Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർണാടകയിലും യുപിയിലും സഖ്യത്തിന് പോലും ബിജെപിയെ തോൽപ്പിക്കാൻ ആയില്ലെങ്കിൽ പിന്നെങ്ങനെ യുപിഎ അധികാരം പിടിക്കും; ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും പോലും നിലംതൊടാനാവാത്ത കോൺഗ്രസ് എങ്ങനെ കേന്ദ്രത്തിൽ ഭരണം പിടിക്കും? പ്രതിപക്ഷ സഖ്യത്തിന്റേയും കേരളത്തിൽ മാത്രം കാണുന്ന മോദി വിരുദ്ധതയുടേയും പേരിൽ ബിജെപി തകർച്ച സ്വപ്‌നം കാണുന്നവർക്കുള്ള മറുപടിയായി എക്‌സിറ്റ് പോൾ ഫലങ്ങൾ മാറുമ്പോൾ

കർണാടകയിലും യുപിയിലും സഖ്യത്തിന് പോലും ബിജെപിയെ തോൽപ്പിക്കാൻ ആയില്ലെങ്കിൽ പിന്നെങ്ങനെ യുപിഎ അധികാരം പിടിക്കും; ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും പോലും നിലംതൊടാനാവാത്ത കോൺഗ്രസ് എങ്ങനെ കേന്ദ്രത്തിൽ ഭരണം പിടിക്കും? പ്രതിപക്ഷ സഖ്യത്തിന്റേയും കേരളത്തിൽ മാത്രം കാണുന്ന മോദി വിരുദ്ധതയുടേയും പേരിൽ ബിജെപി തകർച്ച സ്വപ്‌നം കാണുന്നവർക്കുള്ള മറുപടിയായി എക്‌സിറ്റ് പോൾ ഫലങ്ങൾ മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഇന്നലെ ദേശീയ ചാനലുകൾ പുറത്ത് വിട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ കേരളത്തെ ഞെട്ടിച്ചു എന്നതാണ് വാസ്തവം. ഇന്ത്യ എങ്ങനെ ചിന്തിക്കുന്നു എന്ന നമ്മൾ വിലയിരുത്തുന്നത് കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ്. മോദി വിരുദ്ധ തരംഗവും പിണറായി വിരുദ്ധ തരംഗവും ഒരുമിച്ച് ആഞ്ഞടിച്ചപ്പോൾ ആണ് കേരളത്തിൽ യുഡിഎഫ് വലിയ തരംഗം ഉണ്ടാക്കുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ അവസ്ഥയിൽ നിന്ന് വ്യത്യസ്തമായ ഒരു സാഹചര്യം ഉണ്ടായിട്ടും കേരളത്തിൽ ബിജപി വോട്ട് വർധിപ്പിക്കുന്നുമുണ്ട്. നമ്മൾ കഴിഞ്ഞ കുറച്ച് കാലമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ മോദി വിരുദ്ധ തരംഗം എന്നത് കേരളത്തിൽ മാത്രം ഉള്ള ഒരു പ്രതിഭാസമാണ് എന്നതാണ് മറ്റൊരു വാസ്തവം.

കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം കഴിഞ്ഞ് നിൽക്കുന്ന മോദിയെ രാജ്യം തള്ളിക്കളയും എന്നാണ് നമ്മൾ മലയാളികൾ കരുതിയത്. മാത്രമല്ല കേന്ദ്രത്തിൽ ഒരു തൂക്ക് സഭയായിരിക്കും എന്നാണ് നമ്മൾ പ്രതീക്ഷിച്ചതും പക്ഷേ അങ്ങനെ ഒരു റിപ്പോർട്ടല്ല ഇപ്പോൾ എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. തൂക്ക് മന്ത്രിസഭ ആയിരിക്കുമെന്നും ആർക്കും ഭൂരിപക്ഷം ഉണ്ടാകില്ല എന്നുമാണ് കരുതിയത്. എന്നാൽ വടക്കേ ഇന്ത്യയിലും മറ്റുമുള്ള മാധ്യമ സുഹൃത്തുക്കൾ ഉൾപ്പടെ പറഞ്ഞത് മോദി വിരുദ്ധ തരംഗം എന്ന ഒന്നില്ലെന്നും മറിച്ച് അത് കേരളത്തിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് എന്നുമാണ്.

മോദി വിരുദ്ധ തരംഗം ഉണ്ടാകും എന്ന് തോന്നാൻ കാരണങ്ങൾ പലതാണ്. 2014ൽ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ബിജപിക്ക് ഇത്രയും വലിയ ഒരു പ്രതിപക്ഷ ഐക്യത്തെ നേരിടേണ്ടി വന്നിരുന്നില്ല. കോൺഗ്രസിന് സാധ്യത തോന്നിയത് ഒന്നാമത്തേത് യുപി ാണ്. കാരണം കഴിഞ്ഞ തവണ എല്ലാ കക്ഷികളും പ്രത്യേകം മത്സരിച്ച സംസ്ഥാനത്ത് ഇത്തവണ എസ്‌പി ബിഎസ്‌പി സഖ്യം ആണ്. കഴിഞ്ഞ തവണ തൂത്തുവാരിയ രാജസ്ഥാൻ മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇത്തവണ കോൺഗ്രസാണ് ഭരണവും. ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടു്പപിൽ വലിയ വെല്ലുവിളിയാണ് കോൺഗ്രസ് ഉയർത്തിയത്.

കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള ഛത്തീസ്‌ഗഡ് സഖ്യകക്ഷി ഭരണമുള്ള കർണാടക എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പക്ഷേ ലോക്‌സഭയിൽ ചലനമുണ്ടാക്കാൻ കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യത്ത് കടുത്ത മോദി തരംഗം ഉണ്ടെന്ന് കാണിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അത്‌പോലെ തന്നെ എക്‌സിറ്റ് പോളുകളെ വിശ്വസിക്കേണ്ടതില്ല എന്ന് നമ്മൾ പറയുമ്പോൾ തന്നെ കഴിഞ്ഞ തവണ എക്‌സിറ്റ് പോളുകൾ ശരിയായിരുന്നു എന്ന വസ്തുത മറക്കാൻ പറ്റില്ല.2004ൽ വാജ്‌പെയ് സർക്കാർ തുടർ ഭരണം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തലുകൾ വന്നത്. എന്നാൽ ഫലം വന്നപ്പോൾ ഇത് തെറ്റാണ് എന്ന് തെളിഞ്ഞു. യപിഎ സർക്കാരിന് അടുപ്പിച്ച് രണ്ട് തവണ ഭരിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം നടത്താൻ സാധ്യതയുണ്ടെന്ന് നമ്മൾ വിലയിരുത്തിയ ചില സംസ്ഥാനങ്ങളുണ്ട്. എന്നാൽ ഇവിടെ ഒന്നും മുന്നിലെത്താൻ കഴിയുന്നില്ല എങ്കിൽ പിന്നെ എങ്ങനെയാണ് കോൺഗ്രസ് അധികാരം പിടിക്കുക എന്നാതണ് ചോദ്യം. ഉദാഹരണത്തിന് യുപി എടുക്കാം. അവിടെ എസ്‌പി ബിെസ്പി സഖ്യവും കോൺഗ്രസിന്റെ ബ്രാഹ്മണിക്കൽ അജണ്ഡയുമൊക്കെ ചേർന്ന് വലിയ മുന്നേറ്റം ഉണ്ടാക്കും എന്ന് കരുതിയെങ്കിലും പക്ഷേ അത് നടക്കുന്നില്ല. ബിജെപി 20 സീറ്റുകളിൽ ഒതുങ്ങും എന്ന് കരുതിയ സ്ഥലത്താണ് ഇപ്പോൾ ഇത്തരത്തിൽ 55ന് മുകളിൽ 65 വരെ സീറ്റുകൾ വിവിധ പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.

ഏറ്വും ഞെട്ടിക്കുന്നത് കർണ്ണാടകയാണ്. കോൺഗ്രസും ജെഡിഎസും ഒരുമിച്ച് നിന്നിട്ടും പക്ഷേ അവിടെ വലിയ ബിജെപി തരംഗം ഉണ്ടാവുകയാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി ആറ് മാസം മുൻപ് അധികാരത്തിലെത്തിയപ്പോൾ പക്ഷേ ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 11 മണ്ഡലങ്ങളിൽ എന്നാൽ പരമാവധി 2-4 സീറ്റുകൾ ആണ് ആകെ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ എല്ലാ സീറ്റുകളും ബിജെപി നേടിയ മോദിയുടെ സ്വന്തം ഗുജറാത്തിലെ കാര്യം. നിയമസഭയിൽ ബിജെപിയെ വിറപ്പിച്ച ഗുജറാത്ത് പക്ഷേ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വാരി കോരി കൊടുക്കും എന്നാണ് അവകാശപ്പെടുന്നത്. രാജസ്ഥാനിലും സമാനമാണ് സ്ഥിതി.

മറ്റൊരു സംസ്ഥാനം ഒഡീഷയാണ്. ബിജു ജനതാദൾ എന്ന പാർട്ടിയെ തകർക്കാൻ കഴിയില്ല എന്നാണ് പ്രവചിച്ചിരുന്നത് എങ്കിൽ പക്ഷേ ഇപ്പോൾ എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത് അങ്ങനെ അല്ല. ഒഡീഷയിൽ പോലും ബിജെപിക്ക മുന്നിൽ. സ്വാധീനമുല്‌ള രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്‌ഗഡിലും ഒക്കെ സീറ്റ് കിട്ടാതെ ബാക്കി സ്ഥലങ്ങളിൽ നിന്ന് സീറ്റ് നേടി സർക്കാർ ഉണ്ടാക്കാം എന്ന് കുതുന്നത് ശരിയല്ല. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP