Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഐ(എം). സംസ്ഥാന സമ്മേളനത്തിന് ഇനി മൂന്ന് നാൾ കൂടി; ഒരുക്കങ്ങൽ അവസാനഘട്ടത്തിൽ; കളർകോട് എസ് കെ കൺവൻഷൻ സെന്ററിലെ കൃഷ്ണപിള്ള നഗർ മുഖ്യവേദി

സിപിഐ(എം). സംസ്ഥാന സമ്മേളനത്തിന് ഇനി മൂന്ന് നാൾ കൂടി; ഒരുക്കങ്ങൽ അവസാനഘട്ടത്തിൽ; കളർകോട് എസ് കെ കൺവൻഷൻ സെന്ററിലെ കൃഷ്ണപിള്ള നഗർ മുഖ്യവേദി

ആലപ്പുഴ: ഈ മാസം 20ന് ആരംഭിക്കുന്ന സിപിഐ(എം).സംസ്ഥാന സമ്മേളനത്തിനു ഒരുക്കം അവസാന ഘട്ടത്തിൽ. കളർകോട് എസ്.കെ.കൺവൻഷൻ സെന്ററിലെ പി.കൃഷ്ണപിള്ള നഗറാണ് പ്രധാന വേദി. 20നു രാവിലെ ഒമ്പതിനു വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് സമ്മേളന പരിപാടികൾക്ക് തുടക്കം കുറിക്കും. പോളിറ്റ് ബ്യൂറോ അംഗങ്ങൾ, കേന്ദ്ര കമ്മിറ്റിയംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, സ്വാഗതസംഘം ഭാരവാഹികൾ എന്നിവരാണ് പുഷ്പചക്രം സമർപ്പിക്കുക. സമാപന ദിനമായ 23ന് 25,000 ചുവപ്പ് സേനാംഗങ്ങളുടെ പരേഡും ഒരുലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനവും നടക്കും. രാവിലെ 10.30ന് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പിണറായി വിജയൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഇന്ന് ആലപ്പുഴയിൽ എത്തിച്ചേരും.

കളർകോട് ജങ്ഷനിൽ പ്രത്യേകം തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ സമ്മേളന പ്രതിനിധികൾ പുഷ്പാർച്ചന നടത്തിയശേഷം സമ്മേളന നഗറിൽ വി എസ്.അച്യുതാനന്ദൻ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രൻ പിള്ള, വി എസ്.അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി, വൃന്ദാ കാരാട്ട്, എ.കെ.പത്മനാഭൻ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിൽ 14 ജില്ലകളിൽ നിന്നായി 600 പ്രതിനിധികൾ പങ്കെടുക്കും. ഇവർക്കു പുറമേ പ്രത്യേകം ക്ഷണിക്കപ്പെട്ട 200ൽ പരം പ്രമുഖ വ്യക്തികൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

പ്രഭാവർമ്മ, സി.പി.അബൂബക്കർ എന്നിവടക്കം 15 നിരീക്ഷകരുടെ സാന്നിധ്യം പ്രതിനിധി സമ്മേളനത്തിലുണ്ടാകും. 23നു ഉച്ചയ്ക്കു മുമ്പ് പുതിയ സംസ്ഥാന കമ്മിറ്റിയേയും 21-ാം പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കും. തുടർന്നു പുതിയ സംസ്ഥാന കമ്മിറ്റി ചേർന്ന് സെക്രട്ടറിയെ തെരഞ്ഞെടുക്കും. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി.അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള എന്നിവർ 19ന് എത്തിച്ചേരും. ആഡംബരം ഒഴിവാക്കിയും ചെലവു കുറച്ചുമാണു സമ്മേളനം നടത്തുന്നത്. സമ്മേളനത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP