Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`പ്രതിരോധത്തിൽ കോൺഗ്രസിന്റെ ചരിത്രം ക്വത്‌റോച്ചി അങ്കിളിനൊപ്പം'; അന്വേഷണം വേണ്ടെന്ന് കോടതി പറയുമ്പോഴും ചിലർക്ക് ഇഷ്ടം കള്ളം പ്രചരിപ്പിക്കാൻ; റഫാൽ കരാർ ആരോപണങ്ങൾക്ക് റായ്ബറേലിയിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി; സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽ മോദി പ്രഖ്യാപിച്ചത് 1100 കോടിയുടെ പദ്ധതികൾ; മുൻ സർക്കാരുകൾ റായ്ബറേലിയെ മുരടിപ്പിച്ചുവെന്നും പ്രധാനമന്ത്രി

`പ്രതിരോധത്തിൽ കോൺഗ്രസിന്റെ ചരിത്രം ക്വത്‌റോച്ചി അങ്കിളിനൊപ്പം'; അന്വേഷണം വേണ്ടെന്ന് കോടതി പറയുമ്പോഴും ചിലർക്ക് ഇഷ്ടം കള്ളം പ്രചരിപ്പിക്കാൻ; റഫാൽ കരാർ ആരോപണങ്ങൾക്ക് റായ്ബറേലിയിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി; സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽ മോദി പ്രഖ്യാപിച്ചത് 1100 കോടിയുടെ പദ്ധതികൾ; മുൻ സർക്കാരുകൾ റായ്ബറേലിയെ മുരടിപ്പിച്ചുവെന്നും പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

റായ്ബറേലി: റഫാൽ കരാർ സംബന്ധിച്ച ആരോപണങ്ങൾക്കു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാലിൽ അന്വേഷണം വേണ്ടെന്നു വ്യക്തമാക്കിയ സുപ്രീംകോടതി കള്ളം പറയുന്നുവെന്നു ചിലർ പ്രചരിപ്പിക്കുകയാണെന്നു മോദി പറഞ്ഞു.

രാജ്യസുരക്ഷയിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു. രാജ്യത്തെ ദുർബലപ്പെടുത്തുന്നവർക്കൊപ്പം കോൺഗ്രസ് കൂട്ടുകൂടുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. റായ്ബറേലിയിൽ റെയിൽവേ കോച്ച് ഫാക്ടറിയുടെ പ്രവർത്തനങ്ങൾ മോദി വിലയിരുത്തി. കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തിൽ മോദി എത്തുന്നത് ആദ്യമായാണ്.

പ്രതിരോധത്തിൽ കോൺഗ്രസിന്റെ ചരിത്രം ക്വത്‌റോച്ചി അങ്കിളിനൊപ്പമുള്ളതാണ്. കുറച്ചുദിവസം മുൻപാണ് അഗസ്റ്റ് വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്റ്റർ അഴിമതിക്കേസിൽ പ്രതിയായ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചത്. അയാളെ രക്ഷിക്കാൻ കോൺഗ്രസ് എങ്ങനെയാണ് അഭിഭാഷകനെ അയച്ചതെന്നും രാജ്യം കണ്ടതാണെന്നും മോദി പറഞ്ഞു.പാർട്ടിയേക്കാളും വലുത് നമുക്ക് രാജ്യമാണ്. രാജ്യസുരക്ഷയുടെ കാര്യം വരുമ്പോൾ സൈന്യത്തിന്റെയും സൈനികരുടെയും കാര്യം വരുമ്പോൾ എൻഡിഎ സർക്കാർ രാജ്യതാൽപര്യത്തിനാണു മുൻതൂക്കം നൽകുന്നതെന്നും മോദി പറഞ്ഞു.

കേന്ദ്രസർക്കാർ റായ്ബറേലിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മുൻ സർക്കാരുകൾ മണ്ഡലത്തെ അവഗണിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു. റായ്ബറേലിയിൽ 1,100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് മോദി തറക്കല്ലിട്ടു. റായ്ബറേലിയിലെ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച 900-ാമത്തെ കോച്ച് അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.രാജ്യത്തിന് ഇന്ന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒരു ഭാഗത്ത് സർക്കാർ സൈന്യത്തെയും രാജ്യത്തെത്തന്നെയും ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. മറുഭാഗത്ത് വിരുദ്ധശക്തികൾ സൈന്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. ആ ശക്തികൾക്കൊപ്പം നിൽക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

നമുക്ക് രാജ്യമാണ് പാർട്ടിയെക്കാൾ വലുത്. ഞാൻ രാജ്യത്തോട് പറയാൻ ആഗ്രഹിക്കുകയാണ്, രാജ്യസുരക്ഷയുടെ കാര്യം വരുമ്പോൾ സൈന്യത്തിന്റെ, സൈനികരുടെ ഒക്കെ കാര്യം വരുമ്പോൾ എൻഡിഎ സർക്കാർ ദേശീയതാല്പര്യം മാത്രമേ നോക്കുകയുള്ളു. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന് കോൺഗ്രസ്. കേസിൽ തെറ്റായ വിവരങ്ങൾ നൽകി കേന്ദ്രസർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇതിൽ കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യ് നോട്ടീസ് അയക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ ഡൽഹിയിൽ പറഞ്ഞു.

റഫാൽ ഇടപാടിൽ കേന്ദ്രം അഴിമതി നടത്തിയെന്ന് ആവർത്തിച്ച ആനന്ദ ശർമ്മ ഈ തെറ്റിന് പ്രായശ്ചിത്തമായി അവർ ഗംഗസ്സ്‌നാനം നടത്തേണ്ടിവരുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്നും ഇടപാടിൽ സംശയമില്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP