Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുപി ബിജെപി പിടിച്ചെടുക്കുമെന്ന എക്‌സിറ്റ് ഫോൾ ഫലങ്ങൾക്കു പിന്നാലെ ഭരണം നിലനിർത്താനുള്ള നീക്കങ്ങൾ സജീവമാക്കി അഖിലേഷ്; ബിജെപിയെ അകറ്റിനിർത്താൻ മായാവതിയുമായി സഹകരിക്കാൻ തയ്യാറെന്നു യുപി മുഖ്യമന്ത്രി; അഖിലേഷിന്റെ നീക്കങ്ങൾക്കെതിരേ പാളയത്തിൽ പട

യുപി ബിജെപി പിടിച്ചെടുക്കുമെന്ന എക്‌സിറ്റ് ഫോൾ ഫലങ്ങൾക്കു പിന്നാലെ ഭരണം നിലനിർത്താനുള്ള നീക്കങ്ങൾ സജീവമാക്കി അഖിലേഷ്; ബിജെപിയെ അകറ്റിനിർത്താൻ മായാവതിയുമായി സഹകരിക്കാൻ തയ്യാറെന്നു യുപി മുഖ്യമന്ത്രി; അഖിലേഷിന്റെ നീക്കങ്ങൾക്കെതിരേ പാളയത്തിൽ പട

ലക്‌നൗ: എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രതികൂലയതോടെ മുഖ്യ എതിരാളിയായ മായാവതിയെ കൂട്ടുപിടിച്ചും അധികാരം നിലനിർത്താനുള്ള ശ്രമങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടി(ബിഎസ്‌പി)യുമായുള്ള സഖ്യ സാധ്യതകൾ തള്ളിക്കളയുന്നില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമാജ് വാദി പാർട്ടി(എസ്‌പി) നേതാവുകൂടിയായ അഖിലേഷ് പ്രതികരിച്ചത്.

പുതിയ സഖ്യത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല. ഞങ്ങൾ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്‌പിയുടെ നേതാക്കളെ എല്ലാസമയത്തും ബഹുമാനിച്ചിട്ടുണ്ട്. ഞങ്ങൾ ബിഎസ്‌പിയുമായി സഹകരിക്കണമെന്നാണ് ജനങ്ങൾ ചിന്തിക്കുന്നതെങ്കിൽ അങ്ങനെയുമാകാമെന്ന് അഖിലേഷ് പറഞ്ഞു.

ബിജെപിയെയും മായാവതിയുടെ ബിഎസ്‌പിയെയും നേരിടാനായി കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് അഖിലേഷിന്റെ എസ്‌പി മത്സരിച്ചത്. എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രകാരം സംസ്ഥാനത്ത് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ഈ സാഹചര്യത്തിലാണ് മായാവതിയുമായുള്ള ശത്രുത അവസാനിപ്പിച്ചും ഭരണത്തിൽ തുടരാനുള്ള നീക്കങ്ങൾ അഖിലേഷ് സജീവമാക്കിയിരിക്കുന്നത്.

എസ്‌പി - കോൺഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു. സ്ത്രീകളും യുവാക്കളും കർഷകരും എസ്‌പിക്ക് വോട്ട് ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. യുപിയിൽ ആരും രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നില്ല. ആരും യുപിയിൽ ബിജെപിയുടെ ഭരണം ആഗ്രഹിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ബിബിസിയുടെ ഹിന്ദി റേഡിയോയുമായി സംസാരിക്കവേയാണ് അഖിലേഷ് നിലപാടുകൾ വ്യക്തമാക്കിയത്. തൂക്കുമന്ത്രിസഭയാണ് വരുന്നതെങ്കിൽ ബിഎസ്‌പിയുമായി സഹകരിക്കുമോ എന്നായിരുന്നു അഖിലേഷിനോടുള്ള ചോദ്യം. ബിജെപിയെ യുപിയിൽ നിന്നു അകറ്റിനിർത്തുന്നതിന് ബിഎസ്‌പിയുമായും സഖ്യത്തിന് തയാറാണെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ, ബിഎസ്‌പിയുമായുള്ള സഖ്യം തള്ളി മുതിർന്ന എസ്‌പി നേതാവ് നരേഷ് അഗർവാൾ രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ ഭൂരിപക്ഷത്തോടെ എസ്‌പി-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തും. ബിഎസ്‌പിയുമായുള്ള വിശാലസഖ്യ സാധ്യതയും നരേഷ് തള്ളി. എന്നാൽ, രാഷ്ട്രീയത്തിൽ അസാധ്യമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം വന്നതിനു പിന്നാലെയാണ് അഖിലേഷിന്റെയും എസ്‌പി നേതാക്കളുടെയും പ്രതികരണം.

പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ മിക്കതും ബിജെപിക്ക് മുൻതൂക്കം നൽകുന്നതായിരുന്നു. ഇന്ത്യ ന്യൂസ്എംആർസി പോളിൽ ഉത്തർപ്രദേശിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനം. ബിജെപിക്ക് 185 സീറ്റുകൾ ലഭിക്കും. സമാജ്‌വാദി പാർട്ടി- കോൺഗ്രസ് സഖ്യത്തിന് 120 സീറ്റും മായാവതിയുടെ ബിഎസ്‌പിക്ക് 90 സീറ്റും ലഭിക്കും. അങ്ങനെയെങ്കിൽ യുപിയിൽ തൂക്കുമന്ത്രിസഭയാകും. ടൈംസ് നൗ വി എംആർ സർവേ പ്രകാരം യുപിയിൽ ബിജെപി 190 മുതൽ 210 വരെ സീറ്റ് നേടും. എസ്‌പി കോൺഗ്രസ് സഖ്യം 110 മുതൽ 130 വരെ സീറ്റും ബിഎസ്‌പി 57 മുതൽ 74 വരെ സീറ്റും മറ്റുള്ളവർ എട്ടു സീറ്റും നേടുമെന്നും സർവേ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP