Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബൈബിൾ വചനങ്ങളുടെയും പ്രാർത്ഥനാഗീതങ്ങളുടെയും അകമ്പടിയോടെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മുൻ സ്പീക്കർ എത്തിയത് മിസോറാമിന്റെ തനത് വേഷമണിഞ്ഞ്; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലിയതാവട്ടെ മിസോ ഭാഷയിലും; മിസോറാമിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ച ബിജെപി നേതാക്കളെ പൂർണ്ണമായും അകറ്റി നിർത്തിയും പുതിയ മന്ത്രിസഭയുടെ അധികാരമേൽക്കൽ; വേറിട്ട ചടങ്ങുകൾക്ക് സാക്ഷിയായി കുമ്മനം രാജശേഖരനും

ബൈബിൾ വചനങ്ങളുടെയും പ്രാർത്ഥനാഗീതങ്ങളുടെയും അകമ്പടിയോടെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മുൻ സ്പീക്കർ എത്തിയത് മിസോറാമിന്റെ തനത് വേഷമണിഞ്ഞ്; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലിയതാവട്ടെ മിസോ ഭാഷയിലും; മിസോറാമിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ച ബിജെപി നേതാക്കളെ പൂർണ്ണമായും അകറ്റി നിർത്തിയും പുതിയ മന്ത്രിസഭയുടെ അധികാരമേൽക്കൽ; വേറിട്ട ചടങ്ങുകൾക്ക് സാക്ഷിയായി കുമ്മനം രാജശേഖരനും

മറുനാടൻ ഡസ്‌ക്‌

ഐസോൾ: ഇന്നലെയായിരുന്നു മിസോറാം മുഖ്യമന്ത്രിയായി എംഎൻഎഫ് നേതാവ് സോറാംതാംഗയുടെ സത്യപ്രതിജ്ഞ. മിസോറാം ഗവർണറുടെ വസതിയായ രാജ്ഭവനിൽ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. ഔദ്യോഗിക ചടങ്ങുകളിൽ നിന്നും വേറിട്ട് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു പുതിയ മന്ത്രിസഭയുടെ അധികാരമേൽക്കൽ. മിസോറാമിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ച ബിജെപിയെ പൂർണ്ണമായും അകറ്റി നിർത്തിയ ചടങ്ങിൽ മിസോറാമിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകളെല്ലാം നടന്നത്.

മിസോ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. മലയാളികളുടെ പ്രിയപ്പെട്ട നേതാവും മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനായിരുന്നു സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും മിസോ ഭാഷയിൽ ആ സത്യവാചകം ഏറ്റു ചൊല്ലി. മുഖ്യമന്ത്രി സത്യവാചകം ചൊല്ലുമ്പോൾ പുറകിൽ ബൈബിൾ വചനങ്ങളും പ്രാർത്ഥനാ ഗീതങ്ങളും മുഴങ്ങി. ചർച്ച് ക്വയറിൽ നിന്നും എത്തിയവർ ഹല്ലേലൂയ എന്ന ഗാനമായിരുന്നു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആലപിച്ചത്. ചടങ്ങിലേക്ക് ബിജെപിയുടെ മുതിർന്ന നേതാക്കളെ പോലും ക്ഷണിച്ചിരുന്നില്ല. എംഎൻഎഫ് എൻഡിഎയിൽ നിന്നും കൃത്യമായ ദൂരം പാലിക്കുന്നു എന്ന് വ്യക്തമാക്കുന്നത് തന്നെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

മുഖ്യമന്ത്രി സോറാംതാംഗയും മന്ത്രിമാരും മിസോ ഭാഷയിൽ സത്യപ്രതിജ്ഞ ചൊല്ലിയതു വേറിട്ടതായപ്പോൾ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ സ്പീക്കർ ലാൽചംലിയാന മിസോറമിന്റെ തനതു വേഷം ധരിച്ചെത്തിയതും കയ്യടി നേടി. രാജ്ഭവന്റെ പുൽത്തകിടിയിൽ നടന്ന ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായത് സംസ്ഥാനത്തെ 16 പ്രമുഖ ക്രൈസ്തവ സഭകളുടെ സംയുക്തസമിതി അധ്യക്ഷൻ റവ. ആർ. ലാൽമിങ്താംഗ നയിച്ച പ്രാർത്ഥന തന്നെയായിരുന്നു. തുടർന്നാണ് ഗായകസംഘം ആലപിച്ച പ്രാർത്ഥനാഗീതം മുഴങ്ങിയത്.

രാജ്ഭവനിൽ നടന്ന വ്യത്യസ്തമായ ചടങ്ങുകൾക്കെല്ലാം സാക്ഷിയായത് മലയാളിയായ ഗവർൺ കുമ്മനം രാജശേഖരനായിരുന്നു. അഞ്ച കാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരുമാണ് ഇന്നലെ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്. ടോൺലുയിയയാണ് ഉപമുഖ്യമന്ത്രി. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ലാൽ തൻവാല, ഭാര്യ ലാൽ റിലിയാനി, മുൻ മന്ത്രിമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

40 അംഗ നിയമസഭയിൽ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) 26 സീറ്റുകൾ നേടി. മൂന്നാം തവണയാണു സോറാംതാംഗ അധികാരത്തിലെത്തുന്നത്. എൻഡിഎനോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് സഖ്യം വിടാൻ എംഎൻഎഫിന് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP