Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം അവസാനിപ്പിച്ചെങ്കിലും ബിജെപി ശബരിമല വിഷയത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ ബിജെപി; വിശ്വാസികൾക്ക് എതിരായ സർക്കാർ നിലപാട് തുറന്നുകാട്ടി വീടുകൾ തോറും പ്രചരണം തുടരും; ശബരീശ നട തുറക്കുന്ന കുംഭം ഒന്നിന് ഉപവാസസമരവും പ്രഖ്യാപിച്ച് ബിജെപി അധ്യക്ഷൻ; ഇന്നത്തെ അയ്യപ്പസംഗമം ചരിത്രസംഭവമാക്കാൻ ലക്ഷങ്ങളെ അണിനിരത്താൻ അവസാന വട്ട ശ്രമങ്ങൾ

സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം അവസാനിപ്പിച്ചെങ്കിലും ബിജെപി ശബരിമല വിഷയത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ ബിജെപി; വിശ്വാസികൾക്ക് എതിരായ സർക്കാർ നിലപാട് തുറന്നുകാട്ടി വീടുകൾ തോറും പ്രചരണം തുടരും; ശബരീശ നട തുറക്കുന്ന കുംഭം ഒന്നിന് ഉപവാസസമരവും പ്രഖ്യാപിച്ച് ബിജെപി അധ്യക്ഷൻ; ഇന്നത്തെ അയ്യപ്പസംഗമം ചരിത്രസംഭവമാക്കാൻ ലക്ഷങ്ങളെ അണിനിരത്താൻ അവസാന വട്ട ശ്രമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. ശ്രീധരൻപിള്ള. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റി പടിക്കൽ ബിജെപി നേതാക്കൾ വന്ന തുടർ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. തുടർ പ്രക്ഷോഭത്തിന്റ ഭാഗമായി വീടുകൾ കയറി സർക്കാർ നടപടികൾക്ക് എതിരെ ശക്തമായ പ്രചരണം നടത്തും. ഇനി നട തുറക്കുന്ന കുംഭം ഒന്നിന് ഉപവാസ സമരവും നടത്തും. - ശ്രീധരൻ പിള്ള വ്യക്തമാക്കി.

അതേസമയം, ഇന്ന് ഉച്ചയോടെയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. 49 ദിവസം നീണ്ട സമരം വൻ വിജയമായിരുന്നു എന്ന് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. സർക്കാർ നിലപാട് തെറ്റാണെന്ന് തെളിയിക്കാനായി. ജനങ്ങൾക്കിടയിൽ ഇക്കാര്യത്തിൽ അവബോധം സൃഷ്ടിച്ചു. ശബരിമല വിഷയത്തിൽ സർക്കാർ ഒറ്റപ്പെട്ടു. ശ്രീധരൻ പിള്ള വ്യക്തമാക്കി.

വിശ്വാസികളേയും അവിശ്വാസികളും രണ്ട് ചേരിയായെന്നും ശബരിമല നിലപാട് പാർട്ടിക്ക് നേട്ടമായെന്നുമാണ് വിലയിരുത്തൽ. തുടർ സമരം ശക്തമാക്കുന്ന കാര്യത്തിൽ എന്തൊക്കെ രീതിയിലാണ് സമരം വിപുലമാക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എങ്കിലും അടുത്ത മലയാള മാസം ഒന്നിന് നടതുറക്കുന്ന ദിവസം ഉപവാസസമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങൾ ശബരിമല കർമ്മ സമിതി അടക്കമുള്ളവരുമായി ആലോചിച്ച ശേഷം തീരുമാനിക്കും.

അതേസമയം, മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിക്കണമെന്നതടക്കം സമരവേദിയിൽ ബിജെപി ഉന്നയിച്ച ആവശ്യങ്ങളോടൊന്നും സർക്കാർ പ്രതികരിച്ചില്ല. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയരോട് ഒരു ഘട്ടത്തിലും സർക്കാർ ചർച്ചക്ക് തയ്യാറായതുമില്ല. അനാവശ്യ ഹർത്താലുകളും അതെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമെല്ലാം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന തോന്നലും പാർട്ടിക്കകത്തുണ്ട്. മുതിർന്ന നേതാക്കൾ നിരാഹാര സമരം ഏറ്റെടുക്കാൻ എത്താതിരുന്ന സാഹചര്യം ബിജെപിക്ക് അകത്ത് തന്നെ കടുത്ത അതൃപ്തിയുണ്ടാക്കിയതും ചർച്ചയാകുന്നുണട്്.

എന്നാൽ ശബരിമല കയറിയെന്ന് സർക്കാർ അവകാശപ്പെടുന്ന 51 പേരുടെ പട്ടികയിൽ കടന്ന് കൂടിയ ആശയക്കുഴപ്പങ്ങളടക്കം അവസാന ലാപ്പിൽ ബിജെപിക്ക് ഗുണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്ന് പുത്തിരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തോടെ ശക്തിതെളിയിക്കുക കൂടിയാണ് പാർട്ടി ഉദ്ദേശിക്കുന്നത്.

അതിനാൽ തന്നെ വൻ ജനപങ്കാളിത്തം അയ്യപ്പസംഗമത്തിന് ഉണ്ടാക്കുന്നതിന് സമീപ ജില്ലകളിൽ നിന്ന് പ്രവർത്തകരെ എത്തിക്കുന്നുണ്ട. മാതാ അമൃതാനന്ദമയിയേ പങ്കെടുപ്പിക്കുന്ന പരിപാടിയിൽ സന്യാസി സമൂഹത്തിന്റെ പ്രാതിനിധ്യവും ഉറപ്പാക്കി കൂടുതൽ ജനപിന്തുണ നേതാനുള്ള ശ്രമത്തിലാണ് ബിജെപി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP