Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രമ്യ ഹരിദാസിനെ എ വിജയരാഘവൻ അവഹേളിക്കുന്നത് ആദ്യമായല്ല; ഐഎൻഎൽ ലയന വേദിയിലും അശ്ലീല പരാമർശം നടത്തി; അന്ന് പറഞ്ഞത് 'കുഞ്ഞാലിക്കുട്ടിയുടെ മുമ്പിൽ രമ്യ ഇരിക്കുന്ന ചിത്രം കണ്ട് ഞാൻ അന്തം വിട്ട് നിന്ന് പോയെന്ന്'; ഇന്നലെ വീണ്ടും ആവർത്തിച്ചത് മനപ്പൂർവം അവഹേളിക്കാനെന്ന് ആക്ഷേപം; വാക്കുകൾ വളച്ചൊടിച്ചെന്ന് പറഞ്ഞ് കോടിയേരി അടക്കം ന്യായീകരിച്ചെങ്കിലും എൽഡിഎഫ് കൺവീനർക്കെതിരെ നേതാക്കളിലും അണികളിലും കടുത്ത അമർഷം; വിജയരാഘവനെ പൂർണമായും തള്ളി കൈകഴുകി സൈബർ സഖാക്കളും

രമ്യ ഹരിദാസിനെ എ വിജയരാഘവൻ അവഹേളിക്കുന്നത് ആദ്യമായല്ല; ഐഎൻഎൽ ലയന വേദിയിലും അശ്ലീല പരാമർശം നടത്തി; അന്ന് പറഞ്ഞത് 'കുഞ്ഞാലിക്കുട്ടിയുടെ മുമ്പിൽ രമ്യ ഇരിക്കുന്ന ചിത്രം കണ്ട് ഞാൻ അന്തം വിട്ട് നിന്ന് പോയെന്ന്'; ഇന്നലെ വീണ്ടും ആവർത്തിച്ചത് മനപ്പൂർവം അവഹേളിക്കാനെന്ന് ആക്ഷേപം; വാക്കുകൾ വളച്ചൊടിച്ചെന്ന് പറഞ്ഞ് കോടിയേരി അടക്കം ന്യായീകരിച്ചെങ്കിലും എൽഡിഎഫ് കൺവീനർക്കെതിരെ നേതാക്കളിലും അണികളിലും കടുത്ത അമർഷം; വിജയരാഘവനെ പൂർണമായും തള്ളി കൈകഴുകി സൈബർ സഖാക്കളും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ്‌ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല. അദ്ദേഹം കോഴിക്കോട് നടത്തിയ പ്രസംഗത്തിലും രമ്യയെ അവഹേളിച്ചു കൊണ്ടാണ് സംസാരിച്ചത്. ഇതോടെ രമ്യ ഹരിദാസിനെതിരെ മനപ്പൂർവ്വമാണ് എ വിജയരാഘവൻ പെരുമാറിയതെന്ന ആക്ഷേപം ശക്തമാകുകയാണ്. രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താൻ അന്തം വിട്ടു എന്നായിരുന്നു എ വിജയരാഘവൻ കോഴിക്കോട് പ്രസംഗിച്ചത്. കോഴിക്കോട്ട് ഐ.എൻ.എൽ നാഷണൽ സെക്കുലർ കോൺഫ്രൻസ് ലയന സമ്മേളനത്തിലായിരുന്നു ഇടത് മുന്നണി കൺവീനറുടെ പരാമർശം. മാർച്ച് മുപ്പതിനായിരുന്നു വിജയരാഘവന്റെ പ്രസംഗം.

''തെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസുകാര് നേരെ പാണക്കാട്ടേക്ക് പിടിക്കും. സ്ഥാനാർത്ഥി മുരളി പാണക്കാട്ട്, സ്ഥാനാർത്ഥി രമ്യ പാണക്കാട്ട്. കുഞ്ഞാലിക്കുട്ടിയുടെ മുമ്പിൽ രമ്യ ഇരിക്കുന്ന ചിത്രം കണ്ട് ഞാൻ അന്തം വിട്ട് നിന്ന് പോയതാണ്'' എന്നായിരുന്നു എ. വിജയരാഘവൻ കോഴിക്കോട്ട് പറഞ്ഞത്. ഇതിന് ശേഷം ഇന്നലെ പൊന്നാനിയിൽ നടന്ന പി.വി അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ വച്ചാണ് രമ്യ ഹരിദാസിനെ വിജയരാഘവൻ വീണ്ടും അധിക്ഷേപിച്ച് സംസാരിച്ചത്. ' ആലത്തൂരിലെ സ്ഥാനാർത്തി പെൺകുട്ടി, അവർ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻ വയ്യ. അത് പോയിട്ടുണ്ട്''- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകൾ.

വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ രമ്യ ഹരിദാസ് രംഗത്തെത്തുകയും പ്രസ്താവന വിവാദമാകുകയും ചെയ്തതോടെ താൻ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നുമായിരുന്നു വിജയരാഘവൻ വിശദീകരിച്ചത്. പൊന്നാനിയിലെ പരാമർശം വിവാദമായതോടെ ഇതിനെതിരെ പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതി നൽകാനൊരുങ്ങുകയാണ് രമ്യ. ഇതിന് ശേഷം എന്നാൽ തനിക്കെതിരായ അശ്ലീല പരാമർശം വേദനിപ്പിച്ചെന്നും ആശയപരമായ പോരാട്ടമാണ് ആലത്തൂരിൽ നടക്കുന്നതെന്നും അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നും രമ്യ ഹരിദാസ് ചോദിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിൽ പെട്ട വനിതാ സ്ഥാനാർത്ഥിയാണ് താനെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കന്ന ഇടത് മുന്നണി പ്രതിനിധിയിൽ നിന്ന് ഇത്തരമൊരു പരാമർശം പ്രതീക്ഷിച്ചില്ലെന്നും രമ്യ ഹരിദാസ് പറയുന്നു.

അശ്ലീല പരാമർശം നടത്തിയ ഇടത് മുന്നണി കൺവീനർ എ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. സ്ത്രീ സുരക്ഷയെ കുറിച്ചാണ് പിണറായി വിജയൻ സർക്കാർ പറയുന്നത്. വനിതാ ശാക്തീകരണത്തിന് വേണ്ടി വനിതാ മതിൽ നടത്തിയ പ്രസ്ഥാനമാണ്. രമ്യ എങ്ങനെ ഉള്ള ആളാണെന്ന് നാട്ടിലെ ഇടത് പക്ഷ പ്രവർത്തകരോട് തന്നെ എ വിജയരാഘവന് ചോദിക്കാമായിരുന്നു. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി കൂടിയാണ് താനെന്നും ആലത്തൂരിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

അതിനിടെ എ വിജയരാഘവന്റെ പരാമർശത്തിനെതിരെ ഇടതു മുന്നണിയിലും പ്രതിഷേധം ശക്തമായിരുന്നു. കൺവീനറുടെ വാക്കുകൾ വളച്ചൊടിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ പറഞ്ഞെങ്കിലും മുന്നണിക്കുള്ളിൽ വിജയരാഘവനെതിരെ അമർഷം ശക്തമാണ്. സൈബർ ലോകത്ത് അടക്കം എൽഡിഎഫ് കൺവീനറെ ന്യായീകരിക്കാൻ ഇടതു അനുഭാവികൾ തയ്യാറായിട്ടില്ല. വിജയരാഘവൻ മാപ്പു പറയണമെന്ന ആവശ്യമാണ് പലരും ഉന്നയിച്ചത്.

രമ്യാ ഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വിവാദ പ്രസംഗത്തെക്കുറിച്ച് നവ മാധ്യമങ്ങളിൽ വന്ന ചില വാർത്തകൾ കാണുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് വിശദീകരിച്ച സ്പീക്കർ. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം രാഷ്ട്രീയ വിഷയങ്ങളിൽ സ്പീക്കറായ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു. എ വിജയരാഘവന്റെ പ്രസ്താവന അനവസരത്തിലുള്ളതും യുഡിഎഫിന് മേൽക്കൈ ഉണ്ടാക്കി കൊടുത്തതെന്നും എൽഡിഎഫിൽ രൂക്ഷ വിമർശനമുയരുന്നുണ്ട്. രമ്യക്കെതിരെ വിജയരാഘവന്റെ വിവാദ പ്രസ്താവന എൽഡിഎഫിൽ അതൃപ്തി ഉണ്ടാക്കിയിരിക്കുകയാണെന്നാണ് സൂചന.

ആലത്തൂരിൽ ഇടതുപക്ഷത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. എന്നാൽ രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വം മണ്ഡത്തിൽ എൽഡിഎഫിന് പരാജയഭീതി ഉണ്ടാക്കുന്നുവെന്ന രീതിയിലാണ് ആലത്തൂരിൽ രമ്യക്കെതിരെ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ. പാട്ടുപാടി വോട്ട് തേടുന്നു എന്നതടക്കം രമ്യക്കെതിരെയുള്ള വിമർശനങ്ങൾ മണ്ഡലത്തിൽ രമ്യയുടെ വരവോടെ യുഡിഎഫ് പ്രവർത്തകർക്കുണ്ടായ ആവേശത്തോടുള്ള അസഹിഷ്ണുതയാണെന്ന് വിലയിരുത്തപ്പെടുന്നു.

വനിതാമതിൽ അടക്കമുള്ള നവോത്ഥാന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഈ അവസരത്തിൽ ഒരു വനിതാ സ്ഥാനാർത്ഥിക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തുന്നത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ അഭിപ്രായം. വ്യക്തിപരമായി രമ്യയെ ആക്ഷേപിക്കുന്നത് മുന്നണിയുടെ രാഷ്ട്രീയസ്വഭാവത്തിന് ചേരുന്നതല്ല എന്നാണ് നേതാക്കളുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP