Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

1.80 കോടിയുടെ പുതുപുത്തൻ മെഴ്‌സിഡസ് ബെൻസ് എസ്‌യുവി സിദ്ധരാമയ്യയ്ക്ക് നൽകിയത് 'സഞ്ചരിക്കാൻ വേണ്ടി മാത്രം'! മുൻ മുഖ്യമന്ത്രിക്ക് എംഎൽഎ ബി.സുരേഷ് ആഡംബര വാഹനം സമ്മാനിച്ചെന്ന വാർത്ത നിഷേധിച്ച് കോൺഗ്രസ്; സമ്മാനമായി കിട്ടിയ ടൊയോട്ട ലാന്റ് ക്രൂയിസറും 70 ലക്ഷത്തിന്റെ ഡയമണ്ട് വാച്ചും സൃഷ്ടിച്ച വിവാദം കെട്ടടങ്ങുന്നതിന് മുൻപേ 'ബെൻസ് വിവാദ'വും

1.80 കോടിയുടെ പുതുപുത്തൻ മെഴ്‌സിഡസ് ബെൻസ് എസ്‌യുവി സിദ്ധരാമയ്യയ്ക്ക് നൽകിയത് 'സഞ്ചരിക്കാൻ വേണ്ടി മാത്രം'! മുൻ മുഖ്യമന്ത്രിക്ക് എംഎൽഎ ബി.സുരേഷ് ആഡംബര വാഹനം സമ്മാനിച്ചെന്ന വാർത്ത നിഷേധിച്ച് കോൺഗ്രസ്; സമ്മാനമായി കിട്ടിയ ടൊയോട്ട ലാന്റ് ക്രൂയിസറും 70 ലക്ഷത്തിന്റെ ഡയമണ്ട് വാച്ചും സൃഷ്ടിച്ച വിവാദം കെട്ടടങ്ങുന്നതിന് മുൻപേ 'ബെൻസ് വിവാദ'വും

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് 'വെറുതെ സഞ്ചരിക്കാൻ മാത്രമായി' കോൺഗ്രസ് എംഎൽഎ നൽകിയത് ഒരു കോടി എൺപത് ലക്ഷത്തിന്റെ പുതു പുത്തൻ മെഴ്‌സിഡസ് ബെൻസ് എസ്‌യുവി കാർ ! ബി. സുരേഷ് എംഎൽഎയാണ് മുൻ മുഖ്യമന്ത്രിക്ക് 'ആഡംബര സമ്മാനം' നൽകിയെന്ന് വാർത്ത പുറത്ത് വന്നത്. എന്നാൽ ഇത് പുറത്ത് വന്ന്
മണിക്കൂറുകൾ തികയും മുൻപേ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. സുരേഷ് എംഎൽഎ വാഹനം അദ്ദേഹത്തിന് സഞ്ചരിക്കാനായി നൽകിയതാണെന്നും സമ്മാനമായി നൽകിയതല്ലെന്നും അറിയിച്ച് ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാർ രംഗത്തെത്തി.

'സമ്മാനമായാണ് വാഹനം നൽകിയതെന്ന് ആരാണ് പറഞ്ഞത്. ചിലപ്പോൾ നമ്മുടെ സുഹൃത്തിന്റെ വാഹനം നമ്മൾ സഞ്ചരിക്കാനായി വാങ്ങാറില്ലേ. കാർ സമ്മാനമായി കൊടുത്തതാണ് എന്നതിന് എന്തെങ്കിലും തെളിവുണ്ടോ ? ഈ പ്രചരിക്കുന്ന വിധത്തിലുള്ള വിഷയമൊന്നുമില്ലെന്നും ശിവകുമാർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂണിൽ മന്ത്രിയായിരുന്ന കെ.ജെ ജോർജ് സിദ്ധരാമയ്യയ്ക്ക് ടൊയോട്ടാ ലാന്റ് ക്രൂയിസർ സമ്മാനമായി നൽകിയെന്ന് പറഞ്ഞ് വിവാദം കടുത്തിരുന്നു. മാത്രമല്ല ഇതിനൊപ്പം തന്നെ ഫ്രീയായി പെട്രോൾ അടിക്കുന്നതിനുള്ള കൂപ്പൺ സമ്മാനിച്ചതും വിവാദച്ചൂടിന് ആക്കം വർധിപ്പിച്ചിരുന്നു. എന്നാൽ ദീർഘ ദൂരം ഇന്നോവയിൽ സഞ്ചരിക്കുന്നതിന് സിദ്ധരാമയ്യയ്ക്ക് ബുദ്ധിമുട്ടുള്ളതിനാലാണ് ' സഞ്ചരിക്കുന്നതിനായി മാത്രം' തന്റെ ടൊയോട്ട നൽകിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

2016 ഫെബ്രുവരിയിൽ 70 ലക്ഷത്തിന്റെ ഡയമണ്ട് പതിച്ച ഹബ് ലോട്ട് വാച്ച് സിദ്ധരാമയ്യയ്ക്ക് സമ്മാനമായി ലഭിച്ചതും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അസംബ്ലിയിൽ ഇതേ ചൊല്ലി വിവാദം കടുത്തതോടെ ഇത് സ്പീക്കർ കാഗോഡ് തിമ്മപ്പയ്ക്ക് കൈമാറുകയും സംസ്ഥാനത്തിന്റെ പൊതു സ്വത്തായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP