1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
24
Friday

കെസിയില്ലാത്ത ആലപ്പൂഴയിൽ ഇടത് പ്രതീക്ഷകൾ വാനോളം; ചരുങ്ങിയത് അരലക്ഷം വോട്ടിനെങ്കിലും ഇവിടെ ജയിക്കുമെന്ന് എൽഡിഎഫ്; ജനീകയ എംഎൽഎ എന്ന നിലയിൽ പേടെുത്ത ആരിഫ് വൻ തോതിൽ വോട്ടുപിടിക്കുന്നു; അവസാനലാപ്പിൽ അപ്രതീക്ഷിത മുന്നേറ്റവുമായി ഞെട്ടിച്ച് എൻഡിഎ സ്ഥാനാർത്ഥി ഡോ കെ എസ് രാധാകൃഷ്ണനും; പ്രതീക്ഷ കൈവിടാതെ ഷാനിമോൾ ഉസ്മാനും; പക്ഷേ അവസാനഘട്ടത്തിൽ ആലപ്പുഴയുടെ മനസ്സ് ആരിഫിനൊപ്പം തന്നെ

April 21, 2019 | 04:51 PM IST | Permalinkകെസിയില്ലാത്ത ആലപ്പൂഴയിൽ ഇടത് പ്രതീക്ഷകൾ വാനോളം; ചരുങ്ങിയത് അരലക്ഷം വോട്ടിനെങ്കിലും ഇവിടെ ജയിക്കുമെന്ന് എൽഡിഎഫ്; ജനീകയ എംഎൽഎ എന്ന നിലയിൽ പേടെുത്ത ആരിഫ് വൻ തോതിൽ വോട്ടുപിടിക്കുന്നു; അവസാനലാപ്പിൽ അപ്രതീക്ഷിത മുന്നേറ്റവുമായി ഞെട്ടിച്ച് എൻഡിഎ സ്ഥാനാർത്ഥി ഡോ കെ എസ് രാധാകൃഷ്ണനും; പ്രതീക്ഷ കൈവിടാതെ ഷാനിമോൾ ഉസ്മാനും; പക്ഷേ അവസാനഘട്ടത്തിൽ ആലപ്പുഴയുടെ മനസ്സ് ആരിഫിനൊപ്പം തന്നെ

ആർ പീയൂഷ്

ആലപ്പുഴ: ഇടതുപക്ഷം ഇത്തവണ ഏറ്റവും ഉറച്ച മണ്ഡലമായി കരുതുന്നത് ഏതാണെന്ന് ചോദിച്ചാൽ ആലപ്പുഴ എന്നായിരിക്കും ഉത്തരം. സിറ്റിങ്ങ് എംഎൽഎ എ എം ആരിഫ് സ്ഥാനാർത്ഥിയായതോടെ വാനോളമുയർന്ന എൽഡിഎഫിന്റെ പ്രതീക്ഷകൾ അവസാന നിമഷിവും അതുപോലെ നിൽക്കയാണ്. ഒരു വേള ആരിഫിനെ പേടിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയെകൾ രംഗത്തുവരുന്നില്ലെന്നു വരെ ആരോപണം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും ആരിഫ് ഈ ടെമ്പോ കൃത്യമായി കാത്തുസൂക്ഷിക്കുന്നുണ്ട്. ചുരുങ്ങിയത് അരലക്ഷം വോട്ടിനെങ്കിലും ഇവിടെ എൽഡിഎഫ് ജയിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാൽ യുഡിഎഫ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും പ്രതീക്ഷ കൈവിട്ടിട്ടില്ല. പതിനായിരം വോട്ടിനെങ്കിലും ഇവിടെ വിജയിക്കാമെന്നാണ് യുഡിഎഫ് കണക്കൂകൂട്ടൽ.

ഇടതു പക്ഷത്തിന്റെ ഉറച്ച മണ്ഡലമായ ആലപ്പുഴ കഴിഞ്ഞ രണ്ടു തവണയും കോൺഗ്രസ്സിന്റെ കൈകളിലായിരുന്നു. കെ.സി വേണുഗോപാലിന്റെ ഉറച്ച മണ്ഡലമായിട്ടാണ് യു.ഡി.എഫ് ആലപ്പുഴയെ കരുതിയിരുന്നത്. എന്നാൽ രണ്ടാം തവണ മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ എംപി കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. അതിനാൽ ആലപ്പുഴയിലെ ജനങ്ങൾക്ക് ആദ്യമുണ്ടായിരുന്ന കെ.സി വികാരം പിന്നീട് നിലനിർത്താൻ സാധിച്ചില്ല. അത് മനസ്സിലാക്കിതന്നെയാണ് ഇത്തവണ കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാതിരുന്നതെന്ന് വ്യക്തമാണ്. അത് കൂടാതെ എ.എം ആരിഫ് ജനകീയനായ ഒരു ജനപ്രതിനിധികൂടിയായതിനാൽ എൽ.ഡി.എഫിന് വിജയം ഉറപ്പാണെന്ന് മനസ്സിലാക്കിയ കെ.സി ദേശീയ നേതൃത്വത്തിന്റെ ചുമതല ഉണ്ടായതിനാലാണ് മത്സരിക്കാത്തതെന്നാണ് വിശദീകരിച്ചത്. കെ.സിക്ക് പകരം എത്തിയ ഷാനിമോൾ ഉസ്മാന് മണ്ഡലത്തിൽ വേണ്ട വിധത്തിലുള്ള പ്രചരണം നടത്താനോ വോട്ടർമാരെ സ്വാധീനിക്കാനോ കഴിഞ്ഞില്ല. അതിനാൽ മണ്ഡലം ഇത്തവണ എൽ.ഡി.എഫ് തിരിച്ചു പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ചരിത്രം ചുവപ്പിനൊപ്പം

ചുവപ്പുരാശി നിറഞ്ഞതാണ് ആലപ്പുഴയുടെ രാഷ്ട്രീയ ചരിത്രം. എന്നാൽ തെരഞ്ഞെടുപ്പുകളിൽ അടിയൊഴുക്കുകൾ ഇടതിനേയും വലതിനേയും മാറിമാറി തുണച്ചിട്ടുണ്ട്. അരൂർ മുതൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിവരെ അറബിക്കടലിന് സമാന്തരമായി നീണ്ടു നിവർന്നുകിടക്കുന്ന മണ്ഡലം ചിലപ്പോഴൊക്കെ പ്രതീക്ഷിക്കാതെ സ്ഥാനാർത്ഥി കുപ്പായമിട്ടുവന്നവർക്ക് മികച്ച് വിജയം തന്നെ നൽകി. വമ്പന്മാർ സുനാമിയിലെന്നപോലെ നിലം പതിക്കുകയും ചെയ്തിട്ടുണ്ട്. പുന്നപ്രയും വയലാറും മേനാശേരിയും മാരാരിക്കുളവുമൊക്കെയുള്ള ആലപ്പുഴ 15 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എട്ടിലും ഐക്യജനാധിപത്യ മുന്നണിയെയാണ് വിജയം കൈവരിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയം. കഴിഞ്ഞ രണ്ട് വട്ടം ആലപ്പുഴയെ ലോക്സഭയിൽ പ്രതിനിധീകരിച്ചത് യു.ഡി.എഫിന്റെ കെ.സി വേണുഗോപാലായിരുന്നു. ആലപ്പുഴ ആർക്കും നൽകിയിട്ടില്ലാത്ത ഹാട്രിക് വിജയത്തിനായി പോരാടാനാകാതെയാണ് എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട വേണുഗോപാലിന് കളംവിടേണ്ടിവന്നത്.

ഇതോടെ ലോക്സഭയിലേക്കുള്ള കന്നിക്കാരുടെ പോരാട്ട വേദിയായിരിക്കുകയാണ് ആലപ്പുഴ. അരൂരിൽ നിന്ന് മൂന്നുവട്ടം എംഎ‍ൽഎയായ എൽ.ഡി.എഫിന്റെ എ.എം ആരിഫും രണ്ടുതവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള യു.ഡി.എഫിന്റെ ഷാനിമോൾ ഉസ്മാനും മുൻ പി.എസ്.സി ചെയർമാനും കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറുമായ എൻ.ഡി.എയുടെ ഡോ. കെ.എസ് രാധാകൃഷ്ണനും ഇത് ലോക്സഭയിലേക്കുള്ള കന്നിയങ്കം. സിറ്റിങ് എംഎ‍ൽഎയായ എ.എം ആരീഫിനെ നേരത്തെ രംഗത്തിറക്കിയ എൽ.ഡി.എഫ് പ്രതിയോഗി ആരായാലും മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് ഏൽപ്പിച്ചത്. യു.ഡി.എഫിനെ പിന്തുണച്ചിരുന്ന വലിയൊരു പങ്ക് ന്യൂനപക്ഷ വോട്ടുകൾകൂടി ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിന് ആലപ്പുഴക്കാരിയായ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ഷാനിമോൾ ഉസ്മാനെ ഗോദയിലിറക്കിയാണ് കോൺഗ്രസ് തടയിടാൻ ശ്രമിക്കുന്നത്.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യപ്രകാരമാണ് ഡോ. കെ.എസ് രാധാകൃഷണൻ എൻ.ഡി.എ സ്ഥാനാർത്ഥിയായി എത്തിയത്. ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം മത്സ്യത്തൊഴിലാളി മേഖലയുടെ പിന്തുണകൂടിയാണ് അദ്ദേഹത്തിലൂടെ എൻ.ഡി.എയുടെ ഉന്നം. എസ്.യു.സിഐ (സി)യുടെ പാർഥസാരഥി വർമ, എസ്.ഡി.പി.യുടെ കെ.എസ് ഷാൻ, പി.ഡി.പിയുടെ വർക്കല രാജ്, ബി.എസ്‌പിയുടെ പ്രശാന്ത്, ഡി.എച്ച്.ആർ.എമ്മിന്റെ തുറവൂർ സുരേഷ്, ബി.ഡി.പിയുടെ രാജീവൻ എന്നിവരും കരുത്തുകാട്ടാൻ രംഗത്തുണ്ട്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, എ.കെ ആന്റണി, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി. സുധാകരൻ, പി. തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ തട്ടകമായ ആലപ്പുഴയിലെ വിജയം എൽ.ഡി.എഫിനും യു.ഡി.എഫിനും അഭിമാന പ്രശ്നം തന്നെ.

വെള്ളാപ്പള്ളിയുടെ പിന്തുണ നിർണ്ണായകം

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ തുടങ്ങി പ്രദേശവാസികളായ സാമുദായിക നേതാക്കളുടെ സ്വാധീനവും ഇവിടെ പ്രകടം. ഇതിൽ വെള്ളാപ്പള്ളി നേരത്തെ തന്നെ ആരിഫ് ജയിക്കുമെന്ന് പറഞ്ഞ വ്യക്തിയാണ്. ആദ്യം ആരിഫ് തോറ്റാൽ മൊട്ടയിടിക്കുമെന്ന് പറഞ്ഞത് തിരുത്തിയെങ്കിലും എസ്എൻഡിപിയുടെ പിന്തുണ ഇവിടെ എൽഡിഎഫിനാണെന്നത് പ്രകടമാണ്.

13.56 ലക്ഷം വോട്ടർമാരുള്ള ആലപ്പുഴയിൽ 70.22 ശതമാനവും ഹിന്ദു വിഭാഗത്തിൽപ്പെട്ടവരാണ്. ഈഴവർ - 29.29, നായർ -20.85, പട്ടികജാതി -പട്ടിക വർഗം -10.09, മറ്റുള്ളവർ -8.99 എന്നിങ്ങനെയാണ് കണക്ക്. മുസ്ലിം വോട്ടർമാർ 15.19 ശതമാനവും ക്രിസ്ത്യൻ വോട്ടർമാർ 14.63 ശതമാനവുമുണ്ട്. ഇതുവരെ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എട്ട് തവണ കോൺഗ്രസാണ് ജയിച്ചത്. രണ്ട് വരവിലായി നാലുതവണ എംപിയായ വി എം സുധീരന്റെ റെക്കോഡ് തകർക്കാൻ ആർക്കും ആയിട്ടില്ല. അഞ്ചുതവണ സിപിഎമ്മും രണ്ടുവട്ടം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും ഒരു തവണ സിപിഎമ്മിനെതിരെ ആർ.എസ്്.പിയും ഇവിടെ ജയിച്ചുകയറി.

രണ്ടാം അങ്കം കുറിച്ച കെ.സി വേണുഗോപാൽ 2014ൽ 19407 വോട്ടിനാണ് സിപിഎമ്മിന്റെ സി.ബി ചന്ദ്രബാബുവിനെ കീഴടക്കിയത്. എന്നാൽ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലായി ഇടതിന്റെ ആകെ ഭൂരിപക്ഷം 94,363 ആയി. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചത്. പ്രളയവും ശബരിമലയും സാമ്പത്തിക സംവരണവും മത്സ്യത്തൊഴിലാളി, കയർ, കശുവണ്ടി മേഖലയിലെ പ്രശ്നങ്ങളുമെല്ലാം പ്രചരണ വേദികളിൽ സജീവ ചർച്ചാവിഷയം. വിജയം നേരത്തെ ഉറപ്പിച്ചെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ വാദം.

എൻഡിഎക്ക് അപ്രതീക്ഷിത മുന്നറ്റം

ഇടതു വലതു മുന്നണികൾ തമ്മിൽ ശക്തമായ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു ആലപ്പുഴയുടെ ചിത്രം അവസാന ലാപ്പിൽ മാറി മറിയുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു . എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണൻ അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് രണ്ടു മുന്നണികളെയും ഞെട്ടിച്ചിരിക്കുകയാണ് . ശബരിമല വിഷയവും ഹിന്ദു ഭൂരിപക്ഷ മേഖലയിൽ ന്യൂന പക്ഷ സ്ഥാനാർത്ഥികളെ അവതരിപ്പിച്ചതും അവസാന നിമിഷം ഹിന്ദു വോട്ട് ധ്രുവീകരണത്തിന് കാരണമായി എന്ന് ഇടതു വലതു മുന്നണികളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു .

എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്റെ വ്യകതിപ്രഭാവവും വൻ അടിയൊഴുക്കുകൾ ആണ് ആലപ്പുഴയിൽ തുറന്നിട്ടിക്കുന്നത് . തീരദേശത്തു നിന്നും ഉയർന്നു വന്ന സാധാരണക്കാരനായ മത്സ്യത്തൊഴിലാളി കുടുംബാംഗം എന്ന പ്രതിച്ഛായയും തീരദേശ ഹിന്ദു വിഭാഗത്തിന് ശക്തമായ അടിത്തറയുള്ള ആലപ്പുഴയിൽ എൻ.ഡി.എ ക്കു പ്ലസ് പോയിന്റ് ആവുമ്പോൾ ഇരുമുന്നണികളുടെയും ചങ്കിടിപ്പ് കൂട്ടുകയാണ് .

ആർ പീയൂഷ്    
മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ.

mail: peeyoosh@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഒപ്പമുണ്ടാകുമെന്ന് കരുതിയ എൻഎസ്എസ് കൊടുത്തത് എട്ടിന്റെ പണി; പിണറായി നേരിട്ടിറങ്ങിയപ്പോൾ കാലുവാരാൻ നിന്ന നേതാക്കളും വെട്ടിലായി; സിപിഎമ്മിന് തിരിച്ചടി കൊടുക്കാൻ സുരേന്ദ്രനാകില്ലെന്ന തിരിച്ചറിവ് ആന്റോയ്ക്ക് തുണയായി; ശബരിമല ആളക്കത്തിച്ചിട്ടും താമര വിരിയാത്ത നിരാശയിൽ ബിജെപി; പത്തനംതിട്ടയിൽ എന്തു കൊണ്ട് സുരേന്ദ്രൻ തോറ്റു?
രാജേഷിനോട് തോറ്റു നാണംകെടാൻ മനസ്സില്ലാത്തതിനാൽ ഷാഫി പറമ്പിൽ മുതൽ സർവ്വരും വിസമ്മതിച്ചു; ആരുമില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് പറഞ്ഞു തുടങ്ങിയ ശ്രീകണ്ഠനെ ആദ്യമേ എഴുതിത്ത്ത്തള്ളി കോൺഗ്രസ് നേതൃത്വം പോലും; വോട്ടെണ്ണൽ ദിനം രാവിലെയും രണ്ടു സീറ്റുകൾ പോവുമെന്നു ഉണ്ണിത്താൻ പറഞ്ഞതു ശ്രീകണ്ഠനെ കുറിച്ച്; എല്ലാവരും എഴുതി തള്ളിയപ്പോഴും നിങ്ങൾ കണ്ടോളൂ ഞാൻ ജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞതും വെറുതേയായില്ല: ശ്രീകണ്ഠ വിജയത്തിൽ ഞെട്ടിത്തരിച്ച് കേരളം
പന്തളം കൊട്ടാരത്തേയും ശബരിമല വിശ്വാസത്തേയും കാത്തുരക്ഷിക്കുമെന്ന പ്രതിജ്ഞയിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സുരേന്ദ്രൻ എട്ടുനിലയിൽ പൊട്ടിയതിന് പിന്നിൽ പി.സിയുടെ അനവസരത്തിലെ തള്ളോ; ബിജെപി സ്ഥാനാർത്ഥിക്ക് പരസ്യപിന്തുണ പിസി നൽകിയപ്പോൾ പൂഞ്ഞാറിൽ ആകെ വീണത് 30,000 വോട്ട് മാത്രം; ജനപക്ഷത്തിന് ഭൂരിപക്ഷം വോട്ടുള്ള മണ്ഡലത്തിൽ വോട്ട് നേടിയെടുത്തത് ആന്റോ ആന്റണി തന്നെ; പി.സിക്കൊപ്പം നിന്ന എസ്.ഡി.പി.ഐയും കാലുവാരി; സുരേന്ദ്രന് നഷ്ടപ്പെട്ട വോട്ടുകളുടെ കണക്ക് ഇങ്ങനെ
ബിജെപി വോട്ട് ശതമാനം ഉയർത്തിയതിനാൽ യുഡിഎഫിന് വോട്ട് മറിച്ചു എന്ന ആരോപണം ഉന്നയിക്കാനാവില്ല; ശബരിമലയെന്ന് പറഞ്ഞാൽ സ്വന്തം മുഖത്ത് കാർക്കിച്ചു തുപ്പുന്നത് പോലെയാവും; മുസ്ലിം വോട്ടുകളെ കുറ്റം പറഞ്ഞാൽ ആ വോട്ടുകളിൽ വിള്ളലുണ്ടാകും; രാഹുൽ തരംഗമെന്ന് പറഞ്ഞാൽ ഇതുവരെ പരിഹസിച്ചയാളെ അംഗീകരിക്കുന്നതിന് തുല്യമാകും; തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പിണറായി; വളിച്ച ചിരിയുമായി നേതാക്കളും
'ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും.. വേണ്ടവർക്ക് സ്‌ക്രീൻ ഷോട്ട് എടുത്തു വെക്കാം'; കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി; എക്‌സിറ്റ് പോളുകൾ പോലും അടിമുടി പിഴച്ചപ്പോൾ കൃത്യമായ പ്രവചനം നടത്തി സൈബർ ലോകത്ത് മരണമാസ്സായി മുഹമ്മദ് അലി
അണിയറയിൽ ചരട് വലിച്ചും പാർട്ടിയെ നയിച്ചും മാത്രം നിന്ന അമിത് ഷാ ഇക്കുറി ഗോദയിൽ ഇറങ്ങിയത് എന്തുകൊണ്ട്? ഉപപ്രധാനമന്ത്രിയായോ ആഭ്യന്തര-പ്രതിരോധ മന്ത്രിയായോ മോദിയുടെ രണ്ടാമാനാകുമെന്ന് സൂചനകൾ; അഞ്ചു കൊല്ലത്തെ ഭരണ പരിചയത്തിന് ശേഷം മോദി ഇന്ത്യൻ ഭരണം അമിത് ഷായ്ക്ക് വച്ചു നീട്ടി റിട്ടയർ ചെയ്യുമോ? മോദിയെ മുമ്പിൽ നിർത്തി ഇന്ത്യയെ വീണ്ടും കാവിപുതപ്പിച്ച അമിത് തന്നെ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയെന്ന വാർത്ത പുറത്ത്; മോദിയുടെ എല്ലാ പദ്ധതികളും ഇനി ദീർഘകാലത്തേക്കുള്ളവ മാത്രം
പ്രധാനമന്ത്രിയാകാൻ ഓടി നടന്ന നായിഡുവിനെ സ്വന്തം തട്ടകം പോലും കൈയൊഴിഞ്ഞു; നായിഡുവിനെ നമ്പിയ ഉമ്മൻ ചാണ്ടിയും പണിവാങ്ങി; ലോക്‌സഭയിൽ നിന്നും നിയമസഭയിൽ നിന്നും സമ്പൂർണമായി തുടച്ചുനീക്കപ്പെട്ട നായിഡുവിന്റെ മുന്നിൽ ഇനി അധിക വഴികൾ ഇല്ല; പ്രതിപക്ഷ ഐക്യത്തിന്റെ അപ്പോസ്തലന്റെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയം
തിരിച്ചടിച്ചത് ശബരിമലയെന്ന കാര്യത്തിൽ സിപിഎമ്മുകാർക്ക് പോലും സംശയം ഇല്ല; പിണറായി പേടിയിൽ പക്ഷേ എല്ലാവരും ഒരുപോലെ ശബരിമലയെ തള്ളുന്നു; പിണറായിയുടെ പിടിവാശി സർവ്വതും തകർത്തെന്ന് നേതാക്കൾ പിറുപിറുക്കുമ്പോഴും പിണറായിയുടെ മുഖത്ത് നോക്കി പാർട്ടി സമ്മേളനങ്ങളിൽ പോലും പരാജയത്തിന്റെ കാരണം പറയാൻ ആളില്ല; സിപിഎം എന്ന ജനാധിപത്യ പാർട്ടിയെ പിണറായി പോക്കറ്റിലാക്കിയതോടെ തെറ്റ് തിരുത്തണമെങ്കിൽ പോലും പിണറായി തന്നെ തീരുമാനിക്കണം
തോറ്റ കുമ്മനത്തെ മോദി മന്ത്രിസഭയിലെടുക്കുമോ? ക്രൈസ്തവ വോട്ടുകൾ ചലിപ്പിക്കാത്ത കണ്ണന്താനത്തിന് വീണ്ടും നറുക്കു വീഴുമോ? മുരളീധരനേയോ സുരേഷ് ഗോപിയേയോ മാറ്റി പരീക്ഷിക്കുമോ? സ്ത്രീ വോട്ടുകളെ അടുപ്പിക്കാൻ ശോഭാ സുരേന്ദ്രന് സാധ്യത തെളിയുമോ? വട്ടിയൂർക്കാവിൽ അങ്കത്തിന് ഇറങ്ങുന്നത് സുരേഷ് ഗോപിയോ കുമ്മനമോ? മോദി സർക്കാർ ഉണ്ടാക്കുമ്പോൾ കേരളത്തിൽ ലോട്ടറി അടിക്കുന്നത് ഏത് നേതാവിന്?
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ