Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് കെ.സുരേന്ദ്രനെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്; പോളിങ് സ്റ്റേഷനിൽ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സിൽ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചിൽ കുത്താനുള്ള അവസരമാണ് ഇത്; കോന്നിയിൽ സുരേന്ദ്രന്റെ ജയം ഉറപ്പെന്നും അബ്ദുള്ളക്കുട്ടി

ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് കെ.സുരേന്ദ്രനെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്; പോളിങ് സ്റ്റേഷനിൽ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സിൽ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചിൽ  കുത്താനുള്ള അവസരമാണ് ഇത്; കോന്നിയിൽ സുരേന്ദ്രന്റെ ജയം ഉറപ്പെന്നും അബ്ദുള്ളക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: ബിജെപിയിലേക്ക് ചേക്കേറിയ എ.പി.അബ്ദുള്ളക്കുട്ടി ഇപ്പോൾ എൻഡിഎയുടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്. കോന്നി ഉപതെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പോാളിങ് സ്റ്റേഷനിൽ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സിൽ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചിൽ കുത്താനുള്ള അവസരമാണ് ഇതെന്നും കോന്നിയിലെ ജനങ്ങളോട് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി.

വികസനവും വിശ്വാസവുമാണ് കോന്നിയിലെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ചകൾ. രണ്ടായാലും കെ സുരേന്ദ്രൻ വിജയിക്കുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. താമരശ്ശേരി ബിഷപ്പിന്റെ മുഖത്തുനോക്കി നികൃഷ്ട ജീവി എന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും വിശ്വാസികൾക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തിയാണ് പിണറായി. സിപിഎം അതൊക്കെ മാറ്റിപ്പറയാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങൾ വിശ്വസിക്കുന്നില്ല.

വിശ്വാസസംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സുരേന്ദ്രൻ. ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. അതിനൊക്കെ പകരം വീട്ടാൻ ജനങ്ങൾക്ക് ലഭിക്കുന്ന അവസരമാണിത്. ബരിമലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിജി മുമ്പോട്ട് വച്ച ഒരു സ്വപ്നമുണ്ട്. ശബരിമലയെ ഒരു ലോകോത്തര തീർത്ഥാടന കേന്ദ്രമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. മോദി പറയുന്നതൊക്കെ യാഥാർത്ഥ്യമാക്കുന്ന വ്യക്തിയാണ്. അദ്ദേഹം വിഭാവനം ചെയ്ത ശബരിമലയെന്ന സ്വപ്നം യാഥാർത്ഥ്യമാവണമെങ്കിൽ കെ സുരേന്ദ്രന് വോട്ടുചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP