1 usd = 71.20 inr 1 gbp = 91.63 inr 1 eur = 81.12 inr 1 aed = 19.37 inr 1 sar = 18.98 inr 1 kwd = 234.66 inr

Jan / 2019
17
Thursday

ശബരിമല വിഷയത്തിൽ സിപിഎമ്മിന് ഉറച്ച പിന്തുണ നൽകിയ പുന്നല ശ്രീകുമാറിനെ മാവേലിക്കരയിൽ എൽഎഡിഎഫ് പരീക്ഷിക്കുമോ? ഇടത് സ്ഥാനാർത്ഥി പരിഗണനയിൽ മുമ്പിൽ കെപിഎംഎസ് നേതാവ് തന്നെ; കൊടിക്കുന്നിലിനെ വെട്ടാൻ പുന്നലയോളം പറ്റിയ നേതാവില്ലെന്ന് സൂചിപ്പിച്ച് ഇടത് വൃത്തങ്ങൾ; സിപിഐ സീറ്റ് വിട്ടുകൊടുത്താൽ പുന്നല ഇടത് സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കും

December 27, 2018

കോട്ടയം: ലോക്‌സഭയിൽ യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് മാവേലിക്കര. സംവരണ മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രിയായ കൊടിക്കുന്നിൽ സുരേഷ് വലിയ വിജയം നേടുമെന്നാണ് ഏവരുടേയും വിലയിരുത്തൽ. ഇത് മനസിലാക്കി പുതുതന്ത്രം ഒരുക്കുകായണ് സിപിഎം. എന്നാൽ മവേലിക്കര സീറ്റ് സിപിഐയുടേതാ...

അഭിമാനപോരാട്ടത്തിൽ ജയം മാത്രമല്ല സെഞ്ച്വറിയും നേടി ബിജെപി! മൂന്നുസംസ്ഥാനങ്ങളിലെ തിരിച്ചടിയിൽ മനംനൊന്തിരുന്ന പാർട്ടി പ്രവർത്തകരെ ഊർജ്ജസ്വലരാക്കി ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം; ജാസ്ദാൻ മണ്ഡലത്തിൽ 20,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബവ്‌ലിയ ജയിച്ചുകയറിയതോടെ എംഎൽഎമാരുടെ എണ്ണം നിയമസഭയിൽ മൂന്നക്കമായി

December 23, 2018

അഹമ്മദാബാദ്: മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസ് വിജയത്തിന്റെ നിഴലിൽ ഗുജറാത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല ജയം. ജാസ്ദാൻ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 19,979 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചുകയറിയത്. കോൺഗ്രസിനും ബിജെപിക്കും അഭിമാ...

ഇടുക്കി പിടിച്ചെടുക്കാൻ ആത്യുഗ്രൻ സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടി തന്നെ; കെ എം മാണി വഴങ്ങിയാൽ കോട്ടയത്തേക്കും മുൻ മുഖ്യമന്ത്രിയെ പരിഗണിക്കും; പാർട്ടി നിർദ്ദേശിച്ചാൽ താൻ മത്സരിക്കും എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതോടെ സീറ്റിലും ചർച്ച സജീവം

December 23, 2018

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള സാധ്യത ഏറുന്നു. ഉമ്മൻ ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട്. എ ഗ്രൂപ്പിലെ കരുത്തനായ ഉമ്മൻ ചാണ്ടിയെ ഇടുക്കിയിലോ കോട്ടയത്തോ ന...

ആരവങ്ങളൊഴിഞ്ഞു; ഇനി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ അണിയറ നീക്കങ്ങളുമായി രാഷ്ട്രീയപാർട്ടികൾ; പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് വാഗ്ദാന പെരുമഴയുമായി ബിജെപി; കർഷകരെ പ്രീണിപ്പിക്കാനുള്ള പദ്ധതികൾ അണിയറയിലൊരുക്കി മോദി; പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടി സഖ്യത്തിന് കോൺഗ്രസ് പടയൊരുക്കം; ഇനി എല്ലാ കണ്ണുകളും ഇന്ദ്രപ്രസ്ഥത്തിലേക്ക്

December 20, 2018

ന്യൂഡൽഹി: സെമിഫൈനൽ കഴിഞ്ഞു.  ഇനി ഫൈനൽ മത്സരം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ കൂടി മാത്രം. എല്ലാ വഴികളും ചർച്ചകളും ചെന്നെത്തുന്നത് പൊതുതെരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരവങ്ങൾ അവസാനിച്ചിരിക്ക...

തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഇക്കുറിയും തരൂരിന്റെ കയ്യിൽ ഒതുങ്ങുമോ? തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുറുകുമ്പോൾ ചർച്ചകളും പുരോഗമിക്കുന്നു; കുമ്മനം, മോഹൻലാൽ, ശ്രീധരൻപിള്ള, സുരേഷ് ഗോപി എന്നിവരെ ചുറ്റിപ്പറ്റി ബിജെപിയിൽ ചർച്ച; കടുത്ത പരാജയങ്ങൾ നിലനിൽക്കുന്നതിനാൽ മണ്ഡലം വിട്ടുനൽകാൻ സിപിഎമ്മിൽ നിന്നും ആവശ്യം; പന്ന്യനെയോ നമ്പി നാരായണനെയോ, പൊതുസമ്മതരേയോ നിർത്താൻ ഇടതു നീക്കം; അഭ്യൂഹങ്ങൾ കനക്കുമ്പോൾ അനന്തപുരിയിൽ ഇത്തവണ പേരാട്ടം കടുക്കും

December 18, 2018

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർത്തി മുന്നണികൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കിയതോടെ തിരുവനന്തപുരത്തും രാഷ്ട്രീയ ചർച്ചകൾ സജീവം. കഴിഞ്ഞ രണ്ടു തവണയും മണ്ഡലം കോൺഗ്രസിന് അനുകൂലമായാണ് നിലകൊണ്ടത്. അതുകൊണ്ട് തന്നെ ഹാട്രിക് ജയസാധ്യതയു...

മുൻപിൽ നിന്ന് പടപൊരുതി തോൽവി ഏറ്റു വാങ്ങാൻ മോദിയുടെ ഈഗോ അനുവദിക്കുന്നില്ല; 2019ൽ ലോക്‌സഭയിൽ കേവല ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ മോദി മത്സരിക്കാതെ മാറി നിന്നേക്കും; ആദിത്യനാഥിനെ പകരക്കാരനാക്കാനുള്ള നീക്കവും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പോടെ പൊളിഞ്ഞു; സുഷമാ സ്വരാജിനേയോ നിർമ്മലാ സീതാരമനേയോ മുമ്പിൽ നിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സജീവമായി ആലോചിച്ച് ബിജെപി വൃത്തങ്ങൾ

December 18, 2018

ന്യൂഡൽഹി: ആർ എസ് എസിൽ നിന്ന് ബിജെപിയിലെത്തി ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി മാറിയത് സംഘപരിവാർ പിന്തുണയോടെയാണ്. എൽകെ അദ്വാനിയുടെ വിശ്വസ്തൻ തന്ത്രപരമായി കരുക്കൾ നീക്കി പ്രധാനമന്ത്രിയുമായി. ഗുരുവായ അദ്വാനിയെ വരെ വെട്ടി മാറ്റിയുള്ള മുന്നേറ്റത്തി...

നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവറിയിച്ചിട്ടും കോൺഗ്രസിന് വിവാദശരം തന്നെ; അവസാന തീയതി കഴിഞ്ഞ് 48 ദിവസം പിന്നിട്ടിട്ടും പോയ വർഷത്തെ വരവ് ചെലവ് സത്യവാങ്മൂലം പുറത്ത് വിട്ടില്ല; 1027 കോടി വരുമാനവും 758 കോടി ചെലവുമുള്ള ബിഗ് ബഡ്ജറ്റ് തിളക്കവുമായി ബിജെപി; 104 കോടി വരവും 83 കോടി ചെലവുമായി സിപിഎം രണ്ടാമത്

December 18, 2018

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവറിയിച്ചിട്ടും കോൺഗ്രസിന് നേരിടേണ്ടി വരുന്നത് വിവാദശരം തന്നെ. കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കാനുള്ള അവസാന തീയതി പിന്നിട്ട് 48 ദിനങ്ങൾ പിന്നിട്ടിട്ടും വരവ് ചെലവ് സംബന്ധിച്ച സത്യവാങ്മൂലം കോൺഗ്...

മധ്യപ്രദേശിലെ പുത്തൻ എംഎൽഎമാർ കോടികളുടെ സ്വത്തിനുടമകളെന്ന് റിപ്പോർട്ട് ; 187 പേർ കോടീശ്വരന്മാരാണെന്ന വാർത്തയ്ക്ക് പിന്നാലെ 230 അംഗ നിയമസഭയിൽ 41 ശതമാനം ആളുകളുടെ പേരിലും ക്രിമിനൽ കേസുണ്ടെന്നും റിപ്പോർട്ട് ; 64 പേർക്ക് അഞ്ചാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും മധ്യേ മാത്രം വിദ്യാഭ്യാസം

December 16, 2018

ന്യൂഡൽഹി: കോൺഗ്രസ് വിജയക്കൊടി പാറിച്ച തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വരുന്നത് സമ്മതിദായകരെ ഞെട്ടിക്കുന്ന വാർത്തയാണ്. രാജ്യത്തിന്റെ ഹൃദയ ഭൂമിയായ മധ്യപ്രദേശിൽ നിന്നുമാണ് എംഎൽഎമാരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. ഇവിടെ പുതുതായി തി...

മറുകണ്ടം ചാടി പണിവാങ്ങി രാംദയാൽ ഉയികെ; തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ മുൻ പിസിസി വർക്കിങ് പ്രസിഡന്റിന് കനത്ത പരാജയം; കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ച മണ്ഡലത്തിൽ ഉയികെ വീണത് മൂന്നാം സ്ഥാനത്തേക്ക്

December 12, 2018

റായ്പൂർ: ചത്തീസ്ഗഢിൽ ബിജെപിയെ തറപറ്റിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി ഉജ്ജ്വല വിജയം നേടിയപ്പോൾ ബിജെപിക്ക് സന്തോഷിക്കാൻ വേറെയുമുണ്ടായിരുന്നു വക. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് പണികൊടുത്ത് ബിജെപി പാളയത്തിലേക്ക് ചേക്കേറിയ മുൻ പിസിസി വർക്കിങ് പ...

2019ൽ നരേന്ദ്ര മോദിയെ തറപറ്റിക്കാൻ ഒരുക്കങ്ങൾ തകൃതി; ബിജെപി- കോൺഗ്രസ് ഇതര പാർട്ടികൾ ഒന്നിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണെന്ന ആഹ്വാനവുമായി അസദുദ്ദീൻ ഒവൈസി; ബിജെപിയെ തകർക്കാൻ 'ഇതര പാർട്ടി'കൾ ഒന്നിക്കുമ്പോൾ ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവുവിനും ക്ഷണം; മൂന്ന് സംസ്ഥാനങ്ങളിൽ വിജയിച്ച് കാട്ടിയിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകുമോ എന്നും ഒവൈസി

December 12, 2018

ഹൈദരാബാദ്: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ കോൺഗ്രസ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കുമോ എന്നാണ് ഇപ്പോൾ രാജ്യത്തെ പ്രധാന ചർച്ച. നരേന്ദ്ര മോദിയേയും ബിജെപി സർക്കാരിനേയും വരുന്ന ലോക്‌സഭാ തിരഞ്ഞെ...

ഒറ്റയാനെ പോലെ സഹപ്രവർത്തകരോടും ഹൈക്കമാൻഡിനോടും കൊമ്പുകോർത്തു; പാർട്ടിയിൽ മുറുമുറുപ്പുകൾ ഉയർന്നപ്പോൾ രാഹുൽ ഗാന്ധിയും കൈവിട്ടു; ആഭ്യന്തര മന്ത്രിയും സ്പീക്കറും അടക്കം അഞ്ച് എംഎൽഎമാർ തിരഞ്ഞെടുപ്പിന് മുമ്പേ എംഎൻഎഫ്-ബിജെപി പാളയത്തിൽ ചേക്കേറി; വടക്ക്-കിഴക്കൻ മേഖലയിലെ അവശേഷിച്ച ഏകകോട്ടയായ മിസോറാം കോൺഗ്രസ് കൈവിട്ടപ്പോൾ അഞ്ചുവട്ടം മുഖ്യമന്ത്രിയായ ലാൽ തൻഹവ്‌ലയുടെ പതനം മൽസരിച്ച രണ്ടിടത്തും തോറ്റ്

December 12, 2018

ന്യൂഡൽഹി: ജനാധിപത്യത്തിൽ അന്തിമവാക്ക് പറയുന്നത് ജനങ്ങളാണ്..അല്ലെങ്കിൽ വോട്ടർമാരാണ്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ അവശേഷിച്ച ഏകകോട്ടയായ മിസോറാം കോൺഗ്രസിന് നഷ്ടമായി കഴിഞ്ഞു. ഏറ്റവുമധികം കാലം മിസോറാം മുഖ്യമന്ത്രിയായിരുന്ന ലാൽ തൻഹവ്‌ല മൽസരിച്ച രണ്ടുസീറ്റ...

ഒടുവിൽ പ്രതികരണവുമായി പ്രധാനമന്ത്രി; ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; 'വിജയവും പരാജയവും ജീവിതത്തിലെ അവിഭാജ്യ ഘടകമെന്നും പ്രധാനമന്ത്രി; കോൺഗ്രസിനെ അവരുടെ വിജയത്തിൽ അഭിനന്ദിക്കുന്നു; ഇന്നത്തെ ഫലം ജനങ്ങളെ കൂടുതൽ സേവിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിനായി കഠിന പ്രയത്നം നടത്തുന്നതിനുമായി കാണുന്നുവെന്നും നരേന്ദ്ര മോദി

December 11, 2018

ന്യഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത ആഘാതത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മോദി ജയവും തോൽവിയും ജീവിതത്തിന്റെ അവിഭാജ്യ ഘടകാമാണെന്നും ട്വീറ്റിലൂടെ അറി...

തീപാറും പോരാട്ടം നടന്ന മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസ്; ഗവർണർക്ക് കത്ത് നൽകി കമൽനാഥ്; മധ്യപ്രദേശിൽ ആന്റണി നിരീക്ഷകനായപ്പോൾ ഛത്തീസ്‌ഗഡിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ചുമതല; വസുന്ധരയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാനിലും രാഹുൽ ബ്രിഗേഡിന് ജയം; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; തോൽവി അംഗീകരിക്കുന്നുവെന്ന് മോദി

December 11, 2018

ന്യഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ ഫലം പുറത്തുവന്നപ്പോൾ തീപാറുന്ന പോരാട്ടം നടന്നത് മധ്യപ്രദേശിൽ. തിരഞ്ഞെടുപ്പിന് മുമ്പ് ബിഎസ്‌പിയെ പാട്ടിലാക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായെന്ന് കോൺഗ്രസ്,തിരിച്ചറിഞ്ഞ ദിവസം. മാരത്തൺ വോട്ടെണ്ണലാണ് മധ്യപ്രദേശിൽ ന...

യോഗിയുടെ പ്രസംഗം യോഗ്യമായില്ല; ആദിത്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടി; വിമർശനത്തിന് വഴിവച്ച പ്രസംഗങ്ങൾ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്ന് വിലയിരുത്തൽ; യുപി മുഖ്യനെത്തിയത് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ ; 63 മണ്ഡലങ്ങളിൽ പ്രചരണം നയിച്ച യോഗിയുടെ പ്രഭാവത്തിൽ ബിജെപി മുൻതൂക്കം നേടിയത് മൂന്നിടങ്ങളിൽ

December 11, 2018

ഡൽഹി: വോട്ട് ഒന്നുകൂടി ഉറപ്പിക്കാൻ കൂടെകൂട്ടിയ യോഗിയുടെ സാന്നിദ്ധ്യം ഇപ്പോൾ ബിജെപിക്ക് തിരിച്ചടിയായെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിവാദ നായകനായ യുപി മുഖ്യമന്ത്രി യോാഗി ആദിത്യനാഥിനെ മൂന്ന് സംസ്ഥാനങ്ങളിലാണ് ബിജെപി ഇലക്ഷന് മുൻപെ പ്രചരണത്തിന് ഇറക്കിയത...

പശുവിന് വോട്ടില്ല... ! ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്ക് ദയനീയ പരാജയം; സിരോഹി നിയമസഭയിൽ മത്സരിച്ച ഒട്ടാറാം സ്വതന്ത്ര സ്ഥാനാർത്ഥിയോട് തോറ്റത് 10,000 വോട്ടുകൾ; തോറ്റ് തുന്നംപാടിയത് പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിൽ പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ച മന്ത്രി

December 11, 2018

ജയ്പൂർ: ഇനിയെങ്കിലും മനസിലാക്കുക പശു വോട്ടു തരില്ലാ എന്ന്. തിരിച്ചടികളുടെ മേൽ തിരിച്ചടികളിൽ ഉഴലുന്ന ബിജെപിക്ക് കനത്ത പ്രഹരമേറ്റിരിക്കുന്നത് ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്കേറ്റ കനത്ത പാരാജയത്തോടെയാണ്. ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്ക് ...

MNM Recommends