Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജമാൽ ഖഷോഗിയുടെ ശവശരീരം എവിടെയാണ് മറവ് ചെയ്തിരിക്കുന്നത്? കൊലപാതകം സമ്മതിച്ചിട്ടും കൂടുതൽ വിവരങ്ങൾ പറയാതെസൗദി; രാജകുമാരനെ തള്ളാതെ ട്രംപിന്റെ നയതന്ത്രം; അമേരിക്കയുടെ മൗനത്തിൽ നാറ്റോയ്ക്ക് പ്രതിഷേധം

ജമാൽ ഖഷോഗിയുടെ ശവശരീരം എവിടെയാണ് മറവ് ചെയ്തിരിക്കുന്നത്? കൊലപാതകം സമ്മതിച്ചിട്ടും കൂടുതൽ വിവരങ്ങൾ പറയാതെസൗദി; രാജകുമാരനെ തള്ളാതെ ട്രംപിന്റെ നയതന്ത്രം; അമേരിക്കയുടെ മൗനത്തിൽ നാറ്റോയ്ക്ക് പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഇസ്താംബുളിലെ സൗദി എംബസിയിൽവെച്ച് കൊല്ലപ്പെടാനിടയായത് കൈയബദ്ധമാണെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചെങ്കിലും മൃതദേഹം എന്തുചെയ്തുവെന്നതുൾപ്പെടെ വിവരങ്ങൾ പുറത്തുവിടാത്തത് ദുരൂഹതയേറ്റുന്നു. ഖഷോഗിയെ സൗദിയിൽനിന്നെത്തിയ 15 അംഗ കൊലയാളിസംഘം വകവരുത്തിയെന്ന് ലോകം ആരരോപിക്കുമ്പോൾ, നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനായി നടത്തിയ ചർച്ചകൾക്കിടെയുണ്ടായ കൈയാങ്കളിയാണ് മരണത്തിനിടയാക്കിയതെന്നാണ് സൗദിയുടെ വിശദീകരണം.

കൊലപാതകത്തെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് അറിവുണ്ടായിരുന്നില്ലെന്നാണ് സൗദി അധികൃതർ പറയുന്നത്. സംഭവം സ്ഥിരീകരിച്ചതിന് പിന്നാലെ, ഉന്നതരടക്കം 18 പേരെ സംഭവവുമായി ബന്ധപ്പെട്ട് സൗദി അറസ്റ്റ് ചെയ്തിരുന്നു. ഖഷോഗിയെ കൊലപ്പെടുത്താൻ നിർദേശമുണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കുന്നതിനാണ് ഈ അറസ്റ്റെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, വിവരം പുറത്തുപോയതിലുള്ള പകപോക്കലാണ് നടന്നതെന്നും ആരോപണമുണ്ട്.

ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തുവെന്നതാണ് പുറത്തറിയാനുള്ള ഒരുകാര്യം. സൗദി കോൺസുലേറ്റിൽനിന്ന് 90 കിലോമീറ്ററോളം അകലെയുള്ള വനപ്രദേശത്ത് മൃതദേഹം ഉപേക്ഷിക്കുയോ സംസ്‌കരിക്കുകയോ ചെയ്തുവെന്നാണ് കരുതുന്നത്. മൃതദേഹം സംസ്‌കരിക്കാൻ ഒരാളെ ഏൽപിച്ചുവെന്നും സൗദി സൂചിപ്പിച്ചിരുന്നു. എന്നാൽ, മൃതദേഹം വെട്ടിനുറുക്കി കാർപെറ്റിൽ പൊതിഞ്ഞുവെന്നതടക്കമുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

ഖഷോഗി കോൺസുലേറ്റിൽനിന്ന് ജീവനോടെ പുറത്തുപോയെന്ന തോന്നലുണ്ടാക്കാൻ കൊലയാളിസംഘത്തിലെ 15 പേരും ഖഷോഗിയുടേതിന് സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും സൂചനയുണ്ട്. ഖഷോഗിയുടെ കൊലപാതവും തുടർന്നുണ്ടായ സംഭവങ്ങളും സ്ബന്ധിച്ച താൻ നാളെ പത്രസമ്മേളനം നടത്തുമെന്ന് തുർക്കി പ്രസിഡന്റ് തായിപ്പ് ഉർദുഗൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കേട്ടുകൊണ്ടിരിക്കുന്നതിൽനിന്ന് വിഭിന്നമായിരിക്കും താൻ വെളിപ്പെടുത്താൻ പോകുന്ന കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് സൗദിയുടെ നിലപാടുകളിൽ അമേരിക്ക കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് നിലപാട് അയഞ്ഞു. സൗദി ഭരണകൂടം നുണപറയുകയാണെന്നാണ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വാഷിങ്ടൺ പോസ്റ്റിനുനൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ, അതേ അഭിമുഖത്തിൽത്തന്നെ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ വളരെ കരുത്തനായ ഭരണാധികാരിയാണെന്നും അദ്ദേഹത്തിന്റെ നടപടികളിൽ താൻ തൃപ്തനാണെന്നും ട്രംപ് പറഞ്ഞു.

ഖഷോഗിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണം തുടക്കം മുതൽക്കെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉന്നയിച്ചിരുന്നു. സൗദിയെ കുറ്റപ്പെടുത്തിയിരുന്ന അമേരിക്ക, പിന്നീട് നിലപാട് മയപ്പെടുത്തിയതിൽ നാറ്റോയുൾപ്പെടെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തുവെന്നതുൾപ്പെടെയുള്ള കാര്യതത്തിൽ വ്യക്തത വേണമെന്നാണ് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP