Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശുവിന് വോട്ടില്ല... ! ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്ക് ദയനീയ പരാജയം; സിരോഹി നിയമസഭയിൽ മത്സരിച്ച ഒട്ടാറാം സ്വതന്ത്ര സ്ഥാനാർത്ഥിയോട് തോറ്റത് 10,000 വോട്ടുകൾ; തോറ്റ് തുന്നംപാടിയത് പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിൽ പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ച മന്ത്രി

പശുവിന് വോട്ടില്ല... ! ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്ക് ദയനീയ പരാജയം; സിരോഹി നിയമസഭയിൽ മത്സരിച്ച ഒട്ടാറാം സ്വതന്ത്ര സ്ഥാനാർത്ഥിയോട് തോറ്റത് 10,000 വോട്ടുകൾ; തോറ്റ് തുന്നംപാടിയത് പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിൽ പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ച മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: ഇനിയെങ്കിലും മനസിലാക്കുക പശു വോട്ടു തരില്ലാ എന്ന്. തിരിച്ചടികളുടെ മേൽ തിരിച്ചടികളിൽ ഉഴലുന്ന ബിജെപിക്ക് കനത്ത പ്രഹരമേറ്റിരിക്കുന്നത് ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്കേറ്റ കനത്ത പാരാജയത്തോടെയാണ്. ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്ക് രാജസ്ഥാനിൽ ദയനീയ പരാജയം. സിരോഹി നിയമസഭയിൽ നിന്നും മത്സരിച്ച അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയോട് 10,000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

മോദി സർക്കാർ ഭരണത്തിൽ വന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പശു മന്ത്രിയായി നിയമിച്ചത്. ഇതിന് പിന്നാലെ രാജസ്ഥാനിലെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ പശുക്കളെ കുറിച്ച് വിവാദമായ ഭാഗം ഉൾപ്പെടുത്തിയതും ഇദ്ദേഹമായിരുന്നു.പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചതിനൊപ്പം വൻ പ്രാധാന്യവും നൽകിയിരുന്നത്. പുസ്തകത്തിൽ ഹിന്ദു ദൈവങ്ങൾക്കൊപ്പം പശുവിന്റെ വലിയ ചിത്രവും നൽകിയിട്ടുണ്ട്. മക്കൾ ആയ വിദ്യാർത്ഥികൾക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് ഈ പാഠഭാഗം അവതരിപ്പിച്ചത്.

പാലി ജില്ലയിലെ മുന്ദാര ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഒട്ടാറാം. രാജസ്ഥാൻ പൊലീസിൽ താൻ ജോലി ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ പറയുന്നത്. ആരോഗ്യകാരണങ്ങളാൽ പൊലീസ് ജോലി പിന്നീട് ഉപേക്ഷിച്ചെന്നും വെബ്‌സൈറ്റിൽ പറയുന്നുണ്ട്.പശുവിന്റെ മൂത്രം മരുന്നാണ്. പാലു വെള്ളയും ആരോഗ്യത്തിന് നല്ലതാണ്.

ദീർഘായുസ്സ്, സന്തോഷം, അഭിവൃദ്ധി, ആരോഗ്യം എന്നീ സവിശേഷമായ ഘടകങ്ങൾ നൽകുന്നത് പശുവാണെന്നും കുട്ടികളോട് അമ്മയായ പശു പറയുന്നുണ്ട്.പാഠപുസ്തകം ഗുണകരമാവുമെന്ന് ഗോമന്ത്രാലയം കൈകാര്യം ചെയ്യുന്ന ഒട്ടാറാം ദേവസി വ്യക്തമാക്കിയപ്പോൾ രാജസ്ഥാൻ സർക്കാരിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് പുസ്തക രൂപത്തിൽ വന്നതെന്ന ശക്തമായ വിമർശനങ്ങളാണ് മറ്റ് പലയിടങ്ങളിലും നിന്ന് ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP