Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുലിനെ അട്ടിമറിച്ച സമൃതിക്ക് സ്വതന്ത്ര ചുമതലയുള്ള വകുപ്പ് നൽകിയേക്കും; ആരോഗ്യസ്ഥിതി മോശമായ ജെയ്റ്റ്‌ലിക്ക് പകരം ധനകാര്യം പിയൂഷ് ഗോയലിനെ ഏൽപ്പിക്കാനും സാധ്യത; ഉഗ്രൻ മുന്നേറ്റം നടത്തിയ ബംഗാളിനും മാന്യമായ പരിഗണന നൽകും; മന്ത്രിസഭ അംഗങ്ങളെ തീരുമാനിക്കുന്നത് മോദിയും അമിത് ഷായും; അൽഫോൻസ് കണ്ണന്താനം തുടർന്നേക്കും; കേരളത്തിൽ നിന്ന് കുമ്മനവും സാധ്യത പട്ടികയിൽ

രാഹുലിനെ അട്ടിമറിച്ച സമൃതിക്ക് സ്വതന്ത്ര ചുമതലയുള്ള വകുപ്പ് നൽകിയേക്കും; ആരോഗ്യസ്ഥിതി മോശമായ ജെയ്റ്റ്‌ലിക്ക് പകരം ധനകാര്യം പിയൂഷ് ഗോയലിനെ ഏൽപ്പിക്കാനും സാധ്യത; ഉഗ്രൻ മുന്നേറ്റം നടത്തിയ ബംഗാളിനും മാന്യമായ പരിഗണന നൽകും; മന്ത്രിസഭ അംഗങ്ങളെ തീരുമാനിക്കുന്നത് മോദിയും അമിത് ഷായും; അൽഫോൻസ് കണ്ണന്താനം തുടർന്നേക്കും; കേരളത്തിൽ നിന്ന് കുമ്മനവും സാധ്യത പട്ടികയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പതിന്മടങ്ങ് ഭൂരിപക്ഷവുമായി തിരിച്ച് വന്ന ബിജെപിയിൽ മന്ത്രിസഭ അംഗങ്ങളുടെ കാര്യത്തിൽ ചർച്ചകൾ ആരംഭിച്ച് ബിജെപി. 302 സീറ്റുകളിൽ പാർട്ടിക്ക് തന്നെ എംപിമാരുള്ളതുകൊണ്ട് തന്നെ വകുപ്പ് വിഭജനം വലിയ ചർച്ചകൾക്കൊടുവിലായിരിക്കും പൂർത്തിയാക്കുക. അമേഠിയിൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച സമൃതി ഇറാനിക്ക് മന്ത്രിസഭയിൽ ഉന്നത വകുപ്പുകളിലൊന്ന് തന്നെ ലഭിച്ചേക്കും എന്നാണ് ദേശീയമാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച കാര്യങ്ങളാവും യോഗം ചർച്ചചെയ്യുക.

മന്ത്രിസഭയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ കൂടുതൽ പുതുമുഖങ്ങളെ പരിഗണിക്കാനാണ് മോദിയുടെയും അമിത് ഷായുടെയും നീക്കമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപിക്ക് ഏറ്റവും അഭിമാനകരമായ വിജയം സമ്മാനിച്ച ബംഗാൾ ഘടകത്തിലെ പ്രധാന നേതാക്കൾക്ക് മന്ത്രിസഭ വികസനത്തിൽ മികച്ച പരിഗണന ലഭിക്കാനാണ് സാധ്യത.തൃണമൂലുമായി ശക്തമായ പോരാട്ടത്തിന് ഒടുവിൽ രണ്ടിൽ നിന്ന് 18 ആയാണ് ബിജെപി ബംഗാളിൽ സീറ്റ് വർധിപ്പിച്ചത്.

നിലവിലെ ധനകാര്യ മന്ത്രിയായ അരുൺ ജെയ്റ്റ്ലിയെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മാറ്റിയേക്കുമെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ജെയ്റ്റ്ലിക്ക് പകരക്കാരനായേക്കും. ചികിത്സയ്ക്കായി ജെയ്റ്റ്ലി നേരത്തെ വിജേശത്ത് പോയ സമയത്ത് ധനവകുപ്പിന്റെ ചുമതല പിയൂഷ് ഗോയലിനായിരുന്നു. അതോടൊപ്പം തന്നെ കേരളത്തിൽ നിന്ന് സീറ്റുകൾ ഒന്നും ലഭിച്ചില്ലെങ്കിലും മന്ത്രിസഭയിൽ മലയാളി സാന്നിധ്യം ഉണ്ടാകും എന്നാണ് സൂചന.

കഴിഞ്ഞ മന്ത്രിസഭയുടെ അവസാന ഒന്നരവർഷക്കാലത്തിലധികം ക്യാബിനറ്റിന്റെ ഭാഗമായിരുന്ന അൽഫോൻസ് കണ്ണന്താനത്തിന് ഒരു തവണ കൂടി അവസരം ലഭിച്ചേക്കും. കേരളത്തിൽ എറണാകുളത്ത് മത്സരിച്ച് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ലെങ്കിലും ക്രൈസ്തവ സമുദായവുമായി അടുക്കുന്നതിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനം ക്യാബിനെറ്റിൽ ഉൾപ്പെട്ടേക്കാം. ഒപ്പം തന്നെ രാജ്യത്തുടനീളം വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടും കേരളത്തിൽ വോട്ട് വർധിപ്പിച്ചതല്ലാതെ സീറ്റ് നേടാൻ കഴിയാത്തതിൽ അമിത്ഷായ്ക്ക് അതൃപ്തിയുണ്ട്. എന്നാൽ ഇക്കാരണം പറഞ്ഞ് സംസ്ഥാനത്തെ നേതാക്കളെ അവഗണിക്കാനും അമിത് ഷാ തയ്യാറാകില്ല.

ഒന്നിലധികം മലയാളികൾക്ക് സാധ്യതയുണ്ട് എന്നാണ് ഡൽഹി വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയാണെങ്കിൽ അല്‌ഫോൺസ് കണ്ണന്താനത്തിന് പുറമെ ഒരു മന്ത്രിയെക്കൂടി ലഭിക്കും. മുൻപ് മന്ത്രിസഭയിലേക്ക് പരിഗണിച്ചത് അൽഫോൻസ് കണ്ണന്താനത്തിനെയാണ് എന്നും ഇതിൽ കേരളത്തിലെ നേതാക്കൾക്ക് നേട്ടമുണ്ടായില്ല എന്ന പരാതിയുമുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്ന ഒരു സംസ്ഥാന നേതാവിനെ തന്നെ പരിഗണിക്കണം എന്ന് സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നു. അങ്ങനെ വരുമ്പോൾ സാധ്യത കുമ്മനം രാജശേഖരന് തന്നെയാണ്. എന്നാൽ പ്രധാനമന്തിരി നേരിട്ട് സ്ഥാനാർത്ഥിയായി തീരുമാനിച്ചിട്ടും കുമ്മനത്തിന് വിജയിക്കാൻ കഴിഞ്ഞില്ല.

മുൻപ് മിസോറാം ഗവർണർ പദവിയും നൽകി ആ ഇമേജിൽ കേരളത്തിലേക്ക് കൊണ്ട് വന്നെങ്കിലും ഒരു ലക്ഷം വോട്ടിന് ശശി തരൂരിനോട് കുമ്മനം തോറ്റത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. എന്തായാലും കേരളത്തിന് മന്ത്രിസഭയിൽ പ്രാധിനിത്യമുണ്ടാകുമോ എന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഒപ്പം തന്നെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എത്തരത്തിലായിരിക്കും എന്നും ഏതൊക്കെ ലോക നേതാക്കൾ എത്തും എന്നതും ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP