Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രാഹുൽ ഗാന്ധിക്ക് അഞ്ചു ലക്ഷത്തിലധികം ഭൂരിപക്ഷം നിങ്ങൾ നൽകില്ലേ'; ഖുശ്‌ബുവിന്റെ കിടിലൻ ഡയലോഗ് കേട്ട് ആർപ്പ് വിളിച്ച് ജനം; ഈങ്ങാപ്പുഴയിൽ രാഹുലിനു വേണ്ടിയുള്ള ഖുശ്‌ബുവിന്റെ റോഡ് ഷോയ്ക്ക് വമ്പൻ വരവേൽപ്പ്; പ്രിയ താരത്തോടൊപ്പം സെൽഫിയെടുക്കാനും വൻ ജനത്തിരക്ക്

'രാഹുൽ ഗാന്ധിക്ക് അഞ്ചു ലക്ഷത്തിലധികം ഭൂരിപക്ഷം നിങ്ങൾ നൽകില്ലേ'; ഖുശ്‌ബുവിന്റെ കിടിലൻ ഡയലോഗ് കേട്ട് ആർപ്പ് വിളിച്ച് ജനം;  ഈങ്ങാപ്പുഴയിൽ രാഹുലിനു വേണ്ടിയുള്ള ഖുശ്‌ബുവിന്റെ റോഡ് ഷോയ്ക്ക് വമ്പൻ വരവേൽപ്പ്; പ്രിയ താരത്തോടൊപ്പം സെൽഫിയെടുക്കാനും വൻ ജനത്തിരക്ക്

സജീവൻ വടക്കുമ്പാട്

താമരശ്ശേരി: അണികളെ ആവേശത്തേരിലേറ്റി പ്രമുഖ തെന്നിന്ത്യൻ നടി ഖുശ്‌ബുവിന്റെ റോഡ് ഷോ. ഈങ്ങാപ്പുഴയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടത്തിയ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മഹിളാ കോൺഗ്രസാണ് പരിപാടി സംഘടിപ്പിച്ചത്. രാഹുൽ ഗാന്ധിക്ക് അഞ്ചു ലക്ഷത്തിനു മേൽ ഭൂരിപക്ഷം നിങ്ങൾ നൽകില്ലേ എന്ന ഖുശ്‌ബുവിന്റെ ചോദ്യത്തിന് ആർപ്പു വിളികളോടെയാണ് പ്രവർത്തകർ മറുപടി നൽകിയത്.

ഖുശ്‌ബുവിനെ കാണാനും കേൾക്കാനുമായ് നൂറുകണതിന് പേരാണ് താമരശ്ശേരി ചുരം കയറാനെത്തിയത്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ളവർ ഖുശ്‌ബുവിനാപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചും ഖുശ്‌ബുവിന്റെ കൈ പിടിച്ച് കുലുക്കിയും ആ വേശം പങ്കിട്ടു. രാഹുലിന് ജയ് വിളിച്ച് യു.ഡി.എഫ് പ്രവർത്തകർ ഒഴുകിയെത്തിയതോടെ നഗരം മണിക്കുറുകളോളം ഗതാഗതക്കുരുക്കിലുമായി ,താര സുന്ദരിയെ നേരിൽ കാണാൻ ജനം തടിച്ച് കൂടുകയായിരുന്നു.

കെ.സി റോസക്കുട്ടി ടീച്ചർ, അന്നമ്മ മാത്യു, ആയിഷക്കുട്ടി സുൽത്താൻ, വി.കെ.ഹുസൈൻ കുട്ടി, അംബിക മംഗലത്ത്, ബീനതങ്കച്ചൻ, ബിജു താന്നിക്കാക്കുഴി, ലിസമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു. സലോമി സെലിൻ, സി.കെ. ഹരിദാസിനി, വി.ഡി ജോസഫ്, രാജേഷ് ജോസ്, അഷ്‌റഫ് ഒതയോത്ത്, ഷാഫി വളഞ്ഞപാറ, മേലേടത്ത് അബ്ദുറഹിമാൻ, നാസർ പുഴങ്കര, പി.കെ.നം ഷീദ്, ബഷീർ പുഴങ്കര, തുടങ്ങിയവർ നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP