Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി പയറ്റ് തിരഞ്ഞെടുപ്പ് ഗോദയിൽ! യോഗേശ്വർ ദത്തിനും സന്ദീപ് സിങ്ങിനും പിന്നാലെ ബബിത ഫോഗട്ടും; ബിഹാറിൽ ബിജെപി സ്ഥാനാർത്ഥികളായി; ബബിത ദാദ്രിയിൽ നിന്നും യോഗേശ്വർ ബറോഡയിൽ നിന്നും ജനവിധി തേടും; പെഹുവയിൽ നിന്ന് സന്ദീപും മത്സരിക്കും; വോട്ടെടുപ്പ് ഒക്ടോബർ 21ന്

ഇനി പയറ്റ് തിരഞ്ഞെടുപ്പ് ഗോദയിൽ! യോഗേശ്വർ ദത്തിനും സന്ദീപ് സിങ്ങിനും പിന്നാലെ ബബിത ഫോഗട്ടും; ബിഹാറിൽ ബിജെപി സ്ഥാനാർത്ഥികളായി; ബബിത ദാദ്രിയിൽ നിന്നും യോഗേശ്വർ ബറോഡയിൽ നിന്നും ജനവിധി തേടും; പെഹുവയിൽ നിന്ന് സന്ദീപും മത്സരിക്കും; വോട്ടെടുപ്പ് ഒക്ടോബർ 21ന്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ഗുസ്തി താരങ്ങളായ യോഗേശ്വർ ദത്ത്, ബബിത ഫൊഗട്ട്, മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ സന്ദീപ് സിങ് എന്നിവരടക്കം വൻ സെലിബ്രിറ്റി താരനിരയാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചത്. 78 പേരുടെ പട്ടികയാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ബബിത ഫോഗട്ട് ദാദ്രിയിൽ നിന്നും യോഗേശ്വർ ബറോഡ മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. പെഹുവയിൽനിന്നാണ് സന്ദീപ് സിങ് മത്സരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കർണാൽ സീറ്റിൽ മത്സരിക്കും.2012 ലണ്ടൻ ഒളിംപിക്‌സിൽ വെങ്കലം നേടിയ ഗുസ്തി താരമാണ് യോഗേശ്വർ ദത്ത്.

യോഗേശ്വർ ദത്തും സന്ദീപ് സിങ്ങും മത്സരിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും ബിജെപിയിൽ ചേർന്നത്. ഇവർക്കു പുറമെയാണ് ബബിത ഫൊഗട്ടും ഇപ്പോൾ മത്സരത്തിനിറങ്ങുന്നത്. തൊഹാനയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി ബിജെപി അധ്യക്ഷൻ സുഭാഷ് ബരാല പട്ടികയിലുണ്ട്.ഒക്ടോബർ 21നാണ് 90 അംഗ ഹരിയാന നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. 2014 ലെ തിരഞ്ഞെടുപ്പിൽ 47 സീറ്റുകളാണ് ബിജെപി ഹരിയാനയിൽ നേടിയത്. 19 സീറ്റുകളിൽ നാഷനൽ ലോക്ദൾ വിജയിച്ചപ്പോൾ, 15 സീറ്റ് കോൺഗ്രസ് നേടി. ഇത്തവണ 75ലധികം സീറ്റുകൾ നേടണമെന്നാണ് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന മനോഹർ ലാൽ ഖട്ടറിനു മുന്നിൽ കേന്ദ്ര നേതൃത്വം വച്ചത്.

കഴിഞ്ഞ മാസമാണ് ഗുസ്തി താരം ബബിത ഫോഗട്ടും, പിതാവും ദ്രോണാചാര്യ പുരസ്‌കാരം നേടിയ കോച്ചുമായ മഹാവീർ ഫോഗട്ടും ബിജെപിയിൽ ചേർന്നത്. ആമിർ ഖാൻ അഭിനയിച്ച ബോളിവുഡ് ഹിറ്റ് ചിത്രം 'ദംഗൽ' ഇവരുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയായിരുന്നു. പാർട്ടി ആസ്ഥാനത്ത് കേന്ദ്ര സ്പോർട്സ് സഹമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

അംഗത്വമെടുക്കുന്ന ചടങ്ങിൽ ബബിതയും പിതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ടു പൊതിഞ്ഞിരുന്നു. കശ്മീരിനു പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് തങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നാണ് ഇരുവരും പറഞ്ഞത്. അജിത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയുടെ കായികവിഭാഗം മേധാവിയായിരുന്നു മഹാവീർ ഫോഗട്ട്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു.

ഇവർക്ക് പുറമെ മുഖ്യമന്ത്രി മനോഹർ ലാർ ഖട്ടർ കർനാൽ മണ്ഡലത്തിൽ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബരാല തൊഹാനയിൽ നിന്നും മത്സരിക്കും. അതേസമയം, മന്ത്രിമാരായ റാവു നർബീർ സിങ്, വിപുൽ ഗോയൽ എന്നിവർ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നു പുറത്തായി. ഒക്ടോബർ 21 നാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.24നു ഫലം പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP