Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

9 സംസ്ഥാനങ്ങൾ, 72മണ്ഡലങ്ങൾ, നാലാം ഘട്ടം; ജെഎൻയു സമരനായകൻ കനയ്യകുമാറും താര തിളക്കത്തിൽ ഊർമിളയും പ്രിയാ ദത്തും ഇന്ന് ജനവിധി തേടും; കേന്ദ്രമന്ത്രി ഗിരിരാജ് സിങും അഖിലേഷ് യാഥവിന്റെ ഭാര്യ ഡിംപിളും മത്സര രംഗത്ത്; അവകാശം വിനിയോഗിക്കാൻ കാത്ത് 12.79 കോടി വോട്ടർമാർ; ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; ബംഗാളിൽ നിയോഗിച്ചിരിക്കുന്നത് 580 കമ്പനി കേന്ദ്ര സേനയെ

9 സംസ്ഥാനങ്ങൾ, 72മണ്ഡലങ്ങൾ, നാലാം ഘട്ടം; ജെഎൻയു സമരനായകൻ കനയ്യകുമാറും താര തിളക്കത്തിൽ ഊർമിളയും പ്രിയാ ദത്തും ഇന്ന് ജനവിധി തേടും; കേന്ദ്രമന്ത്രി ഗിരിരാജ് സിങും അഖിലേഷ് യാഥവിന്റെ ഭാര്യ ഡിംപിളും മത്സര രംഗത്ത്; അവകാശം വിനിയോഗിക്കാൻ കാത്ത് 12.79 കോടി വോട്ടർമാർ; ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; ബംഗാളിൽ നിയോഗിച്ചിരിക്കുന്നത് 580 കമ്പനി കേന്ദ്ര സേനയെ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാലാംഘട്ടം ഇന്ന് ആരംഭിക്കും. അമ്പത് സംസ്ഥാനങ്ങളിൽ നിന്നായി 72 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. മഹാരാഷ്ട്രയിലെ പതിനേഴും ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ 13 മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും. മഹാരാഷ്ട്രയിലെ നാൽപ്പത്തിയെട്ടിൽ പതിനേഴ് സീറ്റുകളും രാജസ്ഥാനിലെ ഇരുപത്തിയഞ്ചിൽ 13 സീറ്റുകളും നാലാം ഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്.മെയ്‌ ആറിനാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഏഴു സംസ്ഥാനങ്ങളിലായി 50 മണ്ഡലങ്ങളിലേക്കാണ് അന്നു തിരഞ്ഞെടുപ്പ്.ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാവുക.ആദ്യ ഘട്ടത്തിൽ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങൾ, രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങൾ, മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങളും വിധിയെഴുതി.

2014ൽ മഹാരാഷ്ട്രയിൽ 42 സീറ്റുകൾ ബിജെപി ശിവസേന സഖ്യം നേടിയപ്പോൾ രാജസ്ഥാനിലെ 25 സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. എന്നാൽ ഇത്തവണ ബിജെപിക്ക് കാര്യങ്ങൾ അത്ര ശുഭകരമല്ല. മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്‌റെ മൽസരിക്കുന്ന മുംബൈ സൗത്ത്, നടി ഊർമിള മാംതോഡ്കർ ജനവധിതേടുന്ന മുംബൈ നോർത്ത്, യുവമോർച്ച ദേശിയ അധ്യക്ഷ പൂനംമഹാജനും, നടൻ സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയദത്തും ഏറ്റുമുട്ടുന്ന മുംബൈ നോർത്ത്-സെൻട്രൽ എന്നിവയാണ് ശ്രദ്ധനേടുന്ന മണ്ഡലങ്ങൾ. കൂടാതെ നാസിക്, താനെ, കല്യാൺ, പാൽഘർ, ഷിർദ്ദി തുടങ്ങിയ സീറ്റുകളിലും പോരാട്ടംകടുക്കും.

സിപിഎം മഹാരാഷ്ട്രയിൽ മൽസരിക്കുന്ന ഏകസീറ്റായ ദിൻഡോരിയിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കനയ്യകുമാർ മൽസരിക്കുന്ന ബീഹാറിലെ ബഗുസാരായിയും ശ്രദ്ധേയ മണ്ഡലമാണ്. എതിർ സ്ഥാനത്ത് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ്. ഉത്തർപ്രദേശിലെ കനൗജിൽ എസ്‌പി തലവൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ്... ഇവരെക്കൂടെ 72 മണ്ഡലങ്ങളിലായി ആകെ മത്സരിക്കുന്നത് 945 സ്ഥാനാർത്ഥികൾ. ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്കു കടക്കുമ്പോൾ പോരാട്ടം കടുക്കുകയാണ്. 9 സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട വോട്ടെടുപ്പാണ്.

മഹാരാഷ്ട്രയിൽ മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ, പശ്ചിമ, ഉത്തര മഹാരാഷ്ട്രയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെ 3.11 കോടി സമ്മതിദായകരാണു വോട്ടു ചെയ്യാനെത്തുക. ഒഡീഷയിലെ 41 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും ഇന്നു നടക്കും. ഇവിടെ ആറു ലോക്‌സഭാ (ആകെയുള്ളത് 21) സീറ്റുകളിലേക്ക് 52 സ്ഥാനാർത്ഥികളും 41 നിയമസഭാ (ആകെ 147) സീറ്റുകളിലേക്ക് 336 പേരുമാണു നാലാം ഘട്ടത്തിൽ മത്സരിക്കാനുള്ളത്. ഒഡീഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ കൂടി വോട്ടെടുപ്പു പൂർത്തിയാകാനുണ്ട് പട്കുരയിൽ. ഇവിടെ ബിജെഡി സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്നു വോട്ടെടുപ്പ് മെയ്‌ 19ലേക്കു മാറ്റി.

നാലു ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്റെ തുടക്കവും ഇന്നാണ്. നടിയും എംപിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മൂൺ മൂൺ സെൻ (അസാൻസോൾ), കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് (ഫറൂഖാബാദ്), കേന്ദ്രമന്ത്രിമാരായ ബാബുൽ സുപ്രിയോ (അസാൻസോൾ), മുൻ എംപി പ്രിയ ദത്ത് (മുംബൈ നോർത്ത് സെൻട്രൽ), രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ടിന്റെ മകൻ വൈഭവ് (ജോധ്പുർ), മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ(മുംബൈ സൗത്ത്), നടിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശതാബ്ദി റോയ് (ബിർഭും) തുടങ്ങിയവരും ഇന്നു ജനവിധി തേടുന്ന പ്രമുഖരാണ്.

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പു സമയം. വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങൾ പതിവായതോടെ ബംഗാളിൽ ഇത്തവണ കനത്ത സുരക്ഷയാണ്. 580 കമ്പനി കേന്ദ്രസേനയെയാണു നിയോഗിച്ചിരിക്കുന്നത്. ഇതാദ്യമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പു കമ്മിഷന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് നിരീക്ഷകനെയും പ്രത്യേക നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്.

മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തിൽ ഇന്നാണു രണ്ടാം ഘട്ടം. കുൽഗാം ജില്ലയിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 23നു നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ അനന്ത്‌നാഗ് ജില്ലയായിരുന്നു ഉൾപ്പെട്ടിരുന്നത്. മെയ്‌ ആറിന് ഷോപിയാൻ, പുൽവാമ ജില്ലകളിലെ വോട്ടെടുപ്പ് കൂടി നടക്കുന്നതോടെ അനന്ത്‌നാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP