Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കും....കോളേജുകളിലും തൊഴിലവസരങ്ങളിലും ഡൽഹിക്കാർക്ക് 85 ശതമാനം സംവരണം'; കൈനിറയേ വാഗ്ദാനങ്ങളുമായി ആം ആദ്മിയുടെ പ്രകടന പത്രിക; പത്തു വർഷത്തിനകം ഡൽഹിയിലെ മുഴുവൻ കുടുംബങ്ങൾക്കും സ്വന്തമായി വീട് നൽകുമെന്നും വാഗ്ദാനം

'ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കും....കോളേജുകളിലും തൊഴിലവസരങ്ങളിലും ഡൽഹിക്കാർക്ക് 85 ശതമാനം സംവരണം'; കൈനിറയേ വാഗ്ദാനങ്ങളുമായി ആം ആദ്മിയുടെ പ്രകടന പത്രിക; പത്തു വർഷത്തിനകം ഡൽഹിയിലെ മുഴുവൻ കുടുംബങ്ങൾക്കും സ്വന്തമായി വീട് നൽകുമെന്നും വാഗ്ദാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൈനിറയേ വാഗ്ദാനങ്ങളുമായാണ് ഡൽഹിയിൽ ആംആദ്മി പാർട്ടി പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കുമെന്നും കോളേജുകളിലും തൊഴിൽ അവസരങ്ങളിലും ഡൽഹി നിവാസികൾക്ക് 85 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നുമാണ് പാർട്ടി ഇപ്പോൾ ജനങ്ങൾക്ക് മുൻപിൽ വാഗ്ദാനം ചെയ്യുന്നത്.

വരുന്ന പത്ത് വർഷത്തിനുള്ളിൽ ഡൽഹിയിലെ മുഴുവൻ കുടുംബങ്ങൾക്കും സ്വന്തമായി വീട് നൽകുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു. ആകെ പന്ത്രണ്ട് മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ പൊലീസ് നവീകരണവും മറ്റും പൂർണ സംസ്ഥാനപദവി നേടിയെടുത്താലേ നടപ്പാക്കാനാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുമെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നുണ്ട്. സഖ്യ ചർച്ചകളിൽനിന്ന് അവസാനനിമിഷം പിന്മാറിയത് കോൺഗ്രസാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. എന്നാൽ സഖ്യം പൊളിച്ചത് അരവിന്ദ് കേജ്‌രിവാളാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

മോദി-അമിത് ഷാ കൂട്ടുക്കെട്ടിനെ അധികാരത്തിൽനിന്ന് മാറ്റി നിർത്തുക പ്രധാനലക്ഷ്യമായി പ്രഖ്യാപിച്ചാണ് ഡൽഹിയിലെ ആം ആദ്മി സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപിയെയും മോദി ഭരണത്തെയും കടന്നാക്രമിച്ച കേജ്‌രിവാൾ കോൺഗ്രസിനെയും വിട്ടില്ല.

ഡൽഹിയിലെ സഖ്യം മുടങ്ങാൻ കാരണം ചില കോൺഗ്രസ് നേതാക്കളുടെ അനാവശ്യ പിടിവാശിയാണെന്ന് കേജ്‌രിവാൾ കുറ്റപ്പെടുത്തി. ബിജെപി വീണ്ടും അധികാരത്തിൽ എത്തുന്ന സാഹചര്യമുണ്ടായാൽ അതിന് ഉത്തരവാദി രാഹുൽഗാന്ധി മാത്രമായിരിക്കുമെന്നും കെജ്രിവാൾ പ്രതികരിച്ചിരുന്നു. ഡൽഹിയിൽ സഖ്യമുണ്ടാക്കാൻ ഇരുപാർട്ടികൾക്കും കഴിയാതെ വന്നതിന് പിന്നാലെയാണ് കെജ്രിവാളിന്റെ വിമർശനം.

കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ആം ആദ്മി പാർട്ടി ഒരുകാലത്തും സ്വപ്നം കണ്ടിട്ടില്ല. എന്നാൽ, രാജ്യത്തെ രക്ഷിക്കാനാണ് സഖ്യത്തിന് ശ്രമിച്ചത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP