Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട കണ്ണൂരിലെ കോൺഗ്രസിൽ പ്രവർത്തനത്തെ ചൊല്ലി കലാപം; പ്രവർത്തനം പോരെന്നും മെച്ചപ്പെടുത്തണമെന്നം ആവശ്യപ്പെട്ട് കെ സുധാകരൻ; ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ എല്ലാം ചിട്ടയായി നടക്കുന്നുണ്ടെന്ന് കെ സി ജോസഫ് എംഎൽഎ; കെപിസിസി നിർദേശമുള്ള പദയാത്രകൾ നടന്നത് പത്തിൽ താഴെ സ്ഥലങ്ങളിൽ മാത്രം; എല്ലാം ഗ്രൂപ്പുകളിയുടെ ഭാഗമെന്ന് വിലയിരുത്തി അണികളും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട കണ്ണൂരിലെ കോൺഗ്രസിൽ പ്രവർത്തനത്തെ ചൊല്ലി കലാപം; പ്രവർത്തനം പോരെന്നും മെച്ചപ്പെടുത്തണമെന്നം ആവശ്യപ്പെട്ട് കെ സുധാകരൻ; ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ എല്ലാം ചിട്ടയായി നടക്കുന്നുണ്ടെന്ന് കെ സി ജോസഫ് എംഎൽഎ; കെപിസിസി നിർദേശമുള്ള പദയാത്രകൾ നടന്നത് പത്തിൽ താഴെ സ്ഥലങ്ങളിൽ മാത്രം; എല്ലാം ഗ്രൂപ്പുകളിയുടെ ഭാഗമെന്ന് വിലയിരുത്തി അണികളും

രഞ്ജിത്ത് ബാബു

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സമയം കണ്ണൂർ ജില്ലാ കോൺഗ്രസ്സിൽ കലാപം. കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് വളരെ മോശം എന്ന അഭിപ്രായ പ്രകടനമാണ് കെപിസിസി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരന്റേത്. എന്നാൽ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ ഇരിക്കൂർ നിയമസഭാ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നുണ്ടെന്ന് കെ.സി. ജോസഫ് എംഎൽഎ യും അഭിപ്രായപ്പെട്ടു.

ജില്ലാ കോൺഗ്രസ്സ് നേതൃയോഗത്തിലാണ് മുതിർന്ന നേതാക്കളായ രണ്ട് പേരുടെ അഭിപ്രായ ഭിന്നത ഉടലെടുത്തത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതും വ്യാജ വോട്ടർമാരെ തള്ളുന്നതൊന്നും നടക്കുന്നില്ലെന്നാണ് കെ.സുധാകരൻ പറഞ്ഞത്. പ്രവാസി വോട്ടർമാരെ ചേർക്കുന്ന കാര്യത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സുധാകരൻ ആവർത്തിച്ചു. എന്നാൽ തന്റെ മണ്ഡലമായ ഇരിക്കൂറിൽ എല്ലാം ഭംഗിയായി നടക്കുന്നുവെന്നും കെ.സി. ജോസഫ് തന്നെ യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു.

കെ.സുധാകരൻ നയിക്കുന്ന ഗ്രൂപ്പിലുള്ളവരാണ് മറ്റ് മണ്ഡലങ്ങളിലെ പ്രധാന നേതൃസ്ഥാനങ്ങളിലുള്ളത്. അതുകൊണ്ടു തന്നെ ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മ യോഗത്തിൽ എടുത്തു കാട്ടിയത് അദ്ദേഹത്തിന്റെ വിഭാഗത്തിന് തന്നെയാണ് മുറിവേറ്റത്. നൂറിലേറെ മണ്ഡലം കമ്മിറ്റികളുള്ള ജില്ലയിലെ കെ.പി.സി. സി. നിർദേശമനുസരിച്ചുള്ള പദയാത്രകൾ നടന്നത് പത്തിൽ താഴെ മണ്ഡലങ്ങളിൽ മാത്രം. ഫലത്തിൽ കണ്ണൂർ ജില്ലയിലെ കോൺഗ്രസ്സിൽ അടിത്തട്ടിലെ പ്രവർത്തനം അവതാളത്തിലാണ്.

ഡി.സി.സി. ഭാരവാഹികൾക്കു നൽകിയ ചുമതലകളെ ചൊല്ലിയും നേതൃയോഗത്തിൽ ശക്തമായ വിമർശനമുയർന്നു. ചില ഭാരവാഹികൾക്ക് ബ്ലോക്ക് കമ്മിറ്റികളുടെ ചുമതല നൽകിയപ്പോൾ മറ്റ് ചിലർക്ക് പ്രാദേശിക ഘടകമായ മണ്ഡലം കമ്മിറ്റികളുടെ ചുമതല നൽകിയതും വിമർശനത്തിന് കാരണമായി. ബ്ലോക്ക് ഭാരവാഹികൾക്ക് നൽകുന്ന ചുമതലകൾക്കൊപ്പം ഡി.സി.സി. ഭാരവാഹികളെ തരം താഴ്‌ത്തിയതായും ആരോപണമുയർന്നു.

കണ്ണൂർ ജില്ലയിലെ പ്രധാന പാർലമെന്ററി സ്ഥാനങ്ങളെല്ലാം കോൺഗ്രസ്സിന് നഷ്ടപ്പെടാൻ ഇടയായതും പ്രവർത്തകരുടെ നിർജ്ജീവാവസ്ഥക്ക് കാരണമായിട്ടുണ്ട്. കണ്ണൂർ ലോകസഭാ മണ്ഡലം കൈവിട്ടു പോയത് തന്നെ പ്രവർത്തകരെ നിരാശപ്പെടുത്തിയിരുന്നു. എ.പി. അബ്ദുള്ളക്കുട്ടിയും കെ.സുധാകരനും പ്രതിനിധാനം ചെയ്ത ലോകസഭാ മണ്ഡലമായിരുന്നു കണ്ണൂർ. രണ്ടാം തവണ സിറ്റിങ് എം. പി. യായ കെ. സുധാകരൻ മത്സരിച്ചപ്പോഴാണ് സിപിഎം. ലെ പി.കെ. ശ്രീമതി ഇവിടെ ജയിച്ചു കയറിയത്. തുടർന്ന് കണ്ണൂർ നിയമസഭാ മണ്ഡലവും കോൺഗ്രസ്സിന് നഷ്ടമായി. രാമചന്ദ്രൻ കടന്നപ്പള്ളിക്കെതിരെ മത്സരിച്ച ഇന്നത്തെ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പരാജയപ്പെടുകയായിരുന്നു.

ഈ തിരിച്ചടിക്ക് ശേഷം കണ്ണൂർ കോർപ്പറേഷനും കോൺഗ്രസ്സിനെ കൈവിട്ടു. സ്ഥാനാർത്ഥി നിർണ്ണയം മുതൽ പാളിച്ച സംഭവിച്ചതാണ് അതിന് പ്രത്യേകമായ കാരണം. ഇറക്കുമതി സ്ഥാനാർത്ഥികളും സ്വജനപക്ഷപാതവും ഗ്രൂപ്പ് രാഷ്ട്രീയവും എല്ലാം കൂടി ചേർന്നത് കോൺഗ്രസ്സിന് തന്നെ വിനയാവുകയായിരുന്നു. മണ്ഡലം, ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചതും തന്നിഷ്ട പ്രകാരമായതിനാൽ പ്രവർത്തകർ പ്രാദേശിക നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന അവസ്ഥയുമുണ്ട്. ഇതെല്ലാം പരിഹരിക്കാൻ ജില്ലാ നേതാക്കൾ സംയുക്തമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP