Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഞങ്ങളുടെ പേരുകൾ വെട്ടിമാറ്റി ബിജെപി നാമനിർദ്ദേശം ചെയ്ത് രാജ്യസഭയിൽ എത്തിച്ചവരെ സ്റ്റേജിൽ കയറ്റി; ഞങ്ങളുടെ സ്ഥാനത്തെ ബഹുമാനിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകണം; പരിപാടിയെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല': ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പരിപാടിയിൽ ശശി തരൂരിനും വി എസ്.ശിവകുമാറിനും മേയർക്കും ഇരിപ്പിടം കിട്ടിയില്ല; പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ ബഹിഷ്‌കരണം

'ഞങ്ങളുടെ പേരുകൾ വെട്ടിമാറ്റി ബിജെപി നാമനിർദ്ദേശം ചെയ്ത് രാജ്യസഭയിൽ എത്തിച്ചവരെ സ്റ്റേജിൽ കയറ്റി; ഞങ്ങളുടെ സ്ഥാനത്തെ ബഹുമാനിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകണം; പരിപാടിയെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല': ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പരിപാടിയിൽ ശശി തരൂരിനും വി എസ്.ശിവകുമാറിനും മേയർക്കും ഇരിപ്പിടം കിട്ടിയില്ല; പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ ബഹിഷ്‌കരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം ബൈപാസ് ഉദ്ഘാടന സമ്മേളനത്തിൽ ഇടതുംഎൽഎമാർക്കും മേയർക്കും വേദിയിൽ ഇടം നൽകാത്തതിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ തലസ്ഥാനത്തും വിവാദം.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചടങ്ങിൽ തങ്ങളെ അവഗണിച്ചുവെന്ന് ആരോപിച്ച് ജനപ്രതിനിധികൾ ബഹിഷ്‌കരിച്ചു. സ്വദേശ് ദർശൻ ഉദ്ഘാടനവേദിയിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്നാണ് മേയറും സ്ഥലം എം.എൽഎ വി എസ്.ശിവകുമാറും പതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ശശിതരൂർ എംപിയും സന്ദർശനപരിപാടി പൂർത്തിയാകുംമുമ്പ് മടങ്ങി.

തങ്ങളെ ഒഴിവാക്കി ബിജെപി നാമനിർദ്ദേശംചെയ്ത് രാജ്യസഭയിൽ എത്തിച്ചവരെ സ്റ്റേജിൽ കയറ്റിയെന്ന് ശശി തരൂർ എംപി പരാതിപ്പെട്ടു. . ചടങ്ങിലേക്ക് സംസ്ഥാന സർക്കാർ നൽകിയ പേരുകൾ പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിമാറ്റി. പ്രധാനമന്ത്രി സ്ഥാനത്തെ ബഹുമാനിക്കുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഈ വിഷയത്തിൽ വരില്ല. അതുപോലെ തങ്ങളുടെ സ്ഥാനത്തെയും ബഹുമാനിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാാകണം. മാധ്യമങ്ങൾ വഴി പ്രതിഷേധം അറിയിക്കുന്നു. ഇത്തരത്തിൽ പെരുമാറാൻ നാണക്കേടില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. താൻ അറിയുന്ന പ്രധാനമന്ത്രി ഇങ്ങനെ പെരുമാറുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രധാനമന്ത്രിയുടെയും സന്ദർശനത്തിനിടെ ഇത്തരത്തിലുള്ള അപമാനം ജനപ്രതിനിധികൾക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് വി എസ് ശിവകുമാർ എംഎ‍ൽഎ ആരോപിച്ചു. പരിപാവനമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രമായതിനാലാണ് മറ്റൊരു തരത്തിലുള്ള പ്രതിഷേധം നടത്താതിരുന്നത്. പരിപാടിയെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. ജനപ്രതിനിധികളെ അവഗണിച്ചവർ ബിജെപിയുടെ പ്രാദേശിക നേതാക്കളെപ്പോലും സ്റ്റേജിൽ കയറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ അനുവദിച്ച 79 കോടിയുടെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷമാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തലസ്ഥാനത്ത് എത്തിയത്. ക്ഷേത്രത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. വടക്കേനടയ്ക്കു പകരം പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രവേശിച്ചത് പ്രധാന വഴിയായ കിഴക്കേനടയിലൂടെയാണ്.നേരത്തേ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വടക്കേനട വഴി പ്രവേശിപ്പിക്കാനായിരുന്നു ധാരണ. എന്നാൽ, ശനിയാഴ്ച സ്പെഷൽ പ്രോട്ടക്ഷൻ ഗ്രൂപ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് യാത്ര കിഴക്കേനട വഴിയാക്കിയത്. ഈ നിർദ്ദേശം ബിജെപി നേതാക്കളും ഉന്നയിച്ചിരുന്നു.

പൈതൃക കാൽനടപ്പാതയുടെ നിർമ്മാണം , പത്മതീർത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്ലെറ്റുകൾ, കുളിമുറികൾ, ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങളും സുരക്ഷാ ഉപകരണങ്ങൾ, ഡിജിറ്റൽ മ്യൂസിയത്തിനുള്ള സോഫ്റ്റ് വെയ്‌റുകൾ തുടങ്ങിയവയുടെ സജ്ജീകരണവുമാണ് 90 കോടി രൂപ ചിലവഴിച്ചു ടൂറിസം മന്ത്രാലയം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതി വഴി നടപ്പിലാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP