Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തദ്ദേശ സ്വയം ഭരണ ഉപതെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ചും തോറ്റപ്പോൾ എതിരാളികൾ ആയുധമാക്കിയത് പ്രകോപനമുണ്ടാക്കി; വി എം സുധീരന്റെ നോമിനിയെന്ന ഭാരം താങ്ങാനാവാതെ ഡിസിസി പ്രസിഡന്റ് പദവി രാജി വച്ച് ടി എൻ പ്രതാപൻ; രാജി സ്വീകരിക്കുന്ന പ്രശ്നമില്ലെന്ന് അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും; പ്രതാപന്റെ തിരക്കിട്ട തീരുമാനം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ കരുക്കൾ നീങ്ങുന്നുവെന്നറിഞ്ഞ് കൊണ്ടെന്നും സൂചനകൾ

തദ്ദേശ സ്വയം ഭരണ ഉപതെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ചും തോറ്റപ്പോൾ എതിരാളികൾ ആയുധമാക്കിയത് പ്രകോപനമുണ്ടാക്കി; വി എം സുധീരന്റെ നോമിനിയെന്ന ഭാരം താങ്ങാനാവാതെ ഡിസിസി പ്രസിഡന്റ് പദവി രാജി വച്ച് ടി എൻ പ്രതാപൻ; രാജി സ്വീകരിക്കുന്ന പ്രശ്നമില്ലെന്ന് അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും; പ്രതാപന്റെ തിരക്കിട്ട തീരുമാനം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ കരുക്കൾ നീങ്ങുന്നുവെന്നറിഞ്ഞ് കൊണ്ടെന്നും സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃശൂർ ഡിസിസി പ്രസിഡന്റായി ടി എൻ പ്രതാപനെത്തിയത് വി എം സുധീരന്റെ പിന്തുണയുമായാണ്. കഴിഞ്ഞ തവണ എംഎൽഎയായി മത്സരിക്കാൻ ആഗ്രഹിക്കാതെ മാറി നിന്നതിന് നൽകിയ ആംഗീകാരം. എന്നാൽ സുധീരന് ഇന്ന് പാർട്ടിയിൽ പഴയ പ്രതാപമില്ല. ഇതോടെ പ്രതാപനും കഷ്ടകാലമായി. അതനിടെ അപ്രതീക്ഷിത നീക്കത്തിൽ പ്രതാപൻ തൃശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്നറിയിച്ചു രാജിക്കത്ത് നൽകി. രാജി സ്വീകരിക്കാനാകില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതാപനെ അറിയിച്ചു. കേന്ദ്രനേതൃത്വത്തിനും പ്രതാപൻ രാജിസന്ദേശം അയച്ചുവെന്നറിയുന്നു. ഇതോടെ പ്രതാപന്റെ രാജി വെറുതെയായി. ഇനിയും ആസ്ഥാനത്ത് പ്രതാപൻ തന്നെ തുടരും.

വി എം. സുധീരന്റെ നോമിനിയായി ഡിസിസി തലപ്പത്തേക്കു വന്ന പ്രതാപൻ എഐ വിഭാഗങ്ങളെ യോജിപ്പിച്ചാണു നീങ്ങിയതെങ്കിലും ആരും പിന്തുണച്ചില്ല. നിർണ്ണായക സമയത്തെല്ലാം പാരയും പണിതു. തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പിൽ തൃശൂരിലെ അഞ്ചിടത്തും യുഡിഎഫ് സ്ഥാനാർത്ഥി തോറ്റിരുന്നു. ഇതോടെ പ്രതാപനെതിരെ ഗ്രൂപ്പുകൾ ഒളിയുദ്ധവും തുടങ്ങി. തനിക്ക് പ്രവർത്തിക്കാനാകില്ലെന്ന് പ്രതാപൻ തിരിച്ചറിഞ്ഞു. ഇതോടെയാണ് രാജി നൽകിയില്ല. ഗ്രൂപ്പുകളിൽ നിന്ന് മതിയായ സഹകരണം കിട്ടുന്നില്ലെന്ന് പ്രതാപനും വ്യക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവിയിൽ കേന്ദ്ര, സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ പ്രകടിപ്പിച്ച അതൃപ്തി പ്രതാപനെ പ്രകോപിപ്പിച്ചുവെന്നും പറയപ്പെടുന്നു.ഡിസിസിയുടെ പ്രവർത്തനത്തിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയില്ലെന്നു പരാതിപ്പെട്ടാണു പ്രതാപൻ രാജിക്കു സന്നദ്ധനായത്.

കെപിസിസി അഴിച്ചുപണിയോടനുബന്ധിച്ചു ചില ഡിസിസികളിലും മാറ്റമുണ്ടായേക്കാമെന്ന സൂചനയും പുറത്തുവന്നിരുന്നു. ഇതും പ്രതാപന്റെ രാജിക്ക് കാരണമായി എന്നും വിലയിരുത്തലുണ്ട്. മോശമായ ഡിസിസികളുടെ തലപ്പത്തു മാറ്റം വേണമെന്ന സമ്മർദം കോൺഗ്രസിലുണ്ട്. എന്നാൽ മികച്ച ഡിസിസി പ്രസിഡന്റുമാരിലൊരാളായാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി നേരത്തെ പ്രതാപന്റെ പ്രവർത്തനം വിലയിരുത്തിയത്. മത്സ്യത്തൊഴിലാളി കോൺഗ്രസിനെ ദേശീയതലത്തിൽ നയിക്കുന്ന പ്രതാപനു ഡിസിസി തലം വിട്ടു പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ട്. തൃശൂരിൽ ഇന്നലെയെത്തിയ മുല്ലപ്പള്ളി രാജിക്കത്തു സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്നു പ്രതാപനെ അറിയിച്ചുവെന്നാണു വിവരം. ഡിസിസികളിൽ മാറ്റം പരിഗണിക്കുന്നുവെങ്കിൽ മാത്രം ആലോചിക്കാമെന്നും വ്യക്തമാക്കി. നാലു ഡിസിസി പ്രസിഡന്റുമാരെ മാറ്റാനുള്ള സാധ്യത ചർച്ചകളിലുണ്ട്.

ഫെബ്രുവരിയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു പൂർണമായും കടക്കേണ്ടി വരുമെന്നതിനാൽ കെപിസിസി അഴിച്ചുപണി എത്രയും വേഗം നടത്താനാണു നീക്കം. പൂർണമായും പുതിയ ടീമെന്ന നിർദ്ദേശം നേതൃത്വം പരിഗണിച്ചുവെങ്കിലും അതു നടക്കാനിടയില്ല. നിലവിലുള്ള ഭാരവാഹികളിൽ സജീവമായി രംഗത്തുള്ള ഏതാനും പേരെ നിലനിർത്തും. മുൻ ഡിസിസി പ്രസിഡന്റുമാരിൽ 65 വയസ്സിൽ താഴെയുള്ളവരെ കെപിസിസി ഭാരവാഹിത്വത്തിലേക്കു പരിഗണിക്കും.

അന്തരിച്ച എം.ഐ. ഷാനവാസിനു പകരം ഷാനിമോൾ ഉസ്മാൻ കെപിസിസി വർക്കിങ് പ്രസിഡന്റാകാൻ സാധ്യതയേറി. വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം മൂന്നിൽ നിന്നു നാലായേക്കും. സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കാനാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP