1 usd = 71.31 inr 1 gbp = 93.02 inr 1 eur = 81.01 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 235.03 inr

Jan / 2019
23
Wednesday

ഉത്തർപ്രദേശിലെ ബിഎസ്‌പി- എസ്‌പി സഖ്യം ബിജെപിയെ നിലംപരിശാക്കുമെന്ന് ഇന്ത്യാ ടുഡേ സർവേ; 80 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 18 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; സഖ്യത്തിന് ലഭിക്കുക 58 സീറ്റുകൾ; മായാവതിയും അഖിലേഷും രാഹുലുമായി കൈർത്താൽ ബിജെപി അഞ്ചിലേക്ക് കൂപ്പുകുത്തും; സഖ്യത്തിൽ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് ലഭിക്കുക നാല് സീറ്റുകൾ മാത്രം; പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദിവസം പുറത്തുവന്ന സർവേ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദിക്ക് അടിപതറുമെന്ന് തന്നെ

January 23, 2019

ന്യൂഡൽഹി: യുപി പിടിച്ചാൽ ഇന്ത്യ പിടിച്ചു എന്നതാണ് കാലങ്ങായി ദേശീയ രാഷ്ട്രീയത്തിലെ മുദ്രാവാക്യം. നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി ഉയർത്തിയതിൽ കഴിഞ്ഞ തവണ ബിജെപി വഹിച്ച പങ്ക് ചെറുതല്ല. കഴിഞ്ഞ തവണ ബിജെപിക്ക് ഉത്തർപ്രദേശ് നൽകിയത് 73 സീറ്റായി...

അമേഠിയുൾപ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ എല്ലാം വിജയിച്ചിരിക്കുന്നത് ബിജെപി; റിസ്‌ക് എടുക്കാതെ മറ്റൊരു ഉറച്ച മണ്ഡലത്തിൽ കൂടി മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് ഉപദേശം; അമേഠിക്ക് പുറമേ മഹാരാഷ്ട്രയിലോ മധ്യപ്രദേശിലോ കോൺഗ്രസ് അധ്യക്ഷൻ മത്സരിച്ചേക്കും; രാഹുലിന്റെ സാന്നിധ്യം മത്സരിക്കുന്ന സംസ്ഥാനത്ത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും പുതിയ ലാവണം തേടിയുള്ള യാത്രക്ക് കാരണമാകുന്നു

January 23, 2019

ന്യൂഡൽഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഒന്നിലധികം മണ്ഡലത്തിൽ മത്സരിക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ മണ്ഡലത്തിലോ മധ്യപ്രദേശിലെ ചിന്ത്‌വാഡയിലോ കൂടി മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ശക്തം. അമേഠിയിൽ ബിജെപി പിടിമുറുക്കു...

രാഹുൽ നിശ്ചയിച്ച സംഘം കേരളത്തിൽ സർവ്വേ ആരംഭിച്ചു; ശബരിമല വിഷയം എങ്ങനെ ബാധിക്കുമെന്ന് പ്രത്യേകം വിലയിരുത്തും; എംപിമാരുടെ പ്രകടനവും സാധ്യതാ ലിസ്റ്റിലുള്ളവരുടെ ജനപ്രിയതയും കൃത്യമായി വിലയിരുത്തും; ഹൈക്കമാണ്ടിൽ പിടിയുണ്ടെങ്കിലും ജയസാധ്യത ഇല്ലാത്തവർക്ക് ഇക്കുറി അവസരം കിട്ടില്ല; തോറ്റവരെ വീണ്ടും നിർത്താൻ പല കടമ്പകൾ കടക്കേണ്ടി വരും; 20ൽ 18ഉം ഉറപ്പിക്കാൻ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജനപ്രീതി മാത്രം നോക്കി രാഹുലിന്റെ അതിശക്തമായ ഇടപെടൽ വരുന്നു

January 23, 2019

തിരുവനന്തപുരം: കേരളത്തിൽ 20ൽ 18ഉം യുഡിഎഫ് ജയിക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. രണ്ട് സീറ്റിൽ മുസ്ലിം ലീഗും കോട്ടയത്ത് കേരളാ കോൺഗ്രസും കൊല്ലത്ത് എൻ കെ പ്രമേചന്ദ്രനും ജയിക്കുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം 14 മണ്ഡലങ്ങളിൽ കോൺഗ്രസും...

കരുത്തനായ സുധാകരനെ അടിയറവ് പറയിച്ചത് നേട്ടമായി; മണ്ഡലത്തിൽ ഓടി നടന്നപ്പോൾ വ്യക്തിപരമായും തിളക്കം കൂടി; എംപി എന്ന നിലയിലെ പ്രവർത്തനത്തിൽ പാർട്ടിക്കും മതിപ്പ്; രാഷ്ട്രീയത്തിലുപരി വ്യക്തിപ്രഭാവവുമായി കണ്ണൂരിൽ രണ്ടാമംഗത്തിന് ഒരുങ്ങി പി കെ ശ്രീമതി; സുധാകരൻ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ പി കെ ശ്രീമതിക്ക് സിപിഎം രണ്ടാമൂഴം നൽകുന്നത് ഈ കണക്ക് കൂട്ടലിൽ

January 22, 2019

കണ്ണൂർ: രാജ്യത്തെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള കണ്ണൂരിൽ പി.കെ. ശ്രീമതിയെ ഒരു വട്ടം കൂടി മത്സരിപ്പിക്കാൻ സിപിഎം. നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ കരുത്തനായ കെ.സുധാകരനെ അടിയറവു പറയിച്ചത് പി.കെ. ശ്രീമതിയുടെ വ്യക്തിപരമായ തിളക്കം കൂടിയുണ്ട...

ഒന്നേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ വിജയിച്ച കോട്ടയത്ത് ഇക്കുറി യുഡിഎഫ് സ്ഥാനാർത്ഥിയാരെന്ന കാര്യത്തിൽ ഊഹാപോഹം പോലും അസാധ്യമാകുന്നു; ജോസ് കെ മാണിയുടെ ഭാര്യ മത്സരിക്കില്ലെന്ന് ഉറപ്പായെങ്കിലും സ്ഥാനാർത്ഥി ചർച്ച പോലും തുടങ്ങാതെ കേരളാ കോൺഗ്രസ്; പത്തനംതിട്ട ചോദിച്ച് കോട്ടയം വിട്ടു കൊടുക്കാൻ ജനതാദൾ ഒരുങ്ങിയെങ്കിലും പറ്റിയ സ്ഥാനാർത്ഥിയെ കണ്ടത്താൻ സിപിഎമ്മിനും കഴിയുന്നില്ല; ഇരു മുന്നണികൾക്കും പറ്റിയ സ്ഥാനാർത്ഥിയില്ലാത്ത ഏക മണ്ഡലമായി കോട്ടയം മാറുമ്പോൾ

January 22, 2019

കോട്ടയം: കോൺഗ്രസിന്റേയും കേരളാ കോൺഗ്രസിന്റേയും വിജയ ചരിത്രമാണ് കോട്ടയത്തിന് ലോക്‌സഭയിലേക്ക് കൂടുതലായി പറയാനുള്ളത്. 1967ൽ കെ എം എബ്രഹാമും പിന്നെ സുരേഷ് കുറുപ്പ് നടത്തിയ തേരോട്ടങ്ങളുമാണ് കോട്ടയത്തെ സിപിഎം പക്ഷത്ത് നാല് തവണ എത്തിച്ചത്. മൂവാറ്റുപുഴ മണ്ഡല...

വിജയസാധ്യത ഉള്ളവരെ മാത്രം നിർത്തിയുള്ള രാഹുലിന്റെ നിർദ്ദേശം എംഎൽഎമാരിൽ ചിലർക്ക് നറുക്കു വീഴാൻ കാരണമായേക്കും; പാലക്കാട് ഷാഫി പറമ്പിലിനെയും എറണാകുളത്ത് ഹൈബി ഈഡനെയും ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെയും പരിഗണിക്കുന്നത് ജയസാധ്യത മാത്രം മുന്നിൽകണ്ട്; ആറ്റിങ്ങലിൽ അടൂർ പ്രകാശ് സ്ഥാനം ഉറപ്പിച്ചപ്പോൾ ആലത്തൂരിൽ സജീവ പരിഗണനയിലുള്ളത് ഐ എം വിജയന്റെ പേര്; പി കെ ബിജുവിനെ മാറ്റി കെ രാധാകൃഷ്ണനെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ആലോചന; ജോസഫ് ഇടുക്കി ചോദിക്കുന്നതി മകന് വേണ്ടി തന്നെ

January 22, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയോടെ നോക്കുന്ന സംസ്ഥാനമാണ് കേരളം. രാഹുൽ ഗാന്ധി കേരളത്തിലെ നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം പരമാവധി സീറ്റുകളിൽ വിജയിക്കണം എന്നാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ സ്ഥാനാ...

ആലത്തൂർ പാർലമെന്റ് സീറ്റിൽ എത്തുക അപ്രതീക്ഷിത മുഖം! മുൻ കെഎസ്‌യു നേതാവും ഡൽഹി എയിംസ് യൂണിയൻ വീണ്ടും തിരിച്ചു പിടിക്കുകയും ചെയ്ത ദലിത് ആക്റ്റിവിസ്റ്റ് വിപിൻ കൃഷ്ണനും സാധ്യതാ പട്ടികയിൽ; സംവരണ സീറ്റായ ആലത്തൂരിൽ കഴിവും പ്രവർത്തന പരിചയവും ഒരു യുവനേതാവിനെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ രംഗത്ത്; രാഹുൽ ബ്രിഗേഡിൽ നിന്ന് പുതിയൊരാൾ കൂടി കേരളത്തിൽ അങ്കം കുറിക്കുമോ?

January 21, 2019

പാലക്കാട്: കോൺഗ്രസിന് കേരളത്തിൽ വലിയ പ്രതീക്ഷകളൊന്നും ഇല്ലാത്ത സീറ്റായിരുന്നു തൃശൂർ- പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആലത്തൂർ ലോക്സഭാ മണ്ഡലം. പക്ഷേ കഴിവും പ്രവർത്തന പരിചയവും ഒരു യുവനേതാവിനെ കണ്ടെത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കൂക...

കോട്ടയത്തിന് പുറമേ ഒരു സീറ്റുകൂടി ചോദിച്ച മാണിയുടെ നിലപാട് വെറും തമാശയല്ല; രണ്ടാമത്തെ സീറ്റ് കിട്ടിയേ മതിയാവൂ എന്ന വാശിയിൽ ഉറച്ചു പി ജെ ജോസഫ് വിഭാഗം; പിണങ്ങിപ്പോയ മാണിയെ തിരികെ കൊണ്ടു വന്നതിന് മുൻകൈ എടുത്ത നേതാക്കൾക്കെല്ലാം ഞെട്ടൽ; ഇടുക്കിയോ ചാലക്കുടിയോ ഇല്ലാതെ പിന്നോട്ടിലെന്ന് തീർത്തു പറഞ്ഞു കേരള കോൺഗ്രസ്; ഇടുക്കിയിൽ മത്സരിക്കാൻ ജോസഫ് കണ്ടു വെച്ചിരിക്കുന്നത് മകനെ തന്നെ; വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് ശീലയിൽ വെച്ച അവസ്ഥയിൽ യുഡിഎഫ്

January 21, 2019

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചു വിജയിക്കേണ്ട രാജ്യസഭാ സീറ്റ് കെ എം മാണിയുടെ കാൽച്ചുവട്ടിൽ വെച്ച് നൽകി കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ അണികൾക്കിടയിൽ ഉണ്ടായ വികാരം അതിശക്തമായിരുന്നു. സൈബർ ലോകത്ത് അടക്കം കടുത്ത വിമർശനമാണ് ഇത...

അഭയംതേടി അനേകം തവണ മാണിയെ ചെന്നു കണ്ടെങ്കിലും വാതിൽ തുറക്കാതെ മാണി; ഇനി കാത്തു നിന്നിട്ടു കാര്യമില്ലെന്നറിഞ്ഞ് കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചു കരുത്തു തെളിയിക്കാൻ പി സി തോമസ്; യുഡിഎഫ് വാതിൽ കൊട്ടിയടച്ചതോടെ പത്തനംതിട്ടയിൽ മകനെ നിർത്തി കരുത്തു തെളിയിക്കാൻ പി സി ജോർജ്ജും; ഷോൺ ജോർജ്ജിനെ പിന്തുണക്കുന്നതിനെ കുറിച്ചു ആലോചന സജീവമാക്കി ബിജെപിയും

January 21, 2019

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ആരാണ് യുഡിഎഫ് സ്ഥാനാർത്ഥിയാകുക? ഈ ചോദ്യം കേരളാ കോൺഗ്രസിലും മുന്നണിക്കുള്ളിലും ഉയർന്നു തുടങ്ങിയിട്ട് കാലം കുറച്ചായി. ജോസ് കെ മാണി രാജ്യസഭയിൽ എത്തിയതോടെ ഈ സീറ്റിൽ ആരു മത്സരിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്...

ഹൈബി ഈഡന്റെ പേരു സജീവമായതോടെ മണ്ഡലത്തിൽ സജീവമായി കരുക്കൽ നീക്കി കെ വി തോമസ്; പി രാജീവിനെ മത്സരിപ്പക്കണമെന്ന വാദം ഉയർന്നപ്പോഴും ക്രൈസ്തവ സഭയിലെ പ്രമുഖനെ സ്വതന്ത്രനാക്കി നിർത്താൻ സാധിക്കുമോ എന്നാലോചിച്ചു സിപിഎം; സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശിച്ച എ എൻ രാധാകൃഷ്ണൻ പോലും താൽപ്പര്യമില്ലാതെ വന്നതോടെ ബിഡിജെഎസിന് കൊടുത്തു തലയൂരാൻ ബിജെപി; എറണാകുളത്തെ തെരഞ്ഞെടുപ്പ് ചിത്രങ്ങൾ ഇപ്പോൾ ഇങ്ങനെ

January 21, 2019

കൊച്ചി: കാലം കുറേയായി കെ വി തോമസ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എംപിയായി വിലസാൻ തുടങ്ങിയിട്ട്. ദേശീയ രാഷ്ട്രീയത്തിൽ സോണിയ ഗാന്ധിയോടുള്ള അടുപ്പം മുതലാക്കി മന്ത്രിസ്ഥാനം വരെ വെട്ടിപ്പിടിച്ച വ്യക്തിയാണ് അദ്ദേഹം. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്തവണയും അ...

ബിജെപിക്ക് 160 സീറ്റു വരെ കിട്ടുമെന്ന് ശശി തരൂർ; കോൺഗ്രസിന് ബിജെപിയേക്കാൾ കുറവായിരിക്കുമെന്നും കോൺഗ്രസ് നേതാവ്; സത്യമായ വിലയിരുത്തലെങ്കിൽ സമുന്നത പദവിയിൽ ഇരിക്കവേ ഇങ്ങനെ സത്യം വിളിച്ചു പറയാമോ എന്നു ചോദിച്ചു സോഷ്യൽ മീഡിയ; ബിജെപി അധികാരത്തിൽ എത്തുകയില്ലെന്ന് സ്ഥാപിക്കാൻ ശശി തരൂർ പുറത്തുപറഞ്ഞ കണക്കു വിവാദമാകുമ്പോൾ

January 20, 2019

തിരുവനന്തപുരം: ദേശീയ തലത്തിൽ ശോഭിക്കുന്ന കോൺഗ്രസ് നേതാക്കളിൽ പ്രധാനി ആണെങ്കിലും ശശി തരൂരിന്റെ പ്രസ്താവനകൾ പലപ്പോഴും കോൺഗ്രസിനെ വെട്ടിലാക്കാറുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന് അനുസൃതമായി പ്രസ്താവന നടത്താൻ അദ്ദേഹം പരാജയപ്പെടുന്നതാണ് ഇവിടെ വിവാദമാകുന്നത്. ല...

എഐസിസി പദവിയിൽ തുടരുമ്പോഴും കെ സി വേണുഗോപാൽ ആലപ്പുഴയിൽ തന്നെ മാറ്റുരക്കും; സിഎസ് സുജാതയുടെയും ദലീമ ജോജോയുടെയും എ എം ആരിഫിന്റെയും പേരുകൾ ചർച്ച ചെയ്ത് സിപിഎം; എം എ ബേബിയുടെ പേരു ഉയരുമ്പോഴും വിസമ്മതം അറിയിച്ചു മുതിർന്ന നേതാവ്; തുഷാർ വെള്ളാപ്പള്ളിയെ ഇറക്കാൻ കരുക്കൾ നീക്കി സിപിഎം: ആലപ്പുഴയിലെ ഇപ്പോഴത്തെ ചിത്രങ്ങൾ ഇങ്ങനെ

January 20, 2019

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യം മുഴുവൻ ഉറ്റുനോക്കുന്നതാകും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇതിന് കാരണം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുട വലംകൈയായ കെ സി വേണുഗോപാൽ മത്സരിക്കുന്ന മണ്ഡലമാണ് ഇത്. കേന്ദ്രത്തിൽ കോൺഗ്രസ് അധ...

ആദ്യം തെളിഞ്ഞതുകൊല്ലത്തെ ചിത്രം; പ്രേമചന്ദ്രനും കെഎൻ ബാലഗോപാലും ഏറ്റുമുട്ടുമ്പോൾ ജനം ആർക്കൊപ്പം നിൽക്കും; എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവിന്റെ സഹോദരനെ സുകുമാരൻ നായർ കൈവിടുമോ? സുരേഷ് ഗോപി മുതൽ സിവി ആനന്ദബോസ് വരെയുള്ളവരുടെ പേരുയർത്തുമ്പോഴും ഒരു സ്ഥിരീകരണവുമില്ലാതെ ബിജെപിക്ക് കിതപ്പ്; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കൊല്ലം ചർച്ചയാകുമ്പോൾ

January 19, 2019

കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിൽ അങ്കത്തട്ടുയരുന്നതുകൊല്ലത്താണ്. കൊല്ലം കണ്ടാൽ ഇല്ലം വേണ്ടെന്ന് പറഞ്ഞ് കേരളത്തിലെ പ്രധാനമന്ത്രി മോദിയുടെ പ്രചരണത്തിന് തുടക്കമിട്ടത് അവിടെയാണ്. കൊല്ലം ബൈപ്പാസിലാണ് പ്രചരണത്തിലെ മറ്റൊരു വികസന അജണ്ട. ഇപ്പോൾ കൊല്ലത്ത് സ്ഥാന...

തുഷാർ മത്സരിച്ചില്ലെങ്കിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, തൃശ്ശൂർ, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിൽ ബിജെപി നേരിട്ടു മത്സരിക്കും; കുമ്മനം വരില്ലെന്ന് ഉറപ്പായതോടെ കെ സുരേന്ദ്രനെ നിർത്താൻ സമ്മർദ്ദം ശക്തം; പത്തനംതിട്ടയിലും തൃശ്ശൂരും കണ്ണന്താനത്തിന്റെ പേരും സജീവം; എന്തുവില കൊടുത്തും തിരുവനന്തപുരത്തെ വിജയം ഉറപ്പിക്കാൻ കൂടിയാലോചനകളുമായി ബിജെപി നേതാക്കൾ

January 19, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സജീവ ഒരുക്കങ്ങളിലേക്ക് മുന്നണികൾ കടന്നുകഴിഞ്ഞു. എൽഡിഎഫും യുഡിഎഫും ബിജെപിയും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നുണ്ട്. എൻഡിഎ സീറ്റു വിഭജനം അടക്കമുള്ള വിഷയങ്ങളിലേക്കാണ് കടന്നിരിക്കുന്നത്. എട്ടു സീറ്റുകൾ വേണമ...

ഏതൊക്കെ മാസങ്ങളിൽ എത്ര ഘട്ടങ്ങളായി വേണം വോട്ടെടുപ്പ്? ലോകസഭാ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാൻ തലപുകച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; മാർച്ച് ആദ്യം തീയതി പ്രഖ്യാപിക്കാൻ സാധ്യത; നാലുനിയമസഭകളിലേക്കും ജമ്മു-കശ്മീരിലേക്കുമുള്ള തിരഞ്ഞെടുപ്പും ഒപ്പം നടത്തിയേക്കും

January 18, 2019

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാൻ സാധ്യത. നിലവിലുള്ള ലോകസ്ഭയുടെ കാലാവധി ജൂൺ മൂന്നിനാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തേണ്ട മാസങ്ങളും ഘട്ടങ്ങളുടെ എണ്ണവും മറ്റും തീരുമാനിച്ചുവരികയാണ്. സുരക്ഷാസേനകളുടെ ലഭ്യത കൂ...

MNM Recommends