Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എംവിആർ കെട്ടിപ്പടുത്ത പാർട്ടിയുടെ അന്തസത്ത നിലനിർത്തിക്കൊണ്ട് സിഎംപി മുന്നോട്ട് പോകും; പാർട്ടി കോൺഗ്രസ് തീരുമാനത്തിനെതിരെയാണ് ചില നേതക്കളുടെ പിന്തുണയോടെ സിപിഎമ്മിൽ ലയിക്കാനുള്ള നീക്കം'; ഭൂരിപക്ഷം പേരും സിപിഎമ്മിൽ ലയിക്കുന്നതിന് എതിരാണെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി എം.വി രാജേഷ്

'എംവിആർ കെട്ടിപ്പടുത്ത പാർട്ടിയുടെ അന്തസത്ത നിലനിർത്തിക്കൊണ്ട് സിഎംപി മുന്നോട്ട് പോകും; പാർട്ടി കോൺഗ്രസ് തീരുമാനത്തിനെതിരെയാണ് ചില നേതക്കളുടെ പിന്തുണയോടെ സിപിഎമ്മിൽ ലയിക്കാനുള്ള നീക്കം'; ഭൂരിപക്ഷം പേരും സിപിഎമ്മിൽ ലയിക്കുന്നതിന് എതിരാണെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി എം.വി രാജേഷ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട് : എംവിആർ കെട്ടിപ്പടുത്ത പാർട്ടിയുടെ അന്തസത്ത നിലനിർത്തിക്കൊണ്ട് തന്നെ സിഎംപി മുന്നോട്ട് പോകുമെന്നും പാർട്ടിയുടെ ഒൻപതാം പാർട്ടി കോൺഗ്രസ് തീരുമാനത്തിനെതിരെയാണ് ചില നേതാക്കളുടെ പിന്തുണയോടെ സിപിഎമ്മിൽ ലയിക്കാനുള്ള നീക്കമെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയും എം.വി രാഘവന്റെ മകനുമായ എം.വി രാജേഷ്.

പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും സിപിഎമ്മിൽ ലയിക്കുന്നതിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇടതു മുന്നണിയുമായി സഹകരിച്ച് പ്രവർത്തിച്ച് വരികയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടതു സ്ഥാനാർത്ഥികൾക്കായി പ്രവർത്തിക്കുമെന്നും രാജേഷ് കൂട്ടിച്ചേർത്തു.

ജനറൽ സെക്രട്ടറി എം.കെ.കണ്ണന്റെ നേതൃത്വത്തിലുള്ള വിഭാഗമാണു സിപിഎമ്മിൽ ലയിക്കാൻ പോകുന്നത്.ലയന സമ്മേളനം കൊല്ലത്തു നടത്താനും തീരുമാനിച്ചിട്ടുണ്ട്. സിഎംപി ജനറൽ സെക്രട്ടറിയായി സ്വയം പ്രഖ്യാപിച്ച എം വിരാജേഷിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയതായും കഴിഞ്ഞയാഴ്ച കോഴിക്കോട്ടു ചേർന്ന സംസ്ഥാന കമ്മിറ്റിക്കുശേഷം കണ്ണൻ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP