1 usd = 71.22 inr 1 gbp = 91.91 inr 1 eur = 80.92 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.82 inr

Jan / 2019
18
Friday

ഒടുവിൽ പ്രതികരണവുമായി പ്രധാനമന്ത്രി; ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; 'വിജയവും പരാജയവും ജീവിതത്തിലെ അവിഭാജ്യ ഘടകമെന്നും പ്രധാനമന്ത്രി; കോൺഗ്രസിനെ അവരുടെ വിജയത്തിൽ അഭിനന്ദിക്കുന്നു; ഇന്നത്തെ ഫലം ജനങ്ങളെ കൂടുതൽ സേവിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിനായി കഠിന പ്രയത്നം നടത്തുന്നതിനുമായി കാണുന്നുവെന്നും നരേന്ദ്ര മോദി

December 11, 2018

ന്യഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത ആഘാതത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മോദി ജയവും തോൽവിയും ജീവിതത്തിന്റെ അവിഭാജ്യ ഘടകാമാണെന്നും ട്വീറ്റിലൂടെ അറി...

യോഗിയുടെ പ്രസംഗം യോഗ്യമായില്ല; ആദിത്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടി; വിമർശനത്തിന് വഴിവച്ച പ്രസംഗങ്ങൾ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്ന് വിലയിരുത്തൽ; യുപി മുഖ്യനെത്തിയത് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ ; 63 മണ്ഡലങ്ങളിൽ പ്രചരണം നയിച്ച യോഗിയുടെ പ്രഭാവത്തിൽ ബിജെപി മുൻതൂക്കം നേടിയത് മൂന്നിടങ്ങളിൽ

December 11, 2018

ഡൽഹി: വോട്ട് ഒന്നുകൂടി ഉറപ്പിക്കാൻ കൂടെകൂട്ടിയ യോഗിയുടെ സാന്നിദ്ധ്യം ഇപ്പോൾ ബിജെപിക്ക് തിരിച്ചടിയായെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിവാദ നായകനായ യുപി മുഖ്യമന്ത്രി യോാഗി ആദിത്യനാഥിനെ മൂന്ന് സംസ്ഥാനങ്ങളിലാണ് ബിജെപി ഇലക്ഷന് മുൻപെ പ്രചരണത്തിന് ഇറക്കിയത...

പശുവിന് വോട്ടില്ല... ! ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്ക് ദയനീയ പരാജയം; സിരോഹി നിയമസഭയിൽ മത്സരിച്ച ഒട്ടാറാം സ്വതന്ത്ര സ്ഥാനാർത്ഥിയോട് തോറ്റത് 10,000 വോട്ടുകൾ; തോറ്റ് തുന്നംപാടിയത് പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിൽ പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ച മന്ത്രി

December 11, 2018

ജയ്പൂർ: ഇനിയെങ്കിലും മനസിലാക്കുക പശു വോട്ടു തരില്ലാ എന്ന്. തിരിച്ചടികളുടെ മേൽ തിരിച്ചടികളിൽ ഉഴലുന്ന ബിജെപിക്ക് കനത്ത പ്രഹരമേറ്റിരിക്കുന്നത് ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്കേറ്റ കനത്ത പാരാജയത്തോടെയാണ്. ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്ക് ...

വിജയത്തിന് പിന്നിൽ കർഷകരും സാധാരണക്കാരും യുവാക്കളും; മൂന്ന് കോൺഗ്രസ് സർക്കാറുകളും കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും മാറ്റങ്ങളുണ്ടാക്കും; മോദി വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നത് പൊതുവികാരം; ബിഎസ്‌പിയും എസ്‌പിയും ഒപ്പം, പ്രതിപക്ഷം ഐക്യത്തോടെ നീങ്ങും: കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

December 11, 2018

ന്യൂഡൽഹി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു വിജയത്തിൽ പ്രവർത്തകർക്കും സാധാരണക്കാർക്കും നന്ദി പറഞ്ഞ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഇത് മാറ്റത്തിന്റെ സമയമാണ്. ഈ വിജയത്തിന് പിന്നിൽ കർഷകരും സാധാരണക്കാരും യുവാക്കളുമാണ്....

മിസോറാമിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിപോലും തോറ്റു; 34 സീറ്റുകൾ വെറും വിരലിൽ എണ്ണാവുന്നതായി കുറഞ്ഞു; അക്കൗണ്ട് തുറന്ന് ബിജെപിയും; വിജയികളായ മീസോ നാഷണൽ ഫ്രണ്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കാൻ ബിജെപി രൂപം നൽകിയ നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ ഭാഗമായിരുന്ന കക്ഷി; വിജയിച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് വിമുക്തമാക്കുകയെന്ന ബിജെപി തന്ത്രം

December 11, 2018

ഐസ്വാൾ: കോൺഗ്രസ് വിമുക്ത ഭാരതം എന്ന ആശയംപോലെ ബിജെപിയും പ്രത്യേകിച്ച് അമിത്ഷായും താലോലിക്കുന്ന സ്വപനമാണ കോൺഗ്രസ് വിമുക്തമായ നോർത്ത് ഈസ്റ്റ്. ആദ്യത്തെ സ്വപ്നം അടുത്തൊന്നും നടപ്പാവില്ലെന്ന സൂചന നൽകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ...

തെലങ്കാനയിൽ എഐഎംഐഎം സ്ഥാനാർത്ഥി അക്‌ബറുദ്ദീൻ ഉവൈസിക്ക് വിജയം; ഉവൈസി വിജയക്കൊടി പാറിച്ചത് പരമ്പരാഗത സീറ്റായ ചന്ദ്രാൻഗുട്ടയിൽ; തെലങ്കാനയിൽ ടിആർഎസ് മുന്നിൽ

December 11, 2018

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ചൂട് ശക്തമായിരിക്കവേ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടെണ്ണലിലാണ് രാജ്യം ഇപ്പോൾ ഉറ്റു നോക്കുന്നത്. ഈ അവസരത്തിലാണ് തെലങ്കാനയിൽ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥി അക്‌ബറുദ്ദീൻ ഉവൈസി മിന്നുന്ന ജയം സ്വന്തമാക്കിയെന്ന വാർത്ത പുറത്ത് വരുന്നത്...

മിസോറാമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി ഏറ്റതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസ് മുക്തം; മിസോ നാഷ്ണൽ ഫ്രണ്ട് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്; 26 സീറ്റിൽ എംഎൻഎഫ് മുന്നേറുമ്പോൾ ബിജെപിക്ക് ഒരു സീറ്റിലും ലീഡ്

December 11, 2018

ന്യൂഡൽഹി: മിസോറാമിൽ നിന്നും കോൺഗ്രസിന് കനത്ത തിരിച്ചടി. ഇവിടെ അധികാരത്തിൽ നിന്നും മിസോറാം പുറത്താകുന്ന അവസ്ഥയാണ് നിലവിലുള്ളത്. മിസോ നാഷ്ണൽ ഫ്രണ്ട് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് നീങ്ങുന്ന കാഴ്‌ച്ചയാണ് കാണാൻ സാധിക്കുന്നത്. ഇതോടെ വടക്കു കിഴക്കൻ സംസ...

രാജസ്ഥാനിൽ ബിജെപിക്ക് അടിതെറ്റിയപ്പോൾ രണ്ട് സീറ്റുകളിൽ ലീഡ് ചെയ്ത് സിപിഎം; ലീഡു ചെയ്യുന്നത് സിപിഎം സ്ഥാനാർത്ഥികളായ ഗിർഭാരി മാഹിയയും ബൽവാൻ പൂനിയയും

December 11, 2018

ജയ്പൂർ: രാജസ്ഥാനിൽ ബിജെപിക്ക് അടിതെറ്റുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതിനിടെ രാജസ്ഥാനിൽ സിപിഐ.എം രണ്ടിടത്ത് ലീഡ് ചെയ്യുന്നു. സിപിഐ.എം സ്ഥാനാർത്ഥികളായ ഗിർഭാരി മാഹിയയും ബൽവാൻ പൂനിയയുമാണ് ലീഡ് ചെയ്യുന്നത്. കർഷക സമരം നയിച്ച സിപിഎമ്മിന് ഗുണകരമാകുന്ന വി...

രാജസ്ഥാനിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്; 103 സീറ്റുകളിൽ മുന്നിൽ; പിറകോട്ട് അടിച്ചെങ്കിലും കടപുഴകാതെ 78 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു; അശോക് ഗെഹലോട്ടും സി പി ജോഷിയും ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം സച്ചിൻ പൈലറ്റിന്; കെ സി വേണുഗോപാലിനെ ജയ്പൂരിലേക്ക് അയച്ച് രാഹുൽ ഗാന്ധിയുടെ അതിവേഗ ഇടപെടൽ

December 11, 2018

ജയ്പൂർ: രാജസ്ഥാനിൽ ആദ്യ മണിക്കൂറുകളിലെ കോൺഗ്രസ് തരംഗത്തിന്റെ സൂചകങ്ങൾ മാറിമറിയുന്നു. മുഴുവൻ സീറ്റുകളിലെയും ഫലസൂചനകൾ പുറത്തുവരുമ്പോൾ 103 സീറ്റുകളിൽ കോൺഗ്രസ് മുന്നിലാണ്. ഇത് കേവല ഭൂരിപക്ഷവും കടന്നുള്ള അവസ്ഥയാണ് വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ട...

രാജസ്ഥാനിൽ കോൺഗ്രസ് അതിവേഗ നീക്കവുമായി മുന്നോട്ട്; കെ സി വേണുഗോപാലിന് ജയ്പൂരിലേക്ക് പോകാൻ നിർദേശിച്ച് രാഹുൽ ഗാന്ധി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റോ അശോക് ഗെലോട്ടോ എന്ന കാര്യത്തിൽ ഫലം വരും മുമ്പ് പാർട്ടിയിൽ ചർച്ച തുടങ്ങി

December 11, 2018

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേക്കെന്ന് സൂചന പുറത്തുവരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം പാർട്ടി കാഴ്‌ച്ചവയ്ക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതി...

മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

December 11, 2018

ന്യൂഡൽഹി: അഞ്ചുസംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ഛത്തീസ്‌ഗഡിലും, രാജസ്ഥാനിലും കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ, മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ ടിആർഎസ് സർക്കാർ രൂപീകരിക്കും. മിസ...

സെമി ഫൈനലിൽ വിജയിക്കുന്നത് മോദിയോ രാഹുലോ? എല്ലാ മിഴികളും അഞ്ച് സംസ്ഥാനങ്ങളിലേക്ക്; മധ്യപ്രദേശും ചത്തീസ് ഗഡും കാത്ത് മാനം രക്ഷിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ രാജസ്ഥാന് പുറമേ മധ്യപ്രദേശിലും തെലുങ്കാനയിലും ചുവട് ഉറപ്പിക്കാൻ കോൺഗ്രസും; ഏട്ട് മണി മുതൽ തൽസമയ സംപ്രേഷണവുമായി മറുനാടൻ ടിവിയും മറുനാടൻ മലയാളിയും; വായനക്കാർക്ക് അപ്പപ്പോൾ ഫലങ്ങളും വിലയിരുത്തലുകളും അറിയാൻ ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങൾ

December 11, 2018

ഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. ബിജെപി.ക്കും കോൺഗ്രസിനും കേന്ദ്രസർക്കാരിനും നിർണായകമായ ജനവിധിയാണ് ഇത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി.യ...

രാജസ്ഥാനിൽ വോട്ടിങ് യന്ത്രം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി; വോട്ടെടുപ്പു ദിവസം റിസർവ് മെഷീനുമായി ബിജെപി സ്ഥാനാർത്ഥിയുടെ വീട്ടിൽ പോയെന്ന ആരോപണത്തിന് പിന്നാലെ രാജസ്ഥാനിൽ വീണ്ടും തിരഞ്ഞെടുപ്പ് വിവാദം

December 08, 2018

ജയ്പുർ: രാജസ്ഥാനിൽ വോട്ടിങ് യന്ത്രം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിഷൻഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പർ 27ൽ നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. റോഡിൽ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്...

250 സീറ്റോടെ ബിജെപി മുന്നണി മുൻപിൽ എത്തുമെന്ന് പറഞ്ഞ 2004ൽ അധികാരം പിടിച്ചത് കോൺഗ്രസ് മുന്നണി; ഒറ്റയ്ക്ക് ബിജെപി ഭൂരിപക്ഷം നേടുമെന്ന് എല്ലാവരും പ്രവചിച്ച 2014ൽ മോദി അജയ്യനായി; ബിഹാറിൽ തൂക്കുസഭ പ്രഖ്യാപിച്ചിടത്ത് ലാലുവും നിതീഷും തൂത്തുവാരി; എഎപിക്ക് കഷ്ടി ഭൂരിപക്ഷം പറഞ്ഞിടത്ത് ഡൽഹി തൂത്തുവാരി; 2017ൽ തൂക്കുസഭ പ്രഖ്യാപിച്ചിടത്ത് യുപിയിൽ ബിജെപി നടത്തിയത് തൂത്തുവാരൽ: എക്സിറ്റ് പോളുകൾ എതിരായപ്പോൾ ബിജെപിയുടെ പ്രതീക്ഷ മുഴുവൻ മുൻകാലങ്ങളിൽ പിഴച്ചു പോയ പ്രവചനങ്ങളിൽ

December 08, 2018

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ വിജയം ആർക്കായിരിക്കും? ഇന്നലെ വൈകുന്നേരത്തോടെ പുറത്തുവന്ന എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് കോൺഗ്രസിന്റെ ശക്തമായ തിരിച്ചു വരവിനെയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് അധികാരത്തിൽ എ...

രാജസ്ഥാനിൽ കോൺഗ്രസ്; മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും ഇഞ്ചോടിഞ്ച് പോരാട്ടം; തെലങ്കാനയിൽ ടിആർഎസ്; മിസോറാമിൽ മീസോ നാഷണൽ ഫ്രണ്ട്; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് ആശ്വാസം; ആധികാരികത കൂടുതലുള്ള സർവേ പ്രവചനങ്ങൾ കോൺഗ്രസിന് ഒപ്പം; മൂന്നു സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെടുമെന്ന ഭീതിയിൽ ബിജെപി; രാജ്യം കാത്തിരുന്ന സെമി ഫൈനലിൽ മോദിയെ വെട്ടി ചാമ്പ്യനാവുക രാഹുൽ ഗാന്ധിയോ ?

December 07, 2018

ഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് ആശ്വാസം. രാജസ്ഥാൻ കോൺഗ്രസ് നേടുമെന്ന് എല്ലാ സർവേഫലങ്ങളും ഉറപ്പിച്ചു പറയുമ്പോൾ മധ്യപ്രദേശിലും ചത്തീസ്ഗഡിലും കനത്തവെല്ലുവിളിയാണ് പാർട്ടി ബിജെപ...

MNM Recommends