Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

പുരുഷന്മാരുടെ മാത്രം കുത്തകയാണോ സ്ഥാനമോഹം....! ഇടിച്ചുകയറ്റക്കാരുടെ എണ്ണം കൂടിയതോടെ പുനഃസംഘടനയിൽ മഹിളാ കോൺഗ്രസിനും ജംബോ കമ്മിറ്റി; പുറത്തുവന്നത് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ സീറ്റുപോയവർ വരെ കയറിക്കൂടിയ നെടുങ്കൻ ലിസ്റ്റ്; പലരേയും തിരുകിക്കയറ്റിയതിന് പിന്നിൽ സംസ്ഥാനത്തെ മുതിർന്ന ചില കോൺഗ്രസ് നേതാക്കളെന്നും ആക്ഷേപം

പുരുഷന്മാരുടെ മാത്രം കുത്തകയാണോ സ്ഥാനമോഹം....! ഇടിച്ചുകയറ്റക്കാരുടെ എണ്ണം കൂടിയതോടെ പുനഃസംഘടനയിൽ മഹിളാ കോൺഗ്രസിനും ജംബോ കമ്മിറ്റി; പുറത്തുവന്നത് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ സീറ്റുപോയവർ വരെ കയറിക്കൂടിയ നെടുങ്കൻ ലിസ്റ്റ്; പലരേയും തിരുകിക്കയറ്റിയതിന് പിന്നിൽ സംസ്ഥാനത്തെ മുതിർന്ന ചില കോൺഗ്രസ് നേതാക്കളെന്നും ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : സ്ഥാനമോഹത്തിന്റെ കാര്യത്തിൽ മറ്റേത് പാർട്ടിയേക്കാളും ഒരൽപ്പം മുമ്പിലാണ് എന്നും കോൺഗ്രസ്. ഒരിക്കലും അത്തരമൊരു ഗർവ് കോൺഗ്രസുകാർ വിട്ടുകൊടുക്കില്ല. അതിനാൽ തന്നെ കോൺഗ്രസിലെ ഏത് കമ്മിറ്റിയുടെ കാര്യത്തിലായാലും... ്അതിപ്പോൾ ബൂത്ത് കമ്മിറ്റിയായാലും സ്‌റ്റേറ്റ് കമ്മിറ്റിയായാലും വലിയ തിരക്കാണ് അതിൽ കയറിപ്പറ്റാൻ. അങ്ങനെയെങ്കിൽ മഹിളകൾ മാത്രമെന്തിന് ആ കീഴ് വഴക്കത്തിൽ നിന്ന് മാറി നിൽക്കണം. ഒട്ടും വിട്ടുകൊടുക്കാതെ മഹിളാ കോൺഗ്രസും ഉണ്ടാക്കിയിരിക്കുകയാണ് ഒരു ജംബോ കമ്മിറ്റി.

ജംബോ കമ്മിറ്റി ഒഴിവാക്കാൻ നോക്കി രക്ഷയില്ലാതെ പുനഃസംഘടന തന്നെ മരവിപ്പിച്ചു വച്ചിരിക്കുകയാണ് കോൺഗ്രസ്. അപ്പോഴാണ് തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാനം പോയവരേയും പോകാനിരിക്കുന്നവരേയുമെല്ലാം ഉൾപ്പെടുത്തി നെടുങ്കൻ ലിസ്റ്റിന് മഹിളാ കോൺഗ്രസ് അഖിലേന്ത്യ നേതൃത്വം അംഗീകാരം കൊടുത്തിരിക്കുന്നത്. പാർട്ടിയിലെ ചില മുതിർന്ന നേതാക്കളുടെ ചരടുവലികളാണ് ഇതിനു പിന്നിലെന്നും പലരുടെയും പേരുകൾ ലിസ്റ്റിൽ തിരുകി കയറ്റിയിരിക്കുകയാണെന്നും നേതാക്കൾ തന്നെ പരാതിപ്പെടുന്നുണ്ട്.

ഭാരവാഹിലിസ്റ്റിൽ കെപിസിസി. നേതൃത്വത്തിന് അസംതൃപ്തിയുണ്ട്. കോൺഗ്രസിലെ വനിതകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും മഹിളാ കോൺഗ്രസ് ഭാരവാഹി ലിസ്റ്റ് അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. സംഘടനയുമായി യാതൊരു ബന്ധമില്ലാത്തവരെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന പരാതിയാണ് പലരും ഉന്നയിക്കുന്നത്. അതേസമയം, പാർട്ടിക്കു വേണ്ടി കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരെ ഒഴിവാക്കിയെന്നും പരാതിയുണ്ട്.

തദ്ദേശസ്ഥാപനങ്ങളിൽ കരാർ അനുസരിച്ച് കസേര ഒഴിയേണ്ടി വന്നവർ പോലും ഇടംപിടിച്ചിട്ടുണ്ട് ഈ ലിസ്റ്റിൽ. സ്ഥാനങ്ങൾ പോയേക്കാവുന്നവരേയുമെല്ലാം ഭാരവാഹി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിൽ ജംബോ കമ്മിറ്റി ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തി, തർക്കമാവുമെന്ന് കണ്ടപ്പോൾ, ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്ന ധാരണയിൽ പുനഃസംഘടന പിടിച്ചുവെച്ചിരിക്കുകയാണ്. അതിനിടെയാണ് വലിയ ഭാരവാഹി ലിസ്റ്റുമായി മഹിളാ കോൺഗ്രസ് നേതാക്കളെ പോലും ഞെട്ടിച്ചിരിക്കുന്നത്. നാല് വൈസ് പ്രസിഡന്റുമാരും 43 ജനറൽ സെക്രട്ടറിമാരും 55 സെക്രട്ടറിമാരുമാണ് മഹിളാ കോൺഗ്രസിനുള്ളത്.

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലൂടെ മാത്രം സംഘടനയിലേക്ക് വന്നവർക്കാണ് പ്രാധാന്യം കിട്ടിയതെന്നും കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും മറ്റും പാർട്ടിയിലേക്ക് വന്ന വനിതകൾക്ക് ഭാരവാഹിത്വം കിട്ടിയിട്ടില്ലെന്നുമെല്ലാം പരാതി ഉയർന്നിട്ടുണ്ട്.

ഗ്രൂപ്പ് തിരിഞ്ഞുള്ള വീതം വെപ്പിന് അപ്പുറം വ്യക്തിപരമായ താത്പര്യങ്ങളും ലിസ്റ്റിൽ കടന്നുകൂടിയിട്ടുണ്ടെന്ന് മഹിളാ കോൺഗ്രസുകാർ കുറ്റം പറയുന്നുണ്ട്. പാർട്ടി നേതാക്കളെ പിന്നെയും നിർത്താം. മഹിളാ കോൺഗ്രസ് നേതാക്കളെ പറഞ്ഞുനിർത്താവില്ലെന്നാണ് നേതാക്കൾ പറയുന്നത്. ലിസ്റ്റിന് അഖിലേന്ത്യ നേതൃത്വം അംഗീകാരം നൽകിക്കഴിഞ്ഞ സാഹചര്യത്തിൽ ഇനി എങ്ങോട്ടെങ്കിലും പരാതി അയച്ചിട്ട് എന്തു കാര്യമെന്നാണ് അതൃപ്തരായ മഹിളകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP