Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ പോയി പ്രധാനമന്ത്രിയെ മോശക്കാരനായി പൊതുവേദിയിൽ സംസാരിച്ചത് രാജ്യദ്രോഹമെന്ന് പിപി മുകുന്ദൻ; പ്രചരിപ്പിക്കുന്നത് അസത്യം; കോടികൾ കിട്ടിയിട്ടും മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുതിർന്ന ബിജെപി നേതാവ്

യുഎഇയിൽ പോയി പ്രധാനമന്ത്രിയെ മോശക്കാരനായി പൊതുവേദിയിൽ സംസാരിച്ചത് രാജ്യദ്രോഹമെന്ന് പിപി മുകുന്ദൻ; പ്രചരിപ്പിക്കുന്നത് അസത്യം; കോടികൾ കിട്ടിയിട്ടും മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുതിർന്ന ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യുഎഇ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറി പിപി മുകുന്ദൻ.

ഒരിക്കലും അന്യ രാഷ്ട്രങ്ങളിൽ ചെന്ന് സ്വന്തം രാജ്യത്തെ മോശമാക്കി സംസാരിക്കാൻ ഒരു പൗരനും അവകാശമില്ല. ഭരണഘടനയിൽ തൊട്ട് സത്യംചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലേക്ക് പോയിട്ട് നമ്മുടെ നാടിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് മോശമായി പറയാൻ പാടില്ലായിരുന്നു. കേരളത്തിനെ കേന്ദ്രം ഒരിക്കലും സഹായിച്ചിട്ടില്ല എന്ന അസത്യം പറയാൻ പാടില്ലായിരുന്നു. അവിടുത്തേക്ക് എല്ലാ സൗകര്യങ്ങൾ അയച്ചതും.

പട്ടാളം, നേവി തുടങ്ങിയ എല്ലാസൗകര്യങ്ങളും ഉറപ്പാക്കിയതും കേന്ദ്രമാണ്. കോടികൾ കൊടുത്തു. അച്യുതാനന്ദന്റെ സഹോദരിക്ക് പോലും പണം കിട്ടാത്തത് നമ്മൾ കണ്ടതാണ്. പ്രധാനമന്ത്രിക്കെതിരേ, രാജ്യത്തിനെതിരേ സംസാരിച്ചത് രാജ്യദ്രോഹമാണ്. ഇങ്ങനെ കേന്ദ്രത്തിനെതിരേ സ്ഥിരമായി പ്രചാരണം നടത്തുന്നതിന് കാരണമുണ്ട്. ആദ്യം കേന്ദ്രം കൊടുത്ത പണം ചെലവഴിച്ച കണക്കുകൾ ചോദിച്ചു. അത് മുഖ്യമന്ത്രി നൽകിയിട്ടില്ല. 20 ശതമാനം പോലും കേന്ദ്രവിഹിതം കേരളം ചെലവഴിച്ചിട്ടില്ല. എന്തു ചെയ്തു ആ സമയത്ത് കേരളം ചെയ്തു എന്നതിന് ഉത്തരമില്ല.

രാജു എബ്രഹാമും സജി ചെറിയാനും പറഞ്ഞത് സർക്കാരിനെതിരായിരുന്നു. സർക്കാർ തോൽവിയാണെന്ന് അവർതന്നെയാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ രാജ്യദ്രോഹപരാമർശത്തിനെതിരേ തീർച്ചയായും പരാതി നൽകും. അതിനുള്ള നടപടികളെക്കുറിച്ച് ചിന്തിക്കുമെന്നും മുകുന്ദൻ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP