Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വ്യാവസായികാടിസ്ഥാനത്തിൽ ഗോമൂത്രവും ചാണകവും വിപണിയിലിറക്കുമെന്ന് പ്രകടന പത്രിക; സർക്കാരിനു കീഴിൽ പുതുതായി ആധ്യാത്മിക വിഭാഗം തുടങ്ങും; പി.സി.സി. അധ്യക്ഷൻ കമൽനാഥ് സ്ഥാപിച്ചത് 110 അടി ഉയരമുള്ള ഹനുമാൻ പ്രതിമ; കൈലാസയാത്ര കഴിഞ്ഞെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പ്രചാരണം തുടങ്ങിയത് ഓംകാരേശ്വർ ജ്യോതിർ ലിംഗക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം; ഹിന്ദി ഹൃദയ ഭൂമികയിൽ കോൺഗ്രസിനെ വിജയിപ്പിച്ചത് മൃദുഹിന്ദുത്വ നിലപാടുകളോ?

വ്യാവസായികാടിസ്ഥാനത്തിൽ ഗോമൂത്രവും ചാണകവും വിപണിയിലിറക്കുമെന്ന്  പ്രകടന പത്രിക; സർക്കാരിനു കീഴിൽ പുതുതായി ആധ്യാത്മിക വിഭാഗം തുടങ്ങും; പി.സി.സി. അധ്യക്ഷൻ കമൽനാഥ് സ്ഥാപിച്ചത് 110 അടി ഉയരമുള്ള ഹനുമാൻ പ്രതിമ; കൈലാസയാത്ര കഴിഞ്ഞെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പ്രചാരണം തുടങ്ങിയത് ഓംകാരേശ്വർ ജ്യോതിർ ലിംഗക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം; ഹിന്ദി ഹൃദയ ഭൂമികയിൽ കോൺഗ്രസിനെ വിജയിപ്പിച്ചത് മൃദുഹിന്ദുത്വ നിലപാടുകളോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപിയെ തോൽപ്പിക്കാനായി കോൺഗ്രസ് നടത്തിയ മൃദുഹിന്ദുത്വ സമീപനമോ? മധ്യപ്രദേശ് പോലെ 90 ശതമാനവും ഹിന്ദുക്കളുള്ള ഒരു സംസ്ഥാനത്ത് രാഹുൽ ഗാന്ധി വരെ ഇത്തരം ഒരു നിലപാട് എടുത്തുവെന്നത് തെരഞ്ഞെടുപ്പ് കാലത്തുതന്നെ വലിയ ചർച്ചാവിഷയമായിരുന്നു. മധ്യപ്രദേശിൽ കോൺഗ്രസിന്റെ പ്രകടനപത്രിക കണ്ടാൽ അത് ബിജെപിയുടേയാണോ എന്ന് സംശയം തോന്നുമെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. തെരുവു പശുക്കളെ പരിപാലിക്കാൻ സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ഗോശാലകൾ സ്ഥാപിക്കുമെന്ന് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നു. വ്യാവസായികാടിസ്ഥാനത്തിൽ ഗോമൂത്രവും ചാണകവും വിപണിയിലിറക്കുമെന്ന പ്രഖ്യാപനവുമുണ്ട് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ. രാജ്ഗഢിലെ ഗോശാലയിൽ ആറുപശുക്കൾ ചത്തതിനെച്ചൊല്ലിയുള്ള വിവാദം കോൺഗ്രസ് ശരിക്കു മുതലെടുക്കുകയും ചെയ്തു.

ചരിത്രത്തിലിതുവരെയുണ്ടായിട്ടില്ലാത്തവണ്ണം കോൺഗ്രസ് മൃദുഹിന്ദുത്വത്തെ പുണരുന്ന തിരഞ്ഞെടുപ്പാണ് കടന്നുപോയതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പശു സംരക്ഷണ പദ്ധതികളിൽ ഒതുങ്ങുന്നില്ല കോൺഗ്രസിന്റെ വചൻ പത്രയെന്ന പ്രകടനപത്രികയിലെ ഹിന്ദുത്വ പ്രഖ്യാപനങ്ങൾ. സർക്കാരിനു കീഴിൽ പുതുതായി ആധ്യാത്മിക വിഭാഗം തുടങ്ങുമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസ്‌കൃത വിദ്യാലയങ്ങൾ തുടങ്ങുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. നർമദയെയും നദിയോരത്തെ തീർത്ഥ ഘട്ടങ്ങളെയും സംരക്ഷിക്കാൻ മാ നർമദ ന്യാസ് പദ്ധതി നടപ്പാക്കും. ഹിന്ദുമത വിശ്വാസികൾ പുണ്യ നദിയായി കരുതുന്ന നർമദയുടെ സംരക്ഷണത്തിനായി ബിജെപി. നേരത്തേ നർമദാ സേവാ യാത്ര നടത്തിയിരുന്നു. കടുത്ത ബിജെപി. വിരോധിയെന്ന പ്രതിച്ഛായയുള്ള കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നർമദ പരിക്രമിലൂടെ 3,500 കിലോമീറ്റർ ദൂരമാണ് കാൽനടയായി താണ്ടിയത്.
വനവാസക്കാലത്ത് ശ്രീരാമൻ സഞ്ചരിച്ചതായി കരുതുന്ന കേന്ദ്രങ്ങളെ കൂട്ടിയിണക്കി രാമപഥമെന്ന തീർത്ഥാടന പാതയൊരുക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. കോൺഗ്രസ് നേതാവ് ഹരിശങ്കർ ശുക്ലയുടെ നേതൃത്വത്തിലാണ് രാംപഥ് വൻ ഗമൻ യാത്രയെന്ന പദ്ധതി തയ്യാറാക്കിയത്.

ഹനുമാൻ ഭക്തനെന്ന് അവകാശപ്പെടുന്ന പി.സി.സി. അധ്യക്ഷൻ കമൽനാഥ് തന്റെ മണ്ഡലമായ ചിന്ദ്വാഡയിൽ 110 അടി ഉയരമുള്ള ഹനുമാൻ പ്രതിമയാണ് സ്ഥാപിച്ചത്. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളും സന്ദർശിച്ചു കഴിഞ്ഞു. കൈലാസയാത്ര കഴിഞ്ഞെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഓംകാരേശ്വർ ജ്യോതിർ ലിംഗക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷമാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചത്. 'ശിവഭക്തന് സ്വാഗതം' എന്നാണ് രാഹുലിനെ എതിരേൽക്കാൻ കോൺഗ്രസ് വെച്ച ബാനറുകളിൽ എഴുതിയിരിക്കുന്നത്. ''പക്ഷേ, യഥാർഥ ഹിന്ദുത്വം കിട്ടാനുള്ളപ്പോൾ ആരെങ്കിലും അതിന്റെ പകർപ്പിനു പിന്നാലെ പോകുമോ?'' -മധ്യപ്രദേശിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ചോദിച്ചതും വലിയ വിവാദമായിരുന്നു. ഇതിനുമറുപടിയായി സംഘപരിവാറിന്റെ പശുവും ഗാന്ധിജിയുടെ പശുവും വലിയ വ്യത്യാസമ്ുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധമധ്യപ്രദേശിൽ കോൺഗ്രസിനെ മൃദുഹിന്ദുത്വം രക്ഷപ്പെടുത്തിയെങ്കിലും ഒരു മതേതര പാർട്ടിയുടെ രാഷ്ട്രീയ നയം ഇങ്ങനെയാവുന്നത് ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP