Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുൽവാമ ഭീകരാക്രമണം മോദിക്കും ബിജെപിക്കും ഗുണമാകുന്നു; ടൈംസ് ഓഫ് ഇന്ത്യയുടെ ഓൺലൈൻ മെഗാപോളിൽ പങ്കെടുത്ത 84 ശതമാനം പേരും മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പറയുന്നവർ; രാഹുലിനെ പിന്തുണയ്ക്കാൻ വെറും എട്ട് ശതമാനം പേർ മാത്രം; 87 ശതമാനം പേരും വിശ്വസിക്കുന്നത് അടുത്തത് എൻഡിഎ സർക്കാരെന്ന് തന്നെ; പുൽവാമ ആക്രമണം ബിജെപി സർക്കാരിന് അനുകൂലമെന്ന വിലയിരുത്തലിൽ അഭിപ്രായ സർവേ

പുൽവാമ ഭീകരാക്രമണം മോദിക്കും ബിജെപിക്കും ഗുണമാകുന്നു; ടൈംസ് ഓഫ് ഇന്ത്യയുടെ ഓൺലൈൻ മെഗാപോളിൽ പങ്കെടുത്ത 84 ശതമാനം പേരും മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പറയുന്നവർ; രാഹുലിനെ പിന്തുണയ്ക്കാൻ വെറും എട്ട് ശതമാനം പേർ മാത്രം; 87 ശതമാനം പേരും വിശ്വസിക്കുന്നത് അടുത്തത് എൻഡിഎ സർക്കാരെന്ന് തന്നെ; പുൽവാമ ആക്രമണം ബിജെപി സർക്കാരിന് അനുകൂലമെന്ന വിലയിരുത്തലിൽ അഭിപ്രായ സർവേ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് വലിയ മങ്ങലാണ് ഈയിടെ ഉണ്ടായത്. രാജസ്ഥാനിലും ചത്തീസ് ഗഡിലും മധ്യപ്രദേശിലും ബിജെപി തോറ്റത് മോദി പ്രഭാവത്തിന്റെ അഭാവം മൂലമാണെന്ന് വലിയിരുത്തി. പിന്നീടെത്തിയ അഭിപ്രായ സർവ്വേകളിലും ഇത് പ്രതിഫലിച്ചു. രാജ്യത്ത് ഭരണമാറ്റമുണ്ടാകുമെന്ന വിലയിരുത്തലെത്തി. ഇതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച് പുൽവാമയിൽ 40 സൈനികരുടെ വീരമൃത്യു സംഭവിച്ചത്. ഇതോടെ ഭീകരതയുടെ ചർച്ചയിലേക്ക് രാജ്യം മാറി. ഇത് മോദിക്ക് ഗുണകരമാകുന്നുവെന്നാണ് പുതിയ വിലയിരുത്തലുകൾ.

ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമേയുള്ളൂ. ഇതിന്റെ ഭാഗമായി പുതിയ ഗവൺമെന്റ് ആരുടേതായിരിക്കുമെന്ന അഭ്യൂഹങ്ങളും പ്രവചനങ്ങളും മുറയ്ക്ക് നടന്ന് വരുന്നുമുണ്ട്. ഇതിന്റെ ഭാഗമായി ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓൺലൈൻ മെഗാപോളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്. അതായത് ഈ പോളിൽ പങ്കെടുത്ത 84 ശതമാനം പേരും മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിക്കുന്നവരാണ്.

അതേ സമയം കോൺഗ്രസ് നേതാവ് രാഹുലിനെ ഈ പോളിൽ വെറും എട്ട് ശതമാനം പേർ മാത്രമേ പിന്തുണച്ചിട്ടുള്ളൂ. 87 ശതമാനം പേരും വിശ്വസിക്കുന്നത് അടുത്തത് എൻഡിഎ സർക്കാരാണ് അധികാരത്തിൽ വരുകയെന്നാണ്. ചുരുക്കിപ്പറഞ്ഞാൽ പുൽവാമ ഭീകരാക്രമണം ബിജെപി സർക്കാരിനും മോദിക്കും ഗുണകരമായേക്കുമെന്ന സൂചനയോടെ അഭിപ്രായ സർവേകൾ കുതി കുതിക്കുകയാണ്. ഈ ഓൺലൈൻ മെഗാപോളിൽ പങ്കെടുത്ത രണ്ട് ലക്ഷം പേരിൽ മൂന്നിൽ രണ്ട് പേരും അഥവാ 83 ശതമാനം പേരും മോദി നയിക്കുന്ന എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ജനകീയത വളരെ ഉയർന്ന് തന്നെ നിൽക്കുന്നുവെന്നാണ് പോൾഫലം എടുത്ത് കാട്ടുന്നത്. ഇന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മോദിയെ ആയിരിക്കും തങ്ങൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മുൻഗണന നൽകുകയെന്നാണ് ഈ പോളിൽ പങ്കെടുത്ത 84 ശതമാനം പേരും വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് മുൻഗണനയേകുന്നവർ വെറും 8.33 ശതമാനം മാത്രമാണ്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ ഇക്കാര്യത്തിൽ 1.44 ശതമാനം പേരും 0.43 ശതമാനം പേർ ബിഎസ്‌പി നേതാവ് മായാവതിയെയും പിന്തുണച്ചിരിക്കുന്നു. വേറെ ഏതെങ്കിലും രാഷ്ട്രീയ നേതാവായിരിക്കും അടുത്ത പ്രധാനമന്ത്രിയാവുകയെന്നാണ് പോളിൽ പങ്കെടുത്ത 5.9 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

രാഹുലിന് 2014ലേതിനേക്കാൾ ജനപ്രീതി വർധിച്ചുവോ എന്ന ചോദ്യത്തിന് അനുകൂലമായി 31 ശതമാനം പേർ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 63 ശതമാനം പേർ എതിർ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എൻഡിഎ, യുപിഎ എന്നിവ ഇല്ലാത്തതും മഹാഗത്ബന്ധം നയിക്കുന്നതുമായി സർക്കാരായിരിക്കും പുതുതായി അധികാരത്തിലേറുകെന്നാണ് 3.47 ശതമാനം പേർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 11നും 29നും മധ്യേയാണ് ഓൺലൈനിലൂടെ ഈ പോൾ നടത്തിയിരിക്കുന്നത്. ടൈംസ് ഗ്രൂപ്പിന്റെ 9 ഭാഷകളിലെ 13 മീഡിയ് പ്രോപ്പർട്ടികളിലായിരുന്നു ഈ പോൾ നടത്തിയത്. പ്രതികരണത്തിന്റെ ഫലങ്ങൾ സ്വാധീനിക്കപ്പെടാതിരിക്കാനായി പോൾ നടക്കുന്ന പത്ത് ദിവസത്തേക്ക് ഇവ മറച്ച് വച്ച് പിന്നീടാണ് പുറത്ത് വിട്ടിരിക്കുന്നത്.

അഞ്ച് വർഷത്തെ മോദി സർക്കാരിന്റെ റേറ്റിംഗിനെക്കുറിച്ചുള്ള ചോദ്യവും ഇതിലുൾപ്പെടുത്തിയിരുന്നു. മൂന്നിൽ രണ്ട് പേരും ഗുഡ് അല്ലെങ്കിൽ വെരി ഗുഡ് എന്നാണ് പ്രതികരിച്ചിരിക്കുന്നത്. അതായത് 59.51 ശതമാനം പേർ ഗുഡ് എന്നും 22.29 ശതമാനം പേർ വെരിഗുഡ് എന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. ആവറേജ് എന്ന റേറ്റിങ് നൽകിയിരിക്കുന്നത് 8.2 ശതമാനം പേരാണ്.വളരെ മോശം പ്രകടനം എന്നഭിപ്രായപ്പെട്ടിരിക്കുന്നവർ 9.9 ശതമാനം പേരാണ്. മോദി സർക്കാരിന്റെ ഏറ്റവും വലിയ വിജയവും പരാജയവും ഏതാണെന്ന ചോദ്യവും പോളിൽ ഉൾപ്പെടുത്തിയിരുന്നു.

വിവിധ സ്‌കീമുകളിലൂടെ പാവപ്പെട്ടവർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കിയെന്നതാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ വിജയമെന്നാണ് കൂടുതൽ പേർ അഥവാ 34.39 ശതമാനം പേർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ജിഎസ്ടി നടപ്പിലാക്കിയതാണ് ഏറ്റവും വലിയ വിജയമെന്നാണ് 29 ശതമാനം പേർ അഭിപ്രായപ്പെട്ടിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിൽ പുരോഗതിയുണ്ടാക്കാനായിട്ടില്ലെന്നത് മോദി സർക്കാരിന്റെ ഏറ്റവും വലിയ തോൽവിയാണെന്നാണ് 35.72 ശതമാനം പേർ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ വേണ്ടത്ര തൊഴിൽ സൃഷ്ടിക്കാൻ സാധിക്കാത്തതാണ് സർക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്നാണ് 29.5 ശതമാനം പേർ എടുത്ത് കാട്ടിയിരിക്കുന്നത്.

മോദി സർക്കാരിന് കീഴിൽ ന്യൂനപക്ഷവിഭാഗങ്ങൾക്ക് അരക്ഷിതാവസ്ഥ തോന്നുന്നുവോ എന്ന ചോദ്യത്തിന് അങ്ങനെയില്ലെന്നാണ് 65.5 ശതമാനം പേർ പ്രതികരിച്ചത്. എന്നാൽ അരക്ഷിതാവസ്ഥയുണ്ടെന്ന് പ്രതികരിച്ചത് 24.2 ശതമാനം പേരാണ്. ഉയർന്ന വിഭാഗത്തിലെ സാമ്പത്തികമായി താഴ്ന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാരിന്റെ പുതിയ നടപടി ബിജെപിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്നാണ് 72.6 ശതമാനം പേർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

റാഫേൽ അഴിമതി രാഷ്ട്രീയപരമായി എൻഡിഎയ്ക്ക് തിരിച്ചടിയേകുമെന്നാണ് 17.5 ശതമാനം പേർ പറയുന്നത്. എന്നാൽ 74.6 ശതമാനം പേർ എതിർ അഭിപ്രായക്കാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP