Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ കോൺഗ്രസും ആംആദ്മി പാർട്ടിയും രണ്ടു വഴിക്ക് തന്നെ; പഞ്ചാബിലെ സീറ്റുകൾക്കായി വിലപേശിയ ആപ്പിനെ തള്ളി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് കോൺഗ്രസ്; ഷീലാ ദീക്ഷിതും അജയ് മാക്കനും അടക്കമുള്ള മുതിർന്ന നേതാക്കൾ മത്സരിക്കും; സഖ്യ ചർച്ചയുടെ പേരിൽ കോൺഗ്രസ് ആപ്പിന്റെ വിലപ്പെട്ട സമയം കളഞ്ഞെന്ന് ആരോപിച്ച് മനീഷ് സിസോദിയ; ഇന്ദ്രപ്രസ്ഥത്തിൽ കളമൊരുങ്ങുന്നത് ത്രികോണ പോരാട്ടത്തിന്

ഡൽഹിയിൽ കോൺഗ്രസും ആംആദ്മി പാർട്ടിയും രണ്ടു വഴിക്ക് തന്നെ; പഞ്ചാബിലെ സീറ്റുകൾക്കായി വിലപേശിയ ആപ്പിനെ തള്ളി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് കോൺഗ്രസ്; ഷീലാ ദീക്ഷിതും അജയ് മാക്കനും അടക്കമുള്ള മുതിർന്ന നേതാക്കൾ മത്സരിക്കും; സഖ്യ ചർച്ചയുടെ പേരിൽ കോൺഗ്രസ് ആപ്പിന്റെ വിലപ്പെട്ട സമയം കളഞ്ഞെന്ന് ആരോപിച്ച് മനീഷ് സിസോദിയ; ഇന്ദ്രപ്രസ്ഥത്തിൽ കളമൊരുങ്ങുന്നത് ത്രികോണ പോരാട്ടത്തിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും രണ്ട് വഴിക്ക്. സഖ്യചർച്ചകൾ പൊളിഞ്ഞതോടെയാണ് രണ്ട് പാർട്ടിയും രണ്ട് വഴിക്ക് നീങ്ങുകയാണ്. സഖ്യചർച്ചകൾ ആവശ്യമില്ലെന്നും തനിച്ച് മത്സരിക്കാമെന്നും രാഹുൽ ഗാന്ധിയാണ് നിർദ്ദേശം നൽകിയത്. കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും വ്യക്തമാക്കി. ബിജെപിയെ ചെറുക്കാനാണ് സഖ്യത്തിന് ശ്രമിച്ചതെന്നും എന്നാൽ കോൺഗ്രസ് അതിന് തയ്യാറായില്ലെന്നും സിസോദിയ കുറ്റപ്പെടുത്തി.

സഖ്യ ചർച്ചയുടെ പേരിൽ കോൺഗ്രസ് ആം ആദ്മി പാർട്ടിയുടെ വിലപ്പെട്ട സമയം കളഞ്ഞെന്നും മനീഷ് സിസോദിയ വിമർശനമുന്നയിച്ചു. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ 33 സീറ്റുകളിൽ ധാരണ ഉണ്ടാക്കാനാണ് ആം ആദ്മി പാർട്ടി ശ്രമിച്ചത്. കോൺഗ്രസിന് ഒരു സീറ്റ് പോലും ഇല്ലാത്ത ഡൽഹിയിൽ മൂന്ന് സീറ്റ് നൽകാൻ ആം ആദ്മി പാർട്ടി തയ്യാറായി. ആം ആദ്മി പാർട്ടിക്ക് എംപി മാരും എംഎൽഎമാരുമുള്ള ഹരിയാനയിലും കോൺഗ്രസ് സഖ്യത്തിന് തയാറായില്ലെന്നും മനീഷ് സിസോദിയ കുറ്റപ്പെടുത്തി.

കോൺഗ്രസ് സഖ്യസാധ്യത ഇല്ലാതാക്കുകയായിരുന്നുവെന്ന് പാർട്ടി കുറ്റപ്പെടുത്തി. പഞ്ചാബിൽ ഒരു സീറ്റ് പോലും നൽകാൻ കോൺഗ്രസ് തയാറായില്ല. ഡൽഹിയിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ചോദിച്ചുവെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി. ഹരിയാനയിൽ 6:3:1 എന്ന ക്രമത്തിൽ സീറ്റ് പങ്കിടാമെന്ന ധാരണ കോൺഗ്രസിന് മുന്നിൽവെച്ചു. കോൺഗ്രസിന് ആറ് സീറ്റ്, ജനായക് ജനത പാർട്ടിക്ക് മൂന്ന് സീറ്റും ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റുമെന്നതായിരുന്നു ധാരണ. എന്നാൽ, ഇതിനോട് കോൺഗ്രസ് അനുകൂലമായി പ്രതികരിച്ചില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു.

പഞ്ചാബിൽ 20 എംഎ‍ൽഎമാരും നാല് എംപിമാരുമുള്ള ആം ആദ്മിക്ക് ഒരു സീറ്റ് പോലും നൽകാൻ കോൺഗ്രസ് തയാറായില്ല. എന്നാൽ, ഡൽഹിയിൽ കാര്യമായ സ്വാധീനമില്ലാത്ത കോൺഗ്രസ് നാല് സീറ്റാണ് ചോദിച്ചതെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. ഇനി കോൺഗ്രസുമായി യാതൊരുവിധ സീറ്റ് ചർച്ചകളുമില്ല. എല്ലാ ചർച്ചകളും ഇതോടെ അവസാനിപ്പിക്കുകയാണ്. ഡൽഹിയിലെ പാർട്ടി സ്ഥാനാർത്ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും മനീഷ് സിസോദിയ അറിയിച്ചു.

കോൺഗ്രസും ഇന്ന് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ഷീലാ ദീക്ഷിതും അജയ് മാക്കനും അടക്കമുള്ള നേതാക്കൾ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മുതിർന്ന നേതാക്കൾ തന്നെയാകും മത്സരിക്കുക. സഖ്യ സാധ്യത മുന്നിൽ കണ്ട് നാമനിർദേശ പത്രിക സമർപ്പിക്കുന്നത് ആം ആദ്മി പാർട്ടി നീക്കിവെച്ചിരുന്നു. എ.എ.പിയുമായി ഡൽഹിയിൽ ഇനി സഖ്യത്തിനു സാധ്യതയില്ലെന്ന് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പത്രിക സമർപ്പണം എ.എ.പി നീട്ടിയത്.

മെയ്‌ 12ന്റെ ആറാം ഘട്ടത്തിലാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. എ.എ.പി ഏഴ് സീറ്റിലും നിലവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിപിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചത് ബിജെപിയാണ്. എന്നാൽ 2015ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 67 സീറ്റുകളിൽ വിജയിച്ച് എ.എ.പി അധികാരത്തിലെത്തുകയായിരുന്നു. 2014ൽ ഡൽഹിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്തു വാരിയിരുന്നു. കോൺഗ്രസ്-എ.എ.പി സഖ്യമില്ലാതെ മത്സരിച്ചാൽ ഇത്തവണയും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP