Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന സിപിഎമ്മിന് ജില്ലാപരിഷത്തിൽ ഒരു സീറ്റ് പോലും നേടാനായില്ല; പഞ്ചായത്ത് സമിതിയിലും ഗ്രാമപഞ്ചായത്തുകളിലും മൂന്നാമതെത്തി; എല്ലായിടത്തും സമ്പൂർണ്ണ വിജയം നേടി തൃണമൂൽ; വോട്ടിങ് ശതമാനം ഉയർത്തിയതും എല്ലായിടത്തും സാന്നിധ്യം അറിയിച്ചും മുഖ്യപ്രതിപക്ഷമാക്കി ബിജെപി; ബംഗാളിലേത് ജനവിധിയോ അട്ടിമറിയോ?

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന സിപിഎമ്മിന് ജില്ലാപരിഷത്തിൽ ഒരു സീറ്റ് പോലും നേടാനായില്ല; പഞ്ചായത്ത് സമിതിയിലും ഗ്രാമപഞ്ചായത്തുകളിലും മൂന്നാമതെത്തി; എല്ലായിടത്തും സമ്പൂർണ്ണ വിജയം നേടി തൃണമൂൽ; വോട്ടിങ് ശതമാനം ഉയർത്തിയതും എല്ലായിടത്തും സാന്നിധ്യം അറിയിച്ചും മുഖ്യപ്രതിപക്ഷമാക്കി ബിജെപി; ബംഗാളിലേത് ജനവിധിയോ അട്ടിമറിയോ?

കൊൽക്കത്ത; ബംഗാളിലെ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ജൈത്രയാത്ര. സിപിഎമ്മിനെ പിന്തള്ളി ഇവിടെ ബിജെപി രണ്ടാമത് എത്തി. അക്രമത്തിലൂടെയാണ് തൃണമൂൽ ജയം നേടിയെന്ന് ഏവരും പറയുന്നു. ഇതിനിടെയ വ്യാഴാഴ്ച രാവിലെ തുടങ്ങിയ വോട്ടെണ്ണൽ ഇന്നലെയും തുടരുമ്പോൾ ത്രിതല പഞ്ചായത്തുകളിലെ 80% സീറ്റുകളിൽ തൃണമൂൽ വിജയിച്ചു.

നേരത്തേ ഇരുപതിനായിരത്തോളം സീറ്റുകളിൽ തൃണമൂൽ സ്ഥാനാർത്ഥികൾക്ക് എതിരില്ലായിരുന്നു. ഇവരുടെ വിജയം പ്രഖ്യാപിക്കുന്നതു കോടതി തടഞ്ഞിരിക്കുകയാണ്. ബാക്കി വോട്ടെടുപ്പു നടന്ന സീറ്റുകളിൽ ബിജെപിയാണു രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന സിപിഎമ്മിനു ജില്ലാ പരിഷത്തിൽ ഇതുവരെ ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല.

പഞ്ചായത്തു സമിതിയിലും ഗ്രാമപഞ്ചായത്തിൽ സിപിഎം മൂന്നാം സ്ഥാനത്തുണ്ട്. 10 ജില്ലാ പഞ്ചായത്തുകളിൽ തൃണമൂൽ സമ്പൂർണവിജയം നേടി. 10 വർഷത്തിനിടെ ആദ്യമായി ഗ്രാമപഞ്ചായത്തു തലത്തിൽ എല്ലാ ജില്ലകളിലും സാന്നിധ്യമറിയിക്കാൻ കഴിഞ്ഞതായി ബിജെപി അവകാശപ്പെട്ടു.

ജില്ലാ പരിഷത്: ആകെ സീറ്റ് - 825 തിരഞ്ഞെടുപ്പു നടന്നത് - 622
തൃണമൂൽ - 522 ജയം, 50 ലീഡ് (തൃണമൂൽ എതിരില്ലാതെ ജയിച്ചത്-203)
ബിജെപി - 50 ജയം, 3 ലീഡ്
കോൺഗ്രസ് - 2 ജയം, 2 ലീഡ്
സിപിഎം - 1 ലീഡ്
സ്വതന്ത്രർ - 2 ജയം

പഞ്ചായത്ത് സമിതി: ആകെ സീറ്റ് - 9217 തിരഞ്ഞെടുപ്പു നടന്നത്- 6123
തൃണമൂൽ - 4900 ജയം, 58 ലീഡ് (തൃണമൂൽ എതിരില്ലാതെ ജയിച്ചത്-3059)
ബിജെപി - 740 ജയം, 12 ലീഡ്
സിപിഎം - 108 ജയം, 2 ലീഡ്
കോൺഗ്രസ് - 130 ജയം, 1 ലീഡ്
സ്വതന്ത്രർ - 111 ജയം

ഗ്രാമപഞ്ചായത്ത്: ആകെ സീറ്റ് - 48,650 തിരഞ്ഞെടുപ്പു നടന്നത് - 31,802
തൃണമൂൽ - 21,067 ജയം, 57 ലീഡ് (തൃണമൂൽ എതിരില്ലാതെ ജയിച്ചത് - 16,814 )
ബിജെപി - 5737 ജയം, 15 ലീഡ്
സിപിഎം - 1479 ജയം, 4 ലീഡ്
കോൺഗ്രസ് - 1057 ജയം, 4 ലീഡ്
സ്വതന്ത്രർ - 1827 ജയം, 18 ലീഡ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP