Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേ വേദിയിൽ അണി നിരന്നത് ഇരുപതിൽ അധികം ദേശീയ നേതാക്കൾ; രാഹുൽ ഗാന്ധി പ്രതിനിധികളെ അയച്ചപ്പോൾ വിട്ടു നിന്നത് ടിആർഎസും നവീൻ പട്‌നായിക്കും; ജനലക്ഷങ്ങൾ അണിനിരന്ന പടുകൂറ്റൻ റാലി മമത ബാനർജിയുടെ ജനസമ്മതിയുടെ ശക്തിപ്രകടനമായി; മോദി വിരുദ്ധ വിശാല സഖ്യം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് വ്യക്തമാക്കി കൊൽക്കത്തയിലെ മഹാറാലി

ഒരേ വേദിയിൽ അണി നിരന്നത് ഇരുപതിൽ അധികം ദേശീയ നേതാക്കൾ; രാഹുൽ ഗാന്ധി പ്രതിനിധികളെ അയച്ചപ്പോൾ വിട്ടു നിന്നത് ടിആർഎസും നവീൻ പട്‌നായിക്കും; ജനലക്ഷങ്ങൾ അണിനിരന്ന പടുകൂറ്റൻ റാലി മമത ബാനർജിയുടെ ജനസമ്മതിയുടെ ശക്തിപ്രകടനമായി; മോദി വിരുദ്ധ വിശാല സഖ്യം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് വ്യക്തമാക്കി കൊൽക്കത്തയിലെ മഹാറാലി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നുവെന്ന സൂചന നൽകി കൊൽക്കത്തയിൽ പടുകൂറ്റൻ റാലി. വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് നടത്തിയ റാലിയിൽ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. ജനലക്ഷങ്ങൾ അണിനിരന്ന ശക്തിപ്രകടനമായി മാറുകയായിരുന്നു ഈ റാലി. ഇരുപതിലേറെ ദേശീയനേതാക്കൾ വേദിയിൽ അണിനിരന്നു.

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡ, ബിജെപിയിൽ നിന്ന് വിട്ടുപോന്ന മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘൻ സിൻഹ, അരുൺ ഷൗരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാൾ, എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ എന്നിവരാണ് വേദിയിലുള്ളത്.

മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസും റാലിയുടെ ഭാഗമായി. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും റാലിക്കെത്തിയില്ലെങ്കിലും കോൺഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാർജ്ജുൻ ഖർഗെയും അഭിഷേക് സിങ്‌വിയും പങ്കെടുത്തു. ജിഗ്‌നേഷ് മേവാനി, ഹാർദിക് പട്ടേൽ, മുൻ ബിജെപി നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും റാലിയിൽ പങ്കെടുത്തു. ഇടതുപക്ഷ പാർട്ടികളും ടിആർഎസ്, അണ്ണാ ഡിഎംകെ, ബിജെഡി എന്നീ കക്ഷികളും വിട്ടുനിന്നു. റാലിയിൽ നിന്ന് വിട്ടുനിന്ന മായാവതി ബിഎസ്‌പി പ്രതിനിധിയായി സതീഷ് ചന്ദ്രമിശ്രയെ അയച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് റാലിയുടെ ഭാഗമായതെന്ന് മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു.

''ആശയപരമായ പോരാട്ടമാണിത്. അതിനാൽ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. തകർന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തികഘടന അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിൽ പ്രധാനചർച്ചാവിഷയമാകേണ്ടതുണ്ട്.'' യശ്വന്ത് സിൻഹ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കള്ളന്മാരുടെ യന്ത്രങ്ങളാണെന്നാണ് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ആരോപിച്ചത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റിലേക്ക് മടങ്ങണമെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു.

പാട്ടീദാർ നേതാവ് ഹാർദിക് പട്ടേലും ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനിയും റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. ബിജെപിയുടെ ഭരണത്തിൽ ജനങ്ങൾക്ക് ഭയവും ഉത്കണ്ഠയുമാണെന്ന് ജാർഖണ്ഡ് മുക്തി മോർച്ച വർക്കിങ് പ്രസിഡന്റ് ഹേമന്ത് സൊറൻ പറഞ്ഞു. റാലിയിൽ എത്താൻ സാധിക്കില്ലെങ്കിലും പിന്തുണ അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മമതയ്ക്ക് കത്ത് അയച്ചിരുന്നു.

പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ അംഗീരികരിക്കാൻ മമതാ ബാനർജി തയ്യാറല്ല. എങ്കിലും കോൺഗ്രസുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു എന്ന സൂചനയാണ് മമത നൽകുന്നത്. ആ ബന്ധം അംഗീകരിക്കുമെന്ന സൂചനയാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP