Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമല മുഖ്യരാഷ്ട്രീയവിഷയമാകുമെന്നും യുഡിഎഫ് തരംഗത്തിന് സാധ്യതയെന്നും പ്രവചനം; ശബരിമലയുടെ നേട്ടം കൊയ്യുക എൻഡിഎ അല്ല യുഡിഎഫ്; യുഡിഎഫിന് 14 മുതൽ 16 വരെ സീറ്റും എൽഡിഎഫിന് മൂന്നുമുതൽ അഞ്ചുവരെ സീറ്റും കിട്ടാം; തെക്കൻ ജില്ലകളിലെ ഏഴുസീറ്റിൽ ഒന്നിൽ ബിജെപിക്ക് ജയസാധ്യത; എൽഡിഎഫിന്റെ വോട്ടുവിഹിതം 30 ശതമാനമായി കുറയുമെന്നും പ്രവചനം: ഏഷ്യാനെറ്റ് ന്യൂസ്-എഇസഡ് അഭിപ്രായ സർവേ ഫലം ഇങ്ങനെ

ശബരിമല മുഖ്യരാഷ്ട്രീയവിഷയമാകുമെന്നും യുഡിഎഫ് തരംഗത്തിന് സാധ്യതയെന്നും പ്രവചനം; ശബരിമലയുടെ നേട്ടം കൊയ്യുക എൻഡിഎ അല്ല യുഡിഎഫ്; യുഡിഎഫിന് 14 മുതൽ 16 വരെ സീറ്റും എൽഡിഎഫിന് മൂന്നുമുതൽ അഞ്ചുവരെ സീറ്റും കിട്ടാം; തെക്കൻ ജില്ലകളിലെ ഏഴുസീറ്റിൽ ഒന്നിൽ ബിജെപിക്ക് ജയസാധ്യത; എൽഡിഎഫിന്റെ വോട്ടുവിഹിതം 30 ശതമാനമായി കുറയുമെന്നും പ്രവചനം: ഏഷ്യാനെറ്റ് ന്യൂസ്-എഇസഡ് അഭിപ്രായ സർവേ ഫലം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ട്രെൻഡ് യൂഡിഎഫിന് അനുകൂലമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ തിരഞ്ഞെടുപ്പ് സർവേ ഫലം. ശബരിമല വിഷയം മുഖ്യരാഷ്ട്രീയ വിഷയമാകുമെന്നും അതിന്റെ ഗുണം കൊയ്യുക എൻഡിഎ അല്ല, യുഡിഎഎഫാണെന്നും സർവേയിൽ പങ്കെടുത്തവർ കരുതുന്നു. ഏഷ്യാനെറ്റ് ന്യൂസും എഇസഡ് റിസർച്ച് പാർട്‌നേഴ്‌സും നടത്തിയ അഭിപ്രായസർവേയിലാണ് ഈ ഫലം തെളിഞ്ഞത്.

യുഡിഎഫ് 14 മുതൽ 16 വരെ സീറ്റും, എൽഡിഎഫ് മൂന്നു മുതൽ അഞ്ചുവരെ സീറ്റും നേടാം. അതേസമയം എൻഡിഎയ്ക്ക് ഒരുസീറ്റ് വരെ കിട്ടാം. യുഡിഎഫിന് 44 ശതമാനവും എൽഡിഎഫിന് 30 ശതമാനവും എൻഡിഎയ്ക്ക് 16 ശതമാനവും വോട്ടാണ് കിട്ടുക എന്നാണ് പ്രവചനം.

ശബരിമല കർമസമിതിക്കൊപ്പം സമരത്തിനിറങ്ങിയത് ബിജെപിയാണെങ്കിലും അതിന്റെ ഗുണം കിട്ടുക യുഡിഎഫിനാണെന്നാണ് സർവേയിലെ മുഖ്യപ്രവചനം. ശബരിമല പ്രശ്‌നത്തിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക ഏതുമുന്നണിയാണെന്ന ചോദ്യത്തിന് 32 ശതമാനം പേർ യുഡിഎഫെന്നും 26 ശതമാനം പേർ എൽഡിഎഫെന്നും21 ശതമാനം പേർ എൻഡിഎ എന്നും 21 ശതമാനം പേർ അറിയില്ലെന്നും പ്രതികരിച്ചു.
സർവെയിൽ ശബരിമല സ്ത്രീ പ്രവേശന പ്രശ്‌നം മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തത് അത്ര മികച്ച നിലയിലല്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ശരിയോ തെറ്റോ എന്ന ചോദ്യത്തോട് പ്രതികരിച്ച 54 ശതമാനം പേരും പിണറായിയുടെ രീതി തെറ്റാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പ്രശ്‌നം കൈകാര്യം ചെയ്ത രീതി ശരിയായിരുന്നു എന്ന് 25 ശതമാനം പേർക്ക് അഭിപ്രായമുണ്ട്. 21 ശതമാനം പേർ അറിയില്ലെന്ന ഉത്തരമാണ് സർവെ സംഘത്തിന് നൽകിയത്.

ശബരിമല പ്രശ്‌നം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് സർവേയിൽ പങ്കെടുത്ത 75% ഈഴവ സമുദായ അംഗങ്ങളും 63% നായർ സമുദായക്കാരും പ്രതികരിച്ചു. ധീവര സമുദായത്തിൽ നിന്ന് സർവേയിൽ പങ്കെടുത്ത 75% പേരും ശബരിമലയെ പ്രധാന വിഷയമായി കാണുന്നു.
അതേസമയം പട്ടികജാതി വിഭാഗത്തിൽനിന്ന് ചർച്ചയിൽ പങ്കെടുത്ത 44% പേർ മാത്രമാണ് ശബരിമലയെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി കണ്ടത്. എന്നാൽ പട്ടിക വിഭാഗത്തിൽപ്പെട്ട 62% പേർ ശബരിമല പ്രധാന പ്രശ്‌നമായി കാണുന്നു.

48% ബ്രാഹ്മണ സമുദായ അംഗങ്ങൾ മാത്രമേ ശബരിമല തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി കാണുന്നുള്ളൂ. സർവേയിൽ പങ്കെടുത്ത 32% മുസ്ലീങ്ങളും 49% ക്രിസ്ത്യൻ ജനവിഭാഗങ്ങളും ശബരിമലയെ പ്രധാന പ്രശ്‌നമായി കാണുന്നു. മറ്റ് സാമുദായിക വിഭാഗങ്ങളിൽ പെട്ടവരിൽ 65% പേരാണ് ശബരിമലയെ പ്രധാന പ്രശ്‌നമായി കാണുന്നത്

സർവേയിൽ വടക്കൻ കേരളത്തിലെ സീറ്റുനില ഇങ്ങനെയാണ്: യുഡിഎഫ്-7-8, എൽഡിഎഫ്-0-1 യുഡിഎഫ്-42%, എൽഡിഎഫ്-27%, എൻഡിഎ-17%, മധ്യകേരളത്തിലെ സീറ്റുനില:യുഡിഎഫ്-4-5, എൽഡിഎഫ്-0-1, യുഡിഎഫ്-45%, എൽഡിഎഫ്-33%, എൻഡിഎ-16%, തെക്കൻ ജില്ലകളിലെ ഏഴ് സീറ്റുകളിൽ ഒന്നിൽ ബിജെപി വിജയിക്കും എന്നാണ് സർവേയുടെ പ്രവചനം

വടക്കൻ കേരളത്തിൽ (1. കാസർകോട് 2. കണ്ണൂർ 3. വടകര 4. വയനാട് 5. കോഴിക്കോട് 6. മലപ്പുറം 7. പൊന്നാനി 8. പാലക്കാട്) ഏഴ് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫ് ജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. 48 ശതമാനം വരെ വോട്ടു വിഹിതമാണ് ഈ മേഖലയിൽ യുഡിഎഫിന് കിട്ടാൻ സാധ്യത. പൂജ്യം മുതൽ ഒരു സീറ്റുവരെ വടക്കൻ കേരളത്തിൽ എൽഡിഎഫിന് കിട്ടുമെന്ന് സർവേ പ്രവചിക്കുന്നു. 33 ശതമാനം വോട്ടുവിഹിതമാണ് ഇവിടെ എൽഡിഎഫിന് പ്രവചിക്കുന്നത്. 16 ശതമാനം വോട്ടുകൾ ഇവിടെ എൻഡിഎ പിടിക്കും.

മധ്യകേരളത്തിൽ (9. ആലത്തൂർ 10. തൃശൂർ 11. ചാലക്കുടി 12 എറണാകുളം 13. ഇടുക്കി) നാല് മുതൽ അഞ്ച് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്നാണ് വിലയിരുത്തൽ. എൽഡിഎഫ് പരമാവധി ഒരു സീറ്റ് നേടും. യുഡിഎഫിന് ഇവിടെ 42 ശതമാനം വോട്ടും എൽഡിഎഫിന് 27 ശതമാനം വോട്ടും എൻഡിഎയ്ക്ക് 17 ശതമാനം വോട്ടും ലഭിക്കും എന്ന് സർവേ പ്രവചിക്കുന്നു.

തെക്കൻ കേരളത്തിൽ (14. കോട്ടയം 15. ആലപ്പുഴ 16. മാവേലിക്കര 17. പത്തനംതിട്ട 18. കൊല്ലം 19. ആറ്റിങ്ങൽ 20. തിരുവനന്തപുരം) 44 ശതമാനം വോട്ടു പിടിച്ച് യുഡിഎഫ് മൂന്ന് മുതൽ അഞ്ച് വരെ സീറ്റ് നേടുമെന്ന് സർവേ പ്രവചിക്കുന്നു. ഈ മേഖലയിൽ ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ എൽഡിഎഫിന് ലഭിച്ചേക്കും 28 ശതമാനം വോട്ടുവിഹിതവും അവർക്ക് ലഭിക്കും. കേരളത്തിൽ ബിജെപിക്ക് വിജയസാധ്യതയുള്ള ഒരേ ഒരു സീറ്റും തെക്കൻ കേരളത്തിലാണ്. 20 ശതമാനം വോട്ടുവിഹിതം നേടി ബിജെപി തെക്കൻ കേരളത്തിലെ ഏഴ് സീറ്റുകളിലൊന്നിൽ ജയിച്ചേക്കാം എന്ന് സർവേ പ്രവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP