Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് ഇന്ന് ചെങ്കടലാകും; ഡിവഐഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും; പൊതുസമ്മേളനം കടപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട് ഇന്ന് ചെങ്കടലാകും; ഡിവഐഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും; പൊതുസമ്മേളനം കടപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ഡിവൈഎഫ്ഐ 14-ാമത് സംസ്ഥാന സമ്മേളത്തിന്റെ സമാപനം കുറിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഒരുലക്ഷംപേർ അണിനിരക്കുന്ന കൂറ്റൻ റാലി നടക്കും. സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശബരിമല വിഷയത്തിലെ സെപ്റ്റംബർ 28ലെ സുപ്രിം കോടതിവിധി നിലനിർത്തിയും, പുനർപരിശോധനാ ഹർജികൾ ജനുവരി 22ന് പരിഗണിക്കാമെന്ന കോടതിയുടെ പുതിയ തീരുമാനം വന്നതിന് ശേഷമുള്ള മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ വലിയ പൊതുയോഗമെന്ന് നിലിയിൽ വലിയ പ്രധാന്യമാണ് ഇന്ന് വൈകിട്ടുള്ള പൊതുസമ്മേളനത്തിനുള്ളത്.

11 മുതൽ കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന പ്രതിനിധ സമ്മേളനം ഇന്നലെ സമാപിച്ചു. നാല് ട്രാൻസ് ജെന്ററുകളും 136 വനിതകളും അടക്കം 623 പ്രതിനിധകളാണ് മൂന്ന് ദിവസങ്ങളിലായി ടാഗോർ ഹാളിൽ നടന്ന പ്രതിനിധ സമ്മേളനത്തിൽ പങ്കെടുത്ത്. പുതിയ സംസ്ഥാന കമ്മറ്റിയെ ഇന്ന് പ്രഖ്യാപിക്കും. കോഴിക്കോട് കോംട്രസ്റ്റിന് സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന എക്സിബിഷനും, മാനാഞ്ചിറക്ക് സമീപം നടക്കുന്ന പുസ്തകോത്സവവും ഇതോടെ സമാപിക്കും. പ്രതിനിധി സമ്മേളനവും നിരവധിയായ അനുബന്ധപരിപാടികളും പൂർത്തിയാക്കിയാണ് ഇന്ന് സമാപന പൊതുസമ്മേളനത്തിലേക്കും റാലിയിലേക്കും കടക്കുന്നത്. ഒരു ലക്ഷം യുവജനങ്ങൾ പങ്കെടുക്കുന്ന കൂറ്റൻ റാലി അക്ഷരാർത്ഥത്തിൽ കോഴിക്കോടിനെ ചെങ്കടലാക്കും.

പൊതുസമ്മേളനം, റാലി എന്നിവ കണക്കിലെടുത്ത് കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. താമരശേരിയിൽനിന്ന് വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം വഴി സ്വപ്നനഗരി -- അശോകപുരം റോഡ്-- ക്രിസ്ത്യൻ കോളേജ്-- ബീച്ച് മേൽപ്പാലം ഇറങ്ങി പ്രവർത്തകരെ ഇറക്കണം. തുടർന്ന് നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. വടകരയിൽനിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ വഴി വെങ്ങാലി മേൽപ്പാലത്തിന് അടിയിലൂടെ പുതിയാപ്പ വഴി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്ത് പ്രവർത്തകർ സമ്മേളന നഗരിയിലേക്ക് നടന്നുവരണം. അത്തോളി പുറക്കാട്ടിരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന് ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് കോരപ്പുഴ പാലം കയറി യിറങ്ങി പുതിയാപ്പ വഴി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്ത് പ്രവർത്തകർ സമ്മേളന നഗരിയിലേക്ക് നടന്നുവരണം.

മെഡിക്കൽ കോളേജ് വഴി വരുന്ന വാഹനങ്ങൾ അരയിടത്തുപാലം ജങ്ഷനിൽനിന്ന് സ്വപ്ന നഗരി റോഡിലേക്ക് കയറി അശോകപുരം വഴി-- ക്രിസ്ത്യൻ കോളേജ്-- ബീച്ച് മേൽപ്പാലം കയറി പ്രവർത്തകരെ ഇറക്കി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. ഫറോക്ക് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കല്ലായി വഴി ഫ്രാൻസിസ് റോഡ് എ കെ ജി മേൽപ്പാലം കയറി സൗത്ത് ബീച്ചിൽ പ്രവർത്തകരെ ഇറക്കി കോതി ബീച്ച് പരിസരത്ത് പാർക്ക് ചെയ്യണം. പന്തീരാങ്കാവ് വഴി വരുന്ന വാഹനങ്ങൾ മാങ്കാവ് വഴി ചാലപ്പുറം, ഫ്രാൻസിസ് റോഡ് എ കെ ജി മേൽപ്പാലം കയറി സൗത്ത് ബീച്ചിൽ പ്രവർത്തകരെ ഇറക്കി കോതി പാലം പരിസരത്ത് പാർക്ക് ചെയ്യണം. ഇത്തരത്തിലാണ് പുതിയ ക്രമീകരണം.

സംഘടനാ രൂപീകരണത്തിന് ശേഷം കോഴിക്കോട് വെച്ച് നടന്നുകൊണ്ടിരിക്കുന്ന ആദ്യ സംസ്ഥാന സമ്മേളനമെന്ന പ്രത്യേകതയോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് സമാപനമാകുന്നത്. കേരളത്തിലെ യുവജന സംഘടനകളുടെ ചിരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സമ്മേളനത്തിൽ ട്രാൻസ്ജെന്റർ പ്രതിനിധകൾ പങ്കെടുത്തു എന്നതും ഈ സമ്മേളനത്തെ വ്യത്യസ്തമാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന പ്രതിനിധകൾക്ക് കോഴിക്കോടിന്റെ സ്നേഹവും കരുതലും അടങ്ങിയ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP