Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിക്ക് പാർട്ടിയാണ് കുടുംബം; മറ്റു ചിലർക്ക് കുടുംബമാണ് പാർട്ടി; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് മോദി; കുടുംബത്തെ എതിർക്കുന്നത് കോൺഗ്രസിൽ കുറ്റകൃത്യമെന്നും പ്രധാനമന്ത്രിയുടെ പരിഹാസം; കുടുംബ രാഷ്ട്രീയത്തിൽ മോദിയുടെ മറുപടി കുറിക്ക് കൊള്ളുന്നത്; നെഹ്രു കുടുംബത്തിന്റെ പട്ടയഭൂമിയാണ് കോൺഗ്രസ് എന്ന ആരോപണം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമാക്കാൻ ഒരുങ്ങി ബിജെപി

ബിജെപിക്ക് പാർട്ടിയാണ് കുടുംബം; മറ്റു ചിലർക്ക് കുടുംബമാണ് പാർട്ടി; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് മോദി; കുടുംബത്തെ എതിർക്കുന്നത് കോൺഗ്രസിൽ കുറ്റകൃത്യമെന്നും പ്രധാനമന്ത്രിയുടെ പരിഹാസം; കുടുംബ രാഷ്ട്രീയത്തിൽ മോദിയുടെ മറുപടി കുറിക്ക് കൊള്ളുന്നത്; നെഹ്രു കുടുംബത്തിന്റെ പട്ടയഭൂമിയാണ് കോൺഗ്രസ് എന്ന ആരോപണം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമാക്കാൻ ഒരുങ്ങി ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രിയങ്കഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്ക് പാർട്ടിയാണ് കുടുംബം. മറ്റു ചിലർക്ക് കുടുംബമാണ് പാർട്ടി. കുടുംബത്തെ എതിർക്കുന്നത് കോൺഗ്രസിൽ കുറ്റകൃത്യമെന്നും മോദി പരിഹസിച്ചു. പ്രിയങ്കയുടെ വരവോടെ കോൺഗ്രസ് കുടുംബ പാർട്ടി എന്നു പറയുന്നവർക്ക് ഈ വരവ് അത് ഒന്നുകൂടി ഉറപ്പിച്ചു പറയാനുള്ള രാഷ്ട്രീയ ആയുധമാണ് കോൺഗ്രസ് തന്നെ തേച്ചു മിനുക്കി നൽകിയത്.

കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലുള്ള എ.െഎ.സി.സി ജനറൽസെക്രട്ടറി സ്ഥാനമാണ് പ്രയങ്കയ്ക്ക് പാർട്ടി നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി കോൺഗ്രസിന്റെ സംഘടനാതലത്തിലും നിർണായക അഴിച്ചുപണി നടത്തി. കെ.സി വേണുഗോപാലിന് സംഘടന ചുമതലയുള്ള ജനറൽസെക്രട്ടറി സ്ഥാനം നൽകി. പ്രിയങ്കയുടെ വരവ് ബിജെപിയെ അസ്വസ്ഥരാക്കുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഹുൽ പരാജയമാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി മറുപടി നൽകി.

2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ നീക്കമാണ് പ്രയങ്ക ഗാന്ധിയുടെ സജീവരാഷ്ട്രീയത്തിലേയ്ക്കുള്ള വരവ്. ബിജെപിയും എസ്‌പി ബിഎസ്‌പി സഖ്യവും തമ്മിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ യുപിയിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് സാധ്യമാക്കുകയെന്ന ദുഷ്‌ക്കരമായ ദൗത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. രാഹുൽ സജീവരാഷ്ട്രീയത്തിലിറങ്ങി 15 വർഷം പിന്നിടുമ്പോഴാണ് പ്രിയങ്കയെത്തുന്നത്. ഫെബ്രുവരി ആദ്യവാരം പ്രിയങ്ക ചുമതലയേൽക്കും

അതേസമയം, ഏറെ നാളായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്ന പ്രിയങ്കയ്ക്ക് പാർട്ടിയിൽ മുതിർന്ന ചുമതല നൽകിയത് നിർണായക നീക്കമാണെന്നാണ് കോൺഗ്രസ് നേതാക്കന്മാരുടെ അഭിപ്രായം. പുതിയ ചുമതലയേറ്റെടുക്കുന്ന പ്രിയങ്കയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് അവരുടെ ഭർത്താവ് റോബർട്ട് വധേര ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. ഇന്ത്യയുടെ ഭരണത്തിൽ ഏറ്റവും നിർണായകമാകുന്ന ഉത്തർപ്രദേശിൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ പ്രിയങ്കയ്ക്കാമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിക്കാരെല്ലാം പരിഭ്രാന്തിയിലായിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം പ്രിയങ്ക തന്നെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ അമേഠിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.

അതേസമയം പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം തെരഞ്ഞെടുപ്പ് വേളയിൽ കുടുംബ രാഷ്ട്രീയ വാദം ഉയർത്താൻ ബിജെപിക്ക് സഹായകമായി മാറും. അഖിലേന്ത്യാ തലത്തിൽ പ്രതിച്ഛായയും വ്യക്തിപ്രഭാവവമുള്ള നേതാക്കൾ ഇപ്പോഴും നെഹ്രു കുടംബത്തിൽനിന്നു തന്നെ വരണമെന്നുള്ളത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരേ സമയം ബാദ്ധ്യതയും പ്രസാദവുമാണ്. കുടുംബത്തിന്റെ നിഴൽ കോൺഗ്രസ്സിനെ വിട്ടുപോവുന്നില്ലെന്നതാണ് ബാദ്ധ്യത. നെഹ്രു കുടുംബത്തിന്റെ പട്ടയഭൂമിയാണ് കോൺഗ്രസ് എന്ന ആരോപണം കൂടുതൽ ശക്തമായി ഉയർത്തുന്നതിന് ബിജെപിക്ക് വരുംദിനങ്ങളിലാവും. ബിജെപിയെ മാത്രമല്ല ഈ പാർട്ടികളെയെല്ലാം തന്നെ വരും ദിനങ്ങളിൽ രാഹുലിനും കോൺഗ്രസ്സിനും കൈകാര്യം ചെയ്യേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP