപക്ഷം ചോദ്യമുയർത്തിയില്ല. അതിന് ശേഷം നടന്ന അടിയന്തര പ്രമേയ ചർച്ചയിലാണ് വിഎസും മാണിയും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത്.

കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് കെ.എം മാണി പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ്. കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വി എസ് ബൈബിൾ വാക്യങ്ങളുമായി നിയമസഭയിലെത്തിയത്. എന്നാൽ വി എസ് അന്തിക്രിസ്തുവാണെന്ന ചുട്ടമറുപടിയാണ് കെ.എം മാണി നൽകിയത്. വി.എസിന്റെ പ്രസംഗം ചെകുത്താൻ വേദമോതുന്നതുപോലെയാണെന്നും മാണി പറഞ്ഞു. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേസ് മുഴുവൻ കേരളത്തിനാണെന്നും വി എസ് ആരോപിച്ചു.

കോഴ ആരോപണത്തിൽ മന്ത്രി മാണിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന്റെ അവതരണാനുമതി നിഷേധിച്ചതോടെയാണ് ചരിത്രത്തിൽ ഇതേവരെ കാണാത്ത വാക്‌പോരിന് നിയമസഭ വേദിയായത്. സിപിഐ(എം) അംഗം എസ്.ശർമ്മയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ബാർ കോഴക്കേസിൽ പ്രതിയായ മാണിയെ അറസ്റ്റു ചെയ്യണമെന്ന് ശർമ്മ ആവശ്യപ്പെട്ടു. ജെയിംസ് മാത്യൂ എംഎ‍ൽഎയെ അറസ്റ്റു ചെയ്ത സർക്കാർ എന്തുകൊണ്ടാണ് മാണിയെ അറസ്റ്റു ചെയ്യാൻ മണിക്കുന്നത്. പ്രതിപക്ഷ എംഎ‍ൽഎയ്ക്ക് ഒരു നീതിയും ഭരണപക്ഷ മന്ത്രിക്ക് മറ്റൊരു നീതിയുമാണ് സർക്കാർ പാലിക്കുന്നത്.

മാണിക്ക് കോഴ നൽകിയെന്ന് ബാർ ഉടമകൾ വ്യക്തമാക്കിയിട്ട്. മാണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റു ചെയ്യാൻ പൊലീസ് മടിക്കുകയാണ്. മാണി ധനകാര്യമന്ത്രിയായിരിക്കേ എങ്ങനെ നിഷ്പക്ഷമായ അന്വേഷണം നടക്കും. മാണിയെ രക്ഷിക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോവുകയാണെന്ന് നോട്ടീസിൽ മറുപടി നൽകിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഹൈക്കോടതിയും വിജിലൻസ് കോടതിയും ലോകായുക്തയും കേസന്വേഷണത്തിൽ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയിട്ടണ്ട്. അന്വേഷണം നീതിയുക്തവും നിഷ്പക്ഷവുമായിരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഇതേതുടർന്ന് ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ അടിയന്തര പ്രമേയത്തിന് അവതരണനുമതി നിഷേധിച്ചു.

സർക്കാർ വീഴുമെന്ന് ഭയംകൊണ്ടാണ് മാണിയെ സർക്കാർ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആരോപിച്ചു. മാലാഖയിരിക്കേണ്ട സ്ഥലത്ത് ചെകുത്താനെ പോലെ മാണി കയറിയിരിക്കുന്നു. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണെന്നും വി എസ് കുറ്റപ്പെടുത്തി. തുടർന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

നിയമസഭയിൽ വി എസ് ഇന്ന് മാണിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

സർ,

ബാർ കോഴ, ബാർ കോഴ; കോഴ മാണി, കോഴ മാണി; അഴിമതി മന്ത്രിസഭ, അഴിമതി മന്ത്രിസഭ എന്നൊക്കെ കേട്ടു തുടങ്ങിയിട്ട് എത്ര നാളായി സാർ? നാലര മാസമായി.

കോഴ വാങ്ങിയതും, സ്വന്തം കീശ വീർപ്പിച്ചതും മാണിയാണെങ്കിലും ഇതിന്റെ നാണക്കേട് കേരളത്തിന് ഒന്നടങ്കമാണ്. മാണിക്ക് ഇതിൽ വലിയ നാണമൊന്നും തോന്നുന്നുണ്ടാവില്ല. കാരണം മാണി കഴിഞ്ഞ അമ്പതുകൊല്ലമായി നടത്തിക്കൊണ്ടിരുന്ന കാര്യം ഇത്തവണയും ആഘോഷപൂർവ്വം നടത്തുകയായിരുന്നു.

പണ്ടൊന്നും ഇത് ആരും അറിഞ്ഞിരുന്നില്ല എന്നേയുള്ളൂ. ഇപ്പോഴാകട്ടെ ജനങ്ങൾ ഇത് അറിയുകയും മാണിയുടെ കള്ളി വെളിച്ചത്താവുകയും ചെയ്തു. അത്രയേ ഉള്ളൂ. പക്ഷെ മാണി ഇങ്ങനെ സമാധാനിച്ചാലും ഈ സാക്ഷര സുന്ദര കേരളമാണ് തെരുവിൽ വിവസ്ത്രമാക്കപ്പെട്ട അവസ്ഥയിലായിരിക്കുന്നത്. ആരാണ് സാർ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കാതിരിക്കുക?

സാർ, മാണി കോഴ വാങ്ങിയതിനെപ്പറ്റി ബാർ ഉടമ ബിജു രമേശാണ് മാലോകരോട് ആദ്യം പറഞ്ഞതെങ്കിലും അതിനു മുമ്പേ ഇക്കാര്യം അറിയാവുന്ന ചിലരുണ്ട് സർ. അവർ ദാ അപ്പുറത്ത് കള്ളച്ചിരി ഉള്ളിലൊതുക്കി ഇരിക്കുകയാണ് സാർ. നമ്മുടെ മുഖ്യമന്ത്രിയുടെയും, ചീഫ് വിപ്പിന്റെയും മുഖത്തേക്ക് ഒന്നു നോക്കണം സാർ. ചീഫ് വിപ്പ് എപ്പോഴും സത്യം മാത്രം പറയുന്ന ആളല്ലേ? മുഖ്യമന്ത്രിയാണെങ്കിലോ ഒരിക്കലും സത്യം പറയരുതെന്ന് പ്രതിജ്ഞ എടുത്തിട്ടുള്ള ആളുമല്ലേ. എന്നാലും മാണിയുടെ കോഴ പ്രശ്‌നത്തിൽ ഇവർക്ക് രണ്ടുപേർക്കും ഒരു സംശയവും ഇല്ല സാർ. പക്ഷേ അക്കാര്യം അവർ ഇപ്പോൾ ഇവിടെ പറയില്ലെന്ന് മാത്രമേയുള്ളൂ. സർക്കാരെങ്ങാൻ താഴെ വീണാലോ എന്ന ഭയമാണ് 'ഉദര നിമിത്തം ബഹുകൃതവേഷം' എന്ന് കവി പാടിയത് എത്ര അർത്ഥവത്താണ് സാർ.

സാർ, മാണി കോഴ വാങ്ങിയ കാര്യം ഉറപ്പിച്ചു പറയുന്നത് ബിജു രമേശോ, പ്രതിപക്ഷമോ മാത്രമാണോ സാർ? മാണിയും, ഉമ്മൻ ചാണ്ടിയുമൊക്കെ നിയന്ത്രിക്കുന്ന, അവരുടെ കീഴിൽ പണിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ തയ്യാറാക്കിയ എഫ്.ഐ.ആർ അല്ലേ സാർ, കോഴക്കാര്യം അടിവരയിട്ട് പറയുന്നത്.

എന്താണ് സാർ, വിജിലൻസ് പൊലീസ് സൂപ്രണ്ട് സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നത്? 'ബാർഹോട്ടൽ അസോസിയേഷൻ അംഗങ്ങളിൽ ചിലർ പറഞ്ഞത് അംഗങ്ങളിൽ നിന്ന് പിരിക്കുന്ന തുക മാണിക്ക് നൽകാനാണ് എന്ന് അറിയാമായിരുന്നു എന്നാണ്. ഇങ്ങനെ സമാഹരിച്ച പണം മാണിക്ക് കൈമാറുമ്പോൾ തങ്ങൾ മാണിയുടെ വീടിന്റെ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നതായും ബാർഹോട്ടൽ ഉടമകളിൽ ചിലർ പറഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല, 242014ൽ പണം മാണിക്ക് കൈമാറുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ഇതിന് സാക്ഷിയായ ഒരു ബാർഹോട്ടൽ ഉടമ പറഞ്ഞിട്ടുണ്ട്'.

ഇത്രയും കാര്യങ്ങൾ എഫ്.ഐ.ആറിൽ പറഞ്ഞതാണ്. ആ എഫ്.ഐ.ആറിന്റെ കോപ്പി എന്റെ കൈവശമുണ്ട് സാർ.

സാർ, മാണിയും, മാണിയുടെ ചാവേറുകളായി വരുന്നവരുമൊക്കെ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു കള്ളു കച്ചവടക്കാരൻ മാണിക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നാണ്. അതിന്റെ പേരിൽ ആഴ്ചകൾ ആറ്റുനോറ്റിരുന്ന് മുഹൂർത്തമെല്ലാം നോക്കി ഒരു വക്കീൽ നോട്ടീസ് അയച്ചു. പത്തു കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ആ വക്കീൽ നോട്ടീസിന് ആരോപണമുന്നയിച്ച ബിജു രമേശ് ജോർ ജോറായി ഒരു മറുപടിയും നൽകി. മറുപടിയിൽ എന്താണ് പറഞ്ഞത്? മാണി കോഴ വാങ്ങി എന്ന ആരോപണത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഇതിനുശേഷം പിന്നെയും പലതും ആരോപിച്ചു.

സാധാരണ നമ്മൾ നാട്ടിൽ കേട്ടിട്ടുള്ളത് മാനഹാനിയുണ്ടാക്കുന്ന ഒരു കാര്യം ഒരാൾ പറയുകയോ, എഴുതുകയോ ചെയ്താൽ, രണ്ടാഴ്ചക്കുള്ളിലോ പരമാവധി ഒരു മാസത്തിനുള്ളിലോ അത് പിൻവലിച്ചുകൊണ്ട് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ സിവിലായും, ക്രിമിനലായും ഇത്ര തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്നാണ്. മാനാഭിമാനബോധമുള്ളവരൊക്കെ മലയാള നാട്ടിൽ ഇതാണ് ചെയ്യുന്നത്.

എന്നാൽ മാണി ഇങ്ങനെ എന്തെങ്കിലുമൊരു കേസ് ഫയൽ ചെയ്തതായി നമ്മളാരും കേട്ടിട്ടില്ല. ഒരു കേസ് ഫയൽ ചെയ്ത് വാസ്തവവിരുദ്ധമായ ആരോപണം ഉന്നയിച്ച ബിജു രമേശിനെ ശിക്ഷിപ്പിച്ചാൽ പോരായിരുന്നോ? 'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം' എന്ന് പറയുന്നതു പോലെ മാണിക്ക് ഒറ്റയടിക്ക് രണ്ടു കാര്യം നേടാമായിരുന്നില്ലേ. വാസ്തവവിരുദ്ധമായ ആരോപണത്തിൽ നിന്ന് അഗ്‌നിശുദ്ധി നേടി തിരിച്ചുവരാമായിരുന്നില്ലേ? മാത്രമാണോ, ബിജു രമേശിന്റെ പക്കൽ നിന്ന് പത്തുകോടി രൂപ നഷ്ടപരിഹാരവും കിട്ടുമായിരുന്നില്ലേ? ആ പത്തു കോടി കിട്ടിയാൽ ഇനിയുള്ള വർഷങ്ങളിലെങ്കിലും കോഴ വാങ്ങാതിരിക്കാനും കഴിയുമായിരുന്നില്ലേ? എന്തേ മിസ്റ്റർ മാണി ഇത് ചെയ്യാത്തത്? ശ്രീ. പി.സി. ജോർജ് എങ്കിലും ഈ ബുദ്ധി മാണിക്ക് പറഞ്ഞുകൊടുക്കണം.

സാർ, മാണിക്ക് ഇത് ചെയ്യാൻ ചങ്കുറപ്പുണ്ടോ സാർ? മാണിയെക്കൊണ്ട് ഇത് ചെയ്യിക്കാൻ പി.സി. ജോർജിന് ധൈര്യമുണ്ടോ സാർ? ഇല്ല സാർ, അതൊക്കെ പോയി സാർ.

സാർ, മാണിയും, ഉമ്മൻ ചാണ്ടിയും ഈ പി.സി. ജോർജുമൊക്കെ ദൈവവിശ്വാസികളല്ലേ സാർ. വിശ്വാസികൾ ഇങ്ങനെ കള്ളത്തരം കാണിക്കാമോ സാർ? കള്ളത്തരങ്ങളെ വെള്ളപൂശുന്നത് ഏത് വിശ്വാസമാണ് സാർ അംഗീകരിക്കുന്നത്?

മാണിയും, ഉമ്മൻ ചാണ്ടിയും പി.സി. ജോർജുമൊക്കെ വിശുദ്ധഗ്രന്ഥം നന്നായി വായിച്ചു പഠിച്ചിട്ടുള്ളവരല്ലേ സാർ. അതിൽ മത്തായിയുടെ സുവിശേഷത്തിൽ നിന്ന് ഒരു വാചകം ഉദ്ധരിക്കാം സാർ. 'ഈ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ പിന്നെ എന്ത് പ്രയോജനം' എന്നല്ലേ സാർ മത്തായിയുടെ സുവിശേഷം അധ്യായം 16, വാക്യം 26...

ഇതൊക്കെ ഉരുവിട്ട് ഹൃദിസ്ഥമാക്കിയിട്ടാണോ സാർ ഇക്കൂട്ടർ ഇക്കണ്ട കള്ളങ്ങളൊക്കെ കാട്ടിക്കൂട്ടുന്നത്? ലജ്ജ തോന്നുന്നില്ലേ സാർ.

മിസ്റ്റർ മാണി, ഈ കള്ളത്തരങ്ങളും, വേണ്ടാതീനങ്ങളുമൊക്കെ കാട്ടി നിങ്ങൾക്ക് ഏറെ നാൾ മുന്നോട്ട് പോകാനാവില്ലെന്ന് ഓർക്കണം. സാർ, ബൈബിളിലെ മറ്റൊരു തിരുവചനം കൂടി ഞാൻ ഉദ്ധരിക്കട്ടെ. 'കള്ളത്തരങ്ങളും, മോഷണങ്ങളും നീ നടത്തിയാൽ കെടാത്ത തീയും, ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ നീ വീണുപോകും'

സാർ, അതുകൊണ്ട് മാണി ഇക്കണ്ട കള്ളത്തരങ്ങളൊക്കെ കാട്ടിയിട്ട് തൊടുന്യായങ്ങൾ പറഞ്ഞ് കടിച്ചുതൂങ്ങി ഇരുന്നാലും ബൈബിൾ വചനം സത്യമായി അനുഭവപ്പെടുന്ന ഒരു കാലം വരും. മിസ്റ്റർ മാണി അങ്ങനെ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ വീണു പോകുന്നത് എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല. അതുകൊണ്ട് മിസ്റ്റർ മാണി മന്ത്രിസ്ഥാനം രാജിവച്ച്, ചെയ്തുപോയ അപരാധങ്ങളെല്ലാം ഏറ്റു പറഞ്ഞ് ഈ മഹാപാപത്തിൽ നിന്ന് കരകയറാൻ ശ്രമിക്കണം.

ഉമ്മൻ ചാണ്ടിയും ഇതൊക്കെ ഓർക്കുന്നത് നല്ലതാണ്. കാരണം ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്.

മിസ്റ്റർ മാണിക്ക് റോമാ സാമ്രാജ്യത്തിലെ ജൂലിയസ് സീസറിന്റെ കഥ അറിയാമെന്നാണ് ഞാൻ ആശിക്കുന്നത്. ജൂലിയസ് സീസറിനെ അവസാനത്തെ കുത്ത് കുത്തിക്കൊന്നത് സീസറിന്റെ ഏറ്റവും വിശ്വസ്തനായ ബ്രൂട്ടസ് ആയിരുന്നു എന്ന് മാണി ഓർക്കുന്നില്ലേ? 'ബ്രൂട്ടസേ നീയും' എന്ന പ്രയോഗമൊക്കെ അങ്ങനെ വന്നതല്ലേ. മാണിക്ക് ചുറ്റും ചില ബ്രൂട്ടസുമാർ ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. ഞാൻ ഇത് പറഞ്ഞപ്പോൾ തന്നെ അപ്പുറത്തിരിക്കുന്ന ചിലരുടെ ഉള്ളിൽ ഒരു ചെറുചിരി പടരുന്നുണ്ട്. പക്ഷെ അവരുടെ പേരൊന്നും പറഞ്ഞ് അത്തരക്കാരെ മഹത്വവൽക്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതൊക്കെ ഇതെല്ലാം കേൾക്കുന്നവരും കാണുന്നവരും തന്നെ തീരുമാനിക്കട്ടെ.

സീസറിനെ കൊന്നതിന് അന്ന് ബ്രൂട്ടസ് പറഞ്ഞ ന്യായം, സീസറിനോട് സ്‌നേഹമില്ലാതിരുന്നതുകൊണ്ടല്ല, മറിച്ച് സീസറിനേക്കാൾ കൂടുതൽ റോമിനെ സ്‌നേഹിച്ചതു കൊണ്ടാണെന്നാണ്.

ഒടുവിൽ മാണിയുടെ പതനം ഉറപ്പാകുമ്പോൾ ഇവിടത്തെ ബ്രൂട്ടസുമാർക്കും ഇത്തരത്തിൽ ന്യായം പറയാൻ കഴിഞ്ഞെന്നു വരും. മാണിയോട് സ്‌നേഹമില്ലാത്തതു കൊണ്ടല്ല മറിച്ച് മാണിയേക്കാളും കൂടുതൽ യു.ഡി.എഫിനെ സ്‌നേഹിക്കുന്നതു കൊണ്ടാണ് മാണിയെ കുത്തിമലർത്തിയത് എന്നു പറയുന്ന അവസ്ഥയും ഉണ്ടായാൽ അത്ഭുതപ്പെടാനില്ല.

സർ, എഫ് ഐ ആർ ഇട്ടതിന്റെ പേരിൽ ഞങ്ങളുടെ ഒരു എംഎൽഎ യെ നിങ്ങൾ അറസ്റ്റു ചെയ്ത് ജയിലിലാക്കയില്ലേ? എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ട മാണിക്ക് എങ്ങനെയാണ് ഇവിടെ ഇരിക്കാൻ കഴിയുക? അദ്ദേഹത്തെയും അറസ്റ്റു ചെയ്ത് ജയിലിലാക്കേണ്ടേ? ജെയിംസ് മാത്യവിന് ഒരു നീതിയും മാണിക്ക് മറ്റൊരു നീതിയുമാണോ സർ?

ഇങ്ങനെ എന്തൊക്കെ പറഞ്ഞാലും മാണിക്കോ, ഉമ്മൻ ചാണ്ടിക്കോ ഒരു ഉളുപ്പും ഇല്ലെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ടാണല്ലോ ഇത്തരത്തിലുള്ള ഒരു പ്രശ്‌നം പോലും സഭയിൽ ചർച്ച ചെയ്യാനോ ജനങ്ങൾ അറിയാനോ നിങ്ങൾ ആഗ്രഹിക്കാത്തത്. അതുകൊണ്ട് നിങ്ങളുടെ ഇത്തരം കള്ളത്തരങ്ങളിലും, അത് ഒളിച്ചു വയ്ക്കാനും, അതിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി പ്രശ്‌നം ചർച്ചയ്ക്ക് പോലും എടുക്കില്ല എന്ന നിങ്ങളുടെ ജനാധിപത്യവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ഞാനും എന്റെ കക്ഷിയും വാക്കൗട്ട് നടത്തുന്നു...

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്തിയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ സെയ്ദ് ഷൂജ; ഇവി എം ഹാക്ക് ചെയ്യാൻ ബിജെപിയെ സഹായിച്ചത് റിലയൻസ്; യുപി മഹാരാഷ്ട്ര ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തിൽ തിരിമറി; മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ വി എസ്. സമ്പത്തിന് എല്ലാം അറിയാം; ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് അട്ടിമറിരഹസ്യം അറിഞ്ഞതുകൊണ്ട്; ഇവിഎമ്മിൽ തിരിമറി അസാധ്യമെന്നും നിയമനടപടി സ്വീകരിക്കുമെന്നും തിര.കമ്മീഷൻ
വണ്ടർലായിലെ പൂളിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതു കൊണ്ട് നടുവടിച്ചു വീണു ശരീരം തളർന്ന് 13 വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയുണ്ട് ഇവിടെ; ലക്ഷങ്ങൾ ചികിത്സക്ക് മുടക്കി കുടുംബം മുടിഞ്ഞിട്ടും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നൽകിയത് ഒരു ലക്ഷം രൂപ മാത്രം; നരകിച്ചു ജീവിക്കുന്ന മലപ്പുറത്തെ വിനോദിനെ ഓർത്തിട്ട് വേണ്ടേ കൊച്ചൗസേഫേ വലിയ വായിൽ മനുഷ്യാവകാശം പറയാൻ? വണ്ടർലാ മുതലാളിയുടെ കണ്ണിൽ ചോരയില്ലായ്മക്ക് തെളിവായി മറ്റൊരു കഥ കൂടി
അമൃതാനന്ദമയി നവോത്ഥാന നായികയല്ല..സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല.. വനിതാ മതിലിൽ പങ്കെടുത്തില്ല.. കനകദുർഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല; ദേവസ്വം മന്ത്രിയുടെ അഭ്യർത്ഥനയും പാർട്ടി സെക്രട്ടറിയുടെ ആജ്ഞയും ധിക്കരിച്ച് പുത്തരിക്കണ്ടം യോഗത്തിൽ പ്രസംഗിച്ചു; സൈബർ സഖാക്കൾ കടപ്പുറം സുധാമണിക്കെതിരെ ആക്രമണം കടുപ്പിച്ചു; അമൃതാനന്ദമയിക്കെതിരെ ഇനി സിപിഎം അടങ്ങിയിരിക്കില്ലെന്ന് അഡ്വ ജയശങ്കർ
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിങ് മെഷീൻ അട്ടിമറി റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കവേ; ഇവിഎമ്മുകളിൽ ഉപയോഗിക്കുന്ന കേബിളുകൾ ആരാണ് നിർമ്മിക്കുന്നതെന്ന് അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു ലങ്കേഷ്; ഗോപിനാഥ് മുണ്ടെയുടെ അപകടം മരണം കൊലപാതകമാണെന്ന ആരോപണത്തിന് പുറമേ യുഎസ് ഹാക്കർ വെളിപ്പെടുത്തിയത് മറ്റൊരു ഞെട്ടിക്കുന്ന വിവരവും: അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്; ഉറപ്പായ തോൽവിക്ക് കോൺഗ്രസിന്റെ ന്യായീകരണം കണ്ടെത്തലെന്ന് ബിജെപി
മക്കളേ....അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ; പൂരിക്കുകുഴക്കുന്ന മാവിൽ അൽപ്പം റവ ചേർത്താൽ കൂടുതൽ രുചിയുണ്ടാവും; സ്വിച്ചിട്ടാൽ ലൈറ്റ് കത്തും പക്ഷേ ലൈറ്റിട്ടാൽ സ്വിച്ച് കത്തില്ല; അമൃതാനന്ദമയിയുടെ പുത്തരിക്കണ്ടം പ്രസംഗത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി; ധീരാവീരാ അയ്യപ്പാ ധീരതയോടെ നയിച്ചോളൂവെന്ന് ട്രോളന്മാരും; അയ്യപ്പഭക്ത സംഗമത്തിലെ അമൃതാനന്ദമയിയുടെ പ്രസംഗത്തെ ട്രോളി സോഷ്യൽ മീഡിയ
അമൃതാനന്ദമയി ദേവിയെ കടപ്പുറം സുധാമണിയെന്നാക്കുന്നതും പിണറായി വിജയനെ ചെത്തുകാരൻ ചോവൻ ആക്കുന്നതും ഒരേതരം മാനസികാവസ്ഥയുടെ പ്രതിഫലനമാണ്;ഇ.എം.എസിനെ വിക്കൻ നമ്പൂതിരിയാക്കിയവരുടേയും കരുണാകരനെ കൊറ്റിയാക്കിയവരുടേയും പിംഗാമികളാണ് ഇവർ; ഒരു സന്യാസിനിയുടെ ബ്രഹ്മചര്യത്തെ പോലും ചോദ്യം ചെയ്ത്‌കൊണ്ട് വേണോ കോടിയേരിക്ക് നവോത്ഥാനം സ്ഥാപിക്കാൻ
ആരുകൈയൊഴിഞ്ഞാലും ഞാനുണ്ട് കൂടെ..തളരരുത് എന്ന് ധൈര്യം പകർന്നു; വിനോദിനെ വീൽചെയറിൽ കതിർമണ്ഡപത്തിലേക്ക് കൊണ്ടുവരുമ്പോൾ ഷിജിതയുടെ മുഖത്ത് എന്തുവന്നാലും ഒന്നിച്ചുജീവിക്കുമെന്ന നിശ്ചയദാർഢ്യം; ക്ഷേത്രനടയിൽ മനമുരുകി പ്രാർത്ഥിച്ചുനിന്നപ്പോൾ അറിഞ്ഞു ആ പഴയ ഒമ്പതാം ക്ലാസുകാരിയുടെ പ്രണയത്തിന്റെ ആഴം; വണ്ടർലായിൽ വീണ് നടുതകർന്ന് 13 കൊല്ലമായി കിടപ്പിലായ വിനോദിനെയും കൂട്ടുകാരിയെയും നയിക്കുന്നത് ശുഭപ്രതീക്ഷ മാത്രം
നഴ്സായ മകളുടെ ദുരൂഹ മരണത്തിൽ നീതിതേടിയ പ്രവാസി മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; ആൻലിയയെ പെരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ; ഗാർഹിക പീഡനത്തിന് തെളിവുണ്ടായിട്ടും കേസ് ഒതുക്കാൻ നടത്തിയ ശ്രമങ്ങളും ഹൈജിനസ്-ലീലാമ്മ ദമ്പതികളുടെ പോരാട്ടത്തിൽ പൊളിഞ്ഞു; 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും..' എന്ന് സഹോദരന് വാട്സ് ആപ്പിൽ അയച്ച സന്ദേശം ഗാർഹിക പീഡനത്തിന് തെളിവായി
ആറു വർഷം പ്രേമിച്ച ശേഷം വിവാഹം കഴിഞ്ഞ് മൂന്നു മാസം മധുവിധു ആഘോഷമാക്കിയ യുവാവ് ഒന്നാം തീയതി ദുബായിലെ ജോലി സ്ഥലത്തെത്തി; 11ന് ഭാര്യയെ കാണാൻ ഇല്ല എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടി പ്രാർത്ഥിച്ചത് വെറുതെയായി; മറ്റൊരു കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് തിരിച്ചറിഞ്ഞപ്പോൾ തകർന്നു പോകാതിരിക്കാൻ ഒളിച്ചോട്ടം സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിഷേഷും കൂട്ടരും; ദുബായിലെ വേറിട്ട ആഘോഷം ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു
അമ്മായിയമ്മ സുമതി കനകദുർഗ്ഗയെ പട്ടികകൊണ്ട് അടിച്ചുവീഴ്‌ത്തിയത് വീട്ടിലേക്ക് സിപിഎം നേതാക്കളുടെയും പൊലീസിന്റെയും സഹായത്തോടെ ഇരച്ചു കയറിയപ്പോൾ; അടികൊണ്ട കനകദുർഗ്ഗ അമ്മായിയമ്മയെയും പൊതിരെ തല്ലി; രണ്ടുപേരെയും പൊലീസും പാർട്ടി പ്രവർത്തകരുമാണ് പിടിച്ചു മാറ്റിയത്; വീട്ടിൽ കയറ്റില്ലെന്നും പറഞ്ഞ് യുവതിയുടെ സഹോദരൻ ഭരത് ഭൂഷൺ; ആശുപത്രി വാസത്തിന് ശേഷം കനകദുർഗ എങ്ങോട്ടുപോകും?
ആരും ക്ഷണിക്കാതെ അമൃതാനന്ദമയിയെ തേടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമനം ആശ്രമത്തിൽ എത്തിയത് ഇന്നത്തെ യോഗത്തിൽ സർക്കാറിനെ വിമർശിക്കരുത് എന്ന അപേക്ഷയുമായി; തികഞ്ഞ ഭക്തനായി എത്തി അമ്മയെ തൊട്ടു നമസ്‌ക്കരിച്ച് കെട്ടിപ്പിടിച്ചും ദേവസ്വം മന്ത്രിയുടെ വിശ്വാസ പ്രകടനം; പുത്തരിക്കണ്ടം യോഗത്തിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അമൃതാനന്ദമയി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കേരളം
വൈശാഖ് രാജനും നടിയും തമ്മിൽ അടുത്ത ബന്ധമെന്ന് വ്യക്തമാക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ തെളിവായി; 2017ൽ റേപ്പ് ചെയ്തൊരാളെ 2018ൽ സ്വകാര്യ കൂടിക്കാഴ്‌ച്ചക്ക് വിളിച്ചത് എന്തിനെന്നു ചോദ്യം; പണം വേണമെന്ന് ആവശ്യപ്പെട്ട് വിലപേശൽ സ്വഭാവത്തിൽ ഭീഷണപ്പെടുത്തുന്നതായും വിലയിരുത്തി കോടതി; പീഡന കേസിൽ സിനിമാ നിർമ്മാതാവ് വൈശാഖ് രാജന് മുൻകൂർ ജാമ്യം നൽകിയത് കേസിന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തി; ഉത്തരവിന്റെ പകർപ്പ് മറുനാടന്
കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ
'കാശല്ലേ വേണ്ടത്.. തരാം.. അൽപം കാത്തിരിക്കണം' എന്ന് നിർമ്മാതാവ്; 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്ന് നടി; കൊച്ചിയിൽ വൈശാഖ് രാജനെതിരെ നൽകിയ ബലാത്സംഗ പരാതി ബ്‌ളാക്ക് മെയിലിങ് ഉദ്ദേശിച്ച് തന്നെ; വിലപേശുന്നത് ആറുകോടിക്ക് വേണ്ടിയെന്നും സൂചനകൾ; ചങ്ക്‌സ് നിർമ്മാതാവിന് എതിരായ കേസിൽ വാട്‌സ്ആപ് ചാറ്റും ഫോൺ വിളികളും നിർണായക തെളിവാകും; മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണങ്ങളും പ്രസക്തം
സൗന്ദര്യ പിണക്കത്തിനിടെ 'ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ടല്ലേ വഴക്കിടുന്നത്' എന്ന് പറഞ്ഞ് പെട്രോൾ എടുത്ത് ദേഹത്തേക്ക് ഒഴിച്ചു; കത്തിക്കും എന്ന് ഭീഷണി മുഴക്കിയത് ഭർത്താവിനെ ചെറുതായൊന്ന് പേടിപ്പിക്കാൻ; തീപ്പെട്ടിയുരച്ചപ്പോൾ അബദ്ധത്തിൽ ദേഹത്തേക്ക് തീപടർന്നു; തമ്മനത്ത് പ്രണയ വിവാഹിതരായ ദമ്പതിമാർക്ക് സംഭവിച്ചത് സമാനകളില്ലാത്ത ദുരന്തം
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം