Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ഥാനാർത്ഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയി; ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് ഞാൻ പറയുന്നില്ല; ആലത്തൂരിലെ യുഡിഎഫിന്റെ തീപ്പൊരി സ്ഥാനാർത്ഥി രമ്യ ഹരിദാസിന് എതിരെ മോശം പരാമർശവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ; ആലത്തൂരിൽ കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന വനിതാ സ്ഥാനാർത്ഥിയെ അപമാനിച്ചെന്ന് ആക്ഷേപം; സ്ത്രീസമത്വവും നവോത്ഥാനവും പ്രസംഗിക്കുന്നവർ ഇങ്ങനെ തന്നെ പറയണമെന്നും സോഷ്യൽ മീഡിയയിൽ വിമർശനം

സ്ഥാനാർത്ഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയി; ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് ഞാൻ പറയുന്നില്ല; ആലത്തൂരിലെ യുഡിഎഫിന്റെ തീപ്പൊരി സ്ഥാനാർത്ഥി രമ്യ ഹരിദാസിന് എതിരെ മോശം പരാമർശവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ; ആലത്തൂരിൽ കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന വനിതാ സ്ഥാനാർത്ഥിയെ അപമാനിച്ചെന്ന് ആക്ഷേപം; സ്ത്രീസമത്വവും നവോത്ഥാനവും പ്രസംഗിക്കുന്നവർ ഇങ്ങനെ തന്നെ പറയണമെന്നും സോഷ്യൽ മീഡിയയിൽ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങളുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. മണ്ഡലത്തിൽ ഇതിനകം തന്നെ വലിയ മുന്നേറ്റം പ്രചരണരംഗത്ത് കാഴ്ചവയ്ക്കുകയും എൽഡിഎഫ് സ്ഥാനാർത്ഥി പികെ ബിജുവിനെ തോൽപിക്കുന്ന തരത്തിൽ രമ്യ ഹരിദാസ് മുന്നേറുന്നുവെന്നും റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് മോശം പരാമർശം എൽഡിഎഫ് കൺവീനറുടെ ഭാഗത്തുനിന്നും എത്തുന്നത്. സ്ഥാനാർത്ഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയി എന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു എ വിജയരാഘവന്റെ പരാമർശം.

പൊന്നാനിയിൽ എൽഡിഎഫ് കൺവെൻഷനിൽ പ്രസംഗിക്കവെ വിജയരാഘവൻ രമ്യ ഹരിദാസിനെ മോശമായി ചിത്രീകരിക്കുന്ന വാക്കുകൾ ഉപയോഗിച്ചത് വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നേരിടുന്നത്. സ്ത്രീ സമത്വവും നവോത്ഥാനവുമെല്ലാം പ്രസംഗിക്കുന്ന ഇടതുനേതാക്കൾ ഇങ്ങനെയാണോ പറയുന്നത് എന്നും മറ്റും പലരും വിമർശനവുമായി എത്തിക്കഴിഞ്ഞു.

'നോമിനേഷൻ കൊടുക്കാൻ പോയ ആ പെൺകുട്ടി.. നമ്മുടെ ആലത്തൂരിലെ സ്ഥാനാർത്ഥി. അവർ ആദ്യം വന്നിട്ട് ആരെക്കണ്ടു... പാണക്കാട്ടെ തങ്ങളെ കണ്ടു.. പിന്നെ പോയി ആരെക്കണ്ടൂ.. കുഞ്ഞാലിക്കുട്ടിയെ കണ്ടു.. അതോടുകൂടെ ആ കുട്ടിയുടെ കാര്യം ഇനി എന്താണെന്ന് എനിക്ക് പറയാൻ വയ്യ. എല്ലാവരും പാണക്കാട് വന്ന് ഇങ്ങനെ കണ്ടോണ്ടിരിക്കുകയല്ലേ..' ഇതായിരുന്നു എൽഡിഎഫ് കൺവെൻഷനിൽ എ വിജയരാഘവൻ പ്രസംഗിച്ചത്. ഇതോടെ ആലത്തൂരിൽ മത്സരിക്കാൻ എത്തിയ കോഴിക്കോട്ടെ പാവപ്പെട്ട പെൺകുട്ടിയെ എൽഡിഎഫ് നിരന്തരം അപമാനിക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടിയായി മാറുകയാണ് ഈ സംഭവവും.

തുടക്കംമുതലെ മത്സരിക്കാൻ പണം ഇല്ലാതെ വന്നതോടെ പലരും രമ്യയെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. പാട്ടുപാടിയും നല്ലരീതിയിൽ പ്രസംഗിച്ചും എല്ലാവരോടും നല്ലരീതിയിൽ ഇടപഴകിയുമെല്ലാം രമ്യ ഹരിദാസ് പ്രചരണ രംഗത്ത് സജീവമായപ്പോൾ ഇടതുപക്ഷ ഫേസ്‌ബുക്ക് അനുഭാവിയായ തൃശൂർ കേരള വർമ്മ കോളേജിലെ ദീപ നിശാന്ത് വിമർശനവുമായി രംഗത്തെത്തി. പാട്ടുപാടുന്നതിനെ പരിഹസിച്ചും മറ്റും ദീപ ഇട്ട പോസ്റ്റിന് താഴെ പക്ഷേ, വലിയ വിമർശനമാണ് ഉണ്ടായത്. ഇതോടെ ദീപ പത്തിമടക്കി. ഇത് ഐഡിയ സ്റ്റാർ സിംഗറിന്റെ ഓഡിഷനല്ലെന്നും മറ്റും പറഞ്ഞാണ് ദീപ എത്തിയത്. ഇതോടെ എങ്കിൽ ടീച്ചർ പാർട്ടി സ്ഥാനാർത്ഥികളായി നിൽക്കുന്ന തട്ടിപ്പുകാരുടെയും മറ്റും കാര്യം കൂടെ വിളിച്ചുപറയൂ എന്നായി വിമർശകർ.

ഇതിന് പിന്നാലെ അനിൽ അക്കരെ എംഎൽഎയും ടീച്ചർക്കെതിരെ വിമർശനം ഉയർത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാഹുൽഗാന്ധി തന്നെ കണ്ടെത്തി അംഗീകാരം നൽകുകയും ദേശീയനേതാവാക്കുകയും ചെയ്ത രമ്യ ഹരിദാസിന് എതിരെ ഇപ്പോൾ വലിയ വിമർശനം എൽഡിഎഫ് കൺവീനർ തന്നെ അധിക്ഷേപിക്കുന്നത്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ ആദ്യം ഓടിയെത്തിയത് പാണക്കാട് തങ്ങളുടേയും കുഞ്ഞാലിക്കുട്ടിയുടേയും അടുത്തേക്കാണെന്നും ഇനി ആ കുട്ടിക്ക് എന്തുപറ്റുമെന്ന് പറയേണ്ടതില്ലല്ലോ എന്നും വിജയരാഘവൻ പറഞ്ഞതോടെ വലിയ അധിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്.

ഒരു വനിതാ സ്ഥാനാർത്ഥിക്ക് എതിരെ നവോത്ഥാനത്തിന്റെ അപ്പോസ്തലന്മാർ ആയി നിൽക്കുന്ന സിപിഎമ്മിന്റെ നേതാവു തന്നെ ഇങ്ങനെ അധിക്ഷേപവുമായി വരണമെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ വിമർശനം വരുന്നത്. ഏതായാലും വരുംദിവസങ്ങളിൽ ഈ വിഷയം വലിയ ചർച്ചയാവുന്ന സാഹചര്യമാണ് ഉള്ളത്.

ആലത്തൂരിൽ ബിജുവിന് അനായാസ ജയമാണ് സിപിഎം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരവധിപേർ രമ്യയെ അനുകൂലിച്ച് രംഗത്തെത്തുകയും പലരും പിന്തുണ അറിയിക്കുകയും ചെയ്തു. അവർക്ക് സാമ്പത്തിക സഹായം എത്തിക്കാനും നിരവധിപേർ തയ്യാറായി. ഇതോടെ മണ്ഡലത്തിൽ പ്രവർത്തകരും കൂടുതൽ ഉഷാറായി.

അങ്ങനെ പ്രചരണത്തിൽ സജീവമായി പാട്ടുപാടിയും ജനങ്ങളോട് നേരിട്ട് സംവദിച്ചും മുന്നേറുകയാണ് രമ്യ ഹരിദാസ്. ഇതിനിടെയാണ് അവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധം ഇടതുപാളയങ്ങളിൽ നിന്ന നിരന്തരം ഇടപെടലുകൾ ഉണ്ടാകുന്നത്. പൊന്നാനിയിലെ സ്ഥാനാർത്ഥി പി വി അൻവറിന്റെ പ്രചരണാർത്ഥം നടന്ന കൺവെൻഷനിലാണ് അധിക്ഷേപം ഉണ്ടായത്. വിജയ രാഘവനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP