Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടി കേരളത്തിലെ സ്റ്റാർ ക്യാംപയിനറാകും; ആർക്കും ഭ്രഷ്ട് കൽപ്പിക്കില്ല; പുനഃസംഘടനയിൽ ഇഷ്ടമുള്ളവരെ തിരുകിക്കയറ്റലും നടക്കില്ല; സോഷ്യൽ മീഡിയ വിഭാഗം ശക്തിപ്പെടുത്തി കുപ്രചരണങ്ങൾ പ്രതിരോധിക്കും; യുവാക്കളെ കൂടുതൽ ഉൾപ്പെടുത്തി പ്രചരണം നടത്തും: നിലപാട് വ്യക്തമാക്കി കെ മുരളീധരൻ

ഉമ്മൻ ചാണ്ടി കേരളത്തിലെ സ്റ്റാർ ക്യാംപയിനറാകും; ആർക്കും ഭ്രഷ്ട് കൽപ്പിക്കില്ല; പുനഃസംഘടനയിൽ ഇഷ്ടമുള്ളവരെ തിരുകിക്കയറ്റലും നടക്കില്ല; സോഷ്യൽ മീഡിയ വിഭാഗം ശക്തിപ്പെടുത്തി കുപ്രചരണങ്ങൾ പ്രതിരോധിക്കും; യുവാക്കളെ കൂടുതൽ ഉൾപ്പെടുത്തി പ്രചരണം നടത്തും: നിലപാട് വ്യക്തമാക്കി കെ മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസിന്റെ പ്രചരണ വിഭാഗത്തിന്റെ ചുമതല ലഭിച്ച കെ മുരളീധരൻ എംഎൽഎ കളത്തിലിറങ്ങി കഴിഞ്ഞു. എ ഗ്രൂപ്പിന്റെ കനിവോടെയാണ് സ്ഥാനം ലഭിച്ചത് എന്നതു കൊണ്ടു തന്നെ തന്റെ കൂറ് ഉമ്മൻ ചാണ്ടിയോട് തന്നെയാകും എന്ന് വ്യക്തമാക്കിയാണ് മുരളിയുടെ രംഗപ്രവേശം. കെപിസിസി പുനഃസംഘടനയെ കതുറിച്ചും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. പുനഃസംഘടനയിൽ ഇഷ്ടമുള്ളവരെ തിരുകിക്കയറ്റൽ ഇനി നടക്കില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. വർക്കിങ് പ്രസിഡന്റുമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് യോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'ഉമ്മൻ ചാണ്ടി കേരളത്തിലെ സ്റ്റാർ ക്യാംപയിനറാകും. ആർക്കും ഭ്രഷ്ട് കൽപ്പിക്കില്ല.'- മുരളി പറഞ്ഞു.

സോഷ്യൽ മീഡിയ വിഭാഗം ശക്തിപ്പെടുത്തി കുപ്രചരണങ്ങൾ പ്രതിരോധിക്കും. യുവാക്കളെ കൂടുതൽ ഉൾപ്പെടുത്തി പ്രചരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപള്ളി രാമചന്ദ്രനാണ് കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ. മുരളീധരനാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല. എം.ഐ ഷാനവാസും കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റുമാർ.

കെപിസിസിയുടെ മൂന്നു വർക്കിങ് പ്രസിഡന്റുമാർ മൂന്നു മേഖലകളുടെ ചുമതല വഹിക്കമെന്ന വിധത്തിൽ അധികാരം വീതിച്ചു നൽകുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. വർക്കിങ് പ്രസിഡന്റുമാരുള്ള മറ്റു സംസ്ഥാനങ്ങളിലെ ഈ രീതി കേരളത്തിലും അവലംബിക്കാൻ അനുവദിക്കുമെന്ന സൂചനയാണു കേന്ദ്ര നേതൃത്വം നൽകുന്നത്. മറിച്ചെങ്കിൽ മറ്റൊരു നിർദ്ദേശം ഇവിടെനിന്നു സമർപ്പിക്കണം. പ്രസിഡന്റും മൂന്നു വർക്കിങ് പ്രസിഡന്റുമാരും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിട്ടു കാര്യമില്ലെന്ന അനുമാനമാണ് അവർക്കിടയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിലുണ്ടായത്.

കൊടിക്കുന്നിൽ സുരേഷ്(തെക്കൻ മേഖല), എം.ഐ.ഷാനവാസ്(മധ്യമേഖല), കെ.സുധാകരൻ (വടക്കൻ മേഖല) എന്നിങ്ങനെയാകാനാണു സാധ്യത. ജില്ലകളുടെ വിഭജനം അതനുസരിച്ചു തീരുമാനിക്കും. പുതിയ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും എത്രപേർ വേണമെന്നു ഹൈക്കമാൻഡ് നിർദ്ദേശിക്കട്ടെയെന്ന അഭിപ്രായമാണ് ഇവിടെയുള്ളത്. മറിച്ചെങ്കിൽ പാലിക്കാൻ ബുദ്ധിമുട്ടാകും.

എണ്ണം ചുരുക്കാൻ കേന്ദ്രം പറയുമ്പോഴും അതു പാലിക്കാനാകാതെ ജംബോ പട്ടികകൾ അയയ്ക്കേണ്ടി വന്നിട്ടുള്ളതാണു ചരിത്രം. അതേസമയം എണ്ണം കുറച്ചേ തീരൂവെന്ന വികാരം പലരും പങ്കുവയ്ക്കുന്നു. അല്ലെങ്കിൽ പട്ടികയിലുള്ളവർക്കു രാഷ്ട്രീയ പ്രാധാന്യം ആരും കൽപിക്കില്ലെന്ന തിരിച്ചറിവാണു കാരണം. നിലവിലെ ടീമിൽ കാര്യമായ മാറ്റം വരുമെന്നാണു സൂചന. ഗ്രൂപ്പ് നേതൃത്വംകൂടി പച്ചക്കൊടി കാട്ടേണ്ടിവരും.

പുതിയ പാക്കേജിന്റെ ഭാഗമായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ എന്നിവർ ഒരുമിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടതു നല്ല സന്ദേശമാണു പാർട്ടിക്കാകെ നൽകിയിരിക്കുന്നതെന്നാണു വിലയിരുത്തൽ. പനി മൂലം എം.ഐ.ഷാനവാസിനു മാത്രം പങ്കെടുക്കാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP