Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുഞ്ഞമ്മയെ മറന്നു; ശ്രേയംസ് കുമാർ താരമാകാൻ എത്തി; രാഷ്ട്രീയ ചർച്ചകൾ വേണ്ടെന്ന സൂചന നൽകി പിണറായിയും; യുഡിഎഫ് എംഎൽഎയെ സിപിഐ(എം) സമ്മേളനത്തിന് വിളിച്ചത് പത്രമുതലാളിയെന്ന നിലയിൽ

കുഞ്ഞമ്മയെ മറന്നു; ശ്രേയംസ് കുമാർ താരമാകാൻ എത്തി; രാഷ്ട്രീയ ചർച്ചകൾ വേണ്ടെന്ന സൂചന നൽകി പിണറായിയും; യുഡിഎഫ് എംഎൽഎയെ സിപിഐ(എം) സമ്മേളനത്തിന് വിളിച്ചത് പത്രമുതലാളിയെന്ന നിലയിൽ

ആലപ്പുഴ: സിപിഐ(എം) സമ്മേളനത്തിൽ യുഡിഎഫ് സാന്നിധ്യവും. ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി ജെഡിയു എംഎൽഎ എംവിശ്രേയംസ് കുമാറാണ് പങ്കെടുത്തത്.

ഇതിലെ രാഷ്ട്രീയം ചർച്ചയായിപ്പോൾ തന്നെ സിപിഐ(എം) വിശദീകരണവുമുത്തി. സാധാരണ സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി പല രംഗത്തുള്ള പ്രമുഖരെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിച്ചിരുന്നു. പത്രരംഗത്തെ പ്രമുഖരേയും വിളിച്ചു. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് എംഎൽഎ സിപിഐ(എം) സമ്മേളനവേദിയിലെത്തിയത്.

വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ജനതാദൾ വിഭാഗം ഇടതു പക്ഷവുമായി അടുക്കുന്നുവെന്ന ചർച്ചകൾ സജീവമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് തോറ്റതോടെ യുഡിഎഫുമായി അകന്ന് കഴിയുകയാണ് വീരേന്ദ്രകുമാർ. ഈ സാഹചര്യത്തിലാണ് വീരേന്ദ്രകുമാറിന്റെ മകൻ കൂടിയായ ശ്രേയംസ് കുമാറിന്റെ സിപിഐ(എം) സമ്മേളനത്തിലെ സാന്നിധ്യം ശ്രദ്ധേയമാകുന്നത്. വ്യത്യസ്ത രാഷ്ട്രീയ ചേരിയിലാണെങ്കിലും സിപിഐ(എം) രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യമാണ് ശ്രേയംസിനെ ആലപ്പുഴയിലെത്തിച്ചതെന്നാണ് സൂചന.

ആലപ്പുഴയിൽ സമ്മേളനം നടക്കുമ്പോഴും സിപിഐ(എം) അണികളുടെ കുഞ്ഞമ്മയായ കെആർ ഗൗരിയമ്മയെ പ്രത്യേക ക്ഷണതാവായി സിപിഐ(എം) ക്ഷണിച്ചില്ലെന്നതും സൂചനയാണ്. നേരത്തെ ആലപ്പുഴ സമ്മേളനത്തിൽ ഗൗരിയമ്മയെ എത്തിച്ച് അണികളെ ആവേശത്തിലാക്കാൻ സിപിഐ(എം) ക്ഷണിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഗൗരിയമ്മയെ ഇടതുമുന്നണിയിലേക്ക് എത്തിക്കാനുള്ള ശ്രമവും നടന്നു. ഇടത് കൺവീനർ വൈക്കം വിശ്വൻ തന്നെ ഗൗരിയമ്മയെ സന്ദർശിച്ച് ചർച്ചയും നടത്തി. എന്നിട്ടും സിപിഐ(എം) സമ്മേളനവേദിയിലേക്ക് ഗൗരിയമ്മയെ ക്ഷണിച്ചില്ല. ജില്ലയിലെ മറ്റ് തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ എത്തിക്കുകയും ചെയ്തു.

പ്രത്യേക ക്ഷണിതാക്കളായി എത്തിയവരെ സമ്മേളന പ്രതിനിധികൾക്ക് സെക്രട്ടറി പിണറായി വിജയൻ തന്നെ പരിചയപ്പെടുത്തി. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായിരുന്നു അവർ. ടി പത്മനാഭൻ, ഇന്നസെന്റ്, എം കെ സാനു്, ജോയ്‌സ് ജോർജ്ജ്, മുകേഷ്, പീലിപ്പോസ് തോമസ്, സെബാസ്റ്റ്യൻ പോൾ, കെ ടി ജലീൽ, അബ്ദുറഹിമാൻ, ഹുസൈൻ രണ്ടാത്താണി, ചെറിയാൻ ഫിലിപ്പ്, കെ കെഎൻ കുറിപ്പ്, എൻ മാധവൻകുട്ടി, ബാലചന്ദ്രൻ ചുള്ളിക്കാട്, ഏഴാച്ചേരി രാമചന്ദ്രൻ, പവിത്രൻ തീക്കുനി എന്നിവർ പ്രമുഖരും സമ്മേളന സ്ഥലത്ത് എത്തി.

മാദ്ധ്യമ രംഗത്ത് നിന്ന് ശ്രേയംസ്‌കുമാറും മാദ്ധ്യമത്തിന്റെ ഒ അബ്ദുള്ളയും ഹിന്ദുവിന്റെ ഗൗരിദാസൻ നായരും അടക്കമുള്ളവർ പങ്കെടുത്തു. പ്രത്യേക ക്ഷണിതാക്കൾക്കായി വിരുന്നും ഒരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP