Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹി തെരഞ്ഞെടുപ്പ് സമയത്ത് ഫേസ്‌ബുക്ക് കൊയ്തത് ശതകോടികൾ; ലൈക്കും ഷെയറും വാങ്ങി നേതാക്കൾ പൊടിച്ചത് ലക്ഷങ്ങൾ

ഡൽഹി തെരഞ്ഞെടുപ്പ് സമയത്ത് ഫേസ്‌ബുക്ക് കൊയ്തത് ശതകോടികൾ; ലൈക്കും ഷെയറും വാങ്ങി നേതാക്കൾ പൊടിച്ചത് ലക്ഷങ്ങൾ

ൽഹിയിലെ തെരഞ്ഞെടുപ്പ് ചൂട് മൂർധന്യത്തിലെത്തി നിൽക്കുകയാണ്. തെരുവിൽ മാത്രമല്ല ഓൺലൈനിലും ഇന്ദ്രപ്രസ്ഥത്തിലെ തെരഞ്ഞെടുപ്പ് യുദ്ധം കൊഴുക്കുകയാണ്. ഓൺലൈനിലൂടെയുള്ള പ്രചാരണത്തിൽ മുൻപന്തിയിലെത്താൻ സ്ഥാനാർത്ഥികളും പാർട്ടികളും കൊമ്പുകോർക്കുകയാണ്. അതിനായി എത്ര പണമിറക്കാനും അവർ അരയും തലയുമിറക്കി ഓൺലൈനിലിൽ ഇറങ്ങിയ കാഴ്ചയ്ക്കാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫേസ്‌ബുക്കിൽ പരസ്യം ചെയ്യാൻ മാത്രം പാർട്ടികൾ ഒഴുക്കിയിരിക്കുന്നത് കോടികളാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതിലൂടെ ഫേസ്‌ബുക്ക് കൊയ്‌തെടുത്തത് ശതകോടികളാണ്. ലൈക്കും ഷെയറും പരമാവധി നേടിയെടുക്കാൻ ചില നേതാക്കന്മാർ ലക്ഷങ്ങളാണ് പൊടിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫേസ്‌ബുക്ക് യൂസർമാർക്ക് തങ്ങളുടെ പേജുകളിൽ വൻതോതിൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾ ദൃശ്യമായ കാലമായിരുന്നു കഴിഞ്ഞ രണ്ടുമാസങ്ങളെന്ന് കാണാം. ഡൽഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാർട്ടികളോ സ്ഥാനാർത്ഥികളോ പുറപ്പെടുവിക്കുന്ന അഭ്യർത്ഥനകളും അറിയിപ്പുകളുമായിരുന്നു ഇത്. ബൂസ്റ്റ്ഡ് പോസ്റ്റ്‌സ് അതാതയത്. ഫേസ്‌ബുക്ക് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളുടെ രൂപത്തിലായിരുന്നു ഇവ പ്രത്യക്ഷപ്പെട്ടിരുന്നത്. വിപുലമായി യൂസർമാരിലേക്കെത്താനാണ് ക്ലൈന്റുകൾ ഫേസ്‌ബുക്കിൽ 'ബൂസ്റ്റ്' എന്ന ഓപ്ഷൻ ഉപയോഗപ്പെടുത്തുന്നത്. യൂസർ ഇത് ലൈക്ക് ചെയ്യുകയാണെങ്കിൽ ഫേസ്‌ബുക്ക് ഇതിന് ക്ലൈന്റിൽ നിന്നും പണമീടാക്കും.

110 മുതൽ 112 വരെ ലൈക്കുകൾ ലഭിക്കാൻ നവംബർ പകുതി വരെ 100 രൂപയാണ് ചെലവ് വന്നിരുന്നെതെന്ന് സൊല്യൂഷൻസ് ഫാക്ടറി ഡയറക്ടർ അലോക് ശർമ പറയുന്നു. അതായത് ഒരു ലൈക്കിന് 90 പൈസ ചെലവ് വരും. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ഒരു ലൈക്കിന് 6.50 രൂപ മുതൽ 7 രൂപവരെയായിരിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അത് പ്രകാരം 100 രൂപ മുടക്കിയാൽ ഒരു സ്ഥാനാർത്ഥിക്ക് 12 മുതൽ 15 ലൈക്കുകൾ വരെ മാത്രമെ ലഭിക്കുകയുള്ളൂവെന്ന് സാരം. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പിന് ശേഷം ലൈക്കുകളുടെ വില മൂന്ന് രൂപ മുതൽ മൂന്നര രൂപവരെ താണിരിക്കുകയാണെന്നും അലോക് ശർമ പറയുന്നു. ഡൽഹി നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളുടെ സോഷ്യൽ മീഡിയ പ്രമോഷനിൽ ഭാഗഭാക്കായ സ്ഥാപനമാണ് ഇദ്ദേഹത്തിന്റെ സൊല്യൂഷൻ ഫാക്ടറി.

തെരഞ്ഞെടുപ്പിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പരസ്യത്തിനുള്ള ചെലവ് നാലിരട്ടിയായി ഉയർന്നിരുന്നുവെന്നാണ് ആം ആദ്മിയുടെ ഫേസ്‌ബുക്ക് എക്‌സ്പർട്ടായ അഭിനവ ബുദ്ധിരാജ പറയുന്നത്. അവസാന രണ്ട് ദിവസങ്ങൾ മാത്രമാണ് പാർട്ടി ഫേസ്‌ബുക്കിലെ ബൂസ്റ്റ്‌സ് ഓപ്ഷൻ ഉപയോഗിച്ചിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാത്ത ദിവസങ്ങളിൽ നിത്യേന 60 പോസ്റ്റിന് മുകളിൽ ഇട്ട് സ്വാഭാവികമായ പ്രമോഷനെ നടത്തിയിട്ടുള്ളുവെന്നും അദ്ദേഹം പറയുന്നു. 30 ദിവസത്തിനുള്ളിൽ ആം ആദ്മിയുടെ ദേശീയ പേജിന് നാല് ദശലക്ഷത്തിൽ നിന്നും 17 ദശലക്ഷം ലൈക്കുകൾ നേടാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. ബിജെപിയുടെ പേജിൽ ദിവസം 12 പോസ്റ്റുകൾ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും എന്നാൽ അവരുടെ പേജ് വളരെ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും പണമിറക്കാതെ അത് സാധ്യമാകില്ലെന്നും അഭിനവ് പറയുന്നു.

ലോകകപ്പ്, വാലന്റയിൻസ് ഡേ എന്നിവ പോലെ ഡൽഹി തെരഞ്ഞെടുപ്പിനെക്കുറിച്ചും കോൺവർസേഷനുകൾ ഫേസ്‌ബുക്കിൽ വർധിച്ചിരുന്നുവെന്നാണ് ഫേസ്‌ബുക്കിന്റെ ഒരു വക്താവ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ ആളുകൾ ഫേസ്‌ബുക്കിലൂടെ സജീവമാകുന്നത് കാണാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ വ്യക്തിപരമായ ഉപയോഗത്തെക്കുറിച്ച് തങ്ങൾ ഒന്നും വെളിപ്പെടുത്തില്ലെന്നും ഫേസ്‌ബുക്ക് വക്താവ് പറഞ്ഞു.

സോഷ്യൽ മീഡിയയെ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണത കഴിഞ്ഞ രണ്ട് വർഷമായി വർധിച്ച് വരികയാണ്. ആം ആദ്മിയാണ് ഇതിന് ആദ്യം മുന്നിട്ടിറങ്ങിയത്. ബിജെപിയും ഇതിന് തൊട്ട് പിന്നിലുണ്ട്. പ്രധാനമന്ത്രി സോഷ്യൽ മീഡിയക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനം കാഴ്ച വച്ച് വിജയം നേടിയത് ബിജെപിയുടെ ഇത് സംബന്ധിച്ച നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടാക്കിയത്. ഡിജിറ്റൽ മീഡിയ പ്രമോഷൻ കഴിഞ്ഞ ദശകത്തിൽ പക്വത കൈരിച്ചതായി അലോക് ശർമ പറയുന്നു. മെട്രോ നഗരങ്ങൾക്ക് പുറമെ ടയർ ടു , ടർ ത്രീ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഓൺലൈൻ വ്യാപ്തി വർധിച്ചിരിക്കുന്നുവെന്നും 20നും 35നും ഇടയിലുള്ളവർ സോഷ്യൽമീഡിയയിൽ സജീവമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രായപരിധിക്കകത്താണ് കൂടുതൽ വോട്ടർമാരുള്ളതെന്നത് രാഷ്ട്രീയക്കാരെ സോഷ്യൽമീഡിയയോട് അടുപ്പിക്കാൻ കാരണമാകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP